ദു​രി​താ​ശ്വാ​സ​നി​ധി വകമാറ്റൽ: പുനഃപരിശോധന ഹർജി തള്ളി

തിരുവനന്തപുരം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി ഫ​ണ്ട് വകമാറ്റിയ കേസിലെ പുനഃപരിശോധന ഹർജി ലോകായുക്ത തള്ളി. വ്യത്യസ്ത അഭിപ്രായമുള്ളതിനാലാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടതെന്നും നിയമപ്രകാരമാണ് ഇതെന്നും അപ്പീൽ നിലനിൽക്കാത്തതാണെന്നും ലോകായുക്ത പറഞ്ഞു. വിശദമായി വാദം കേട്ട ശേഷമാണ് പുനഃപരിശോധന ഹർജി തള്ളിയത്. എന്തുകൊണ്ട് ഹർജിക്കാരന് സഹകരിച്ചുകൂടാ എന്നും ലോകായുക്ത ചോദിച്ചു.

അതേസമയം, പ്രതീക്ഷിച്ച വിധിയാണെന്നും നിയമ പോരാട്ടം തുടരുമെന്നും ഹർജിക്കാരനായ ആർ.എസ്. ശശികുമാർ പ്രതികരിച്ചു.

2018 സെ​പ്​​റ്റം​ബ​ർ 27നാ​ണ്​ ദു​രി​താ​ശ്വാ​സ​നി​ധി ദു​രു​പ​യോ​ഗം സം​ബ​ന്ധി​ച്ച ഹ​ർ​ജി സ​മ​ർ​പ്പി​ക്ക​​പ്പെ​ട്ട​ത്. മു​ഖ്യ​മ​ന്ത്രി​യും ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ലെ മ​ന്ത്രി​മാ​രും ചേ​ർ​ന്ന്​ ഫ​ണ്ട് വ​ക​മാ​റ്റി​യെ​ന്നാ​ണ് കേ​സ്. അ​ന്ത​രി​ച്ച ചെ​ങ്ങ​ന്നൂ​ർ മു​ൻ എം.​എ​ൽ.​എ കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍റെ​യും അ​ന്ത​രി​ച്ച എ​ൻ.​സി.​പി നേ​താ​വ് ഉ​ഴ​വൂ​ർ വി​ജ​യ​ന്‍റെ​യും കു​ടും​ബ​ത്തി​നും, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ അ​ക​മ്പ​ടി വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​രി​ച്ച പൊ​ലീ​സു​കാ​ര​ന്റെ​ കു​ടും​ബ​ത്തി​നും ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന്​ പ​ണ​വും മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കി​യെ​ന്നാ​രോ​പി​ച്ചാ​യിരുന്നു ഹ​ർജി. വി​ചാ​ര​ണ​വേ​ള​യി​ൽ ലോ​കാ​യു​ക്ത​യു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ സ​ർ​ക്കാ​ർ അ​നു​കൂ​ല പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ടാ​യിരുന്നു. ഒടുവിൽ ഭിന്നാഭിപ്രായം വന്നതോടെ വിധി ഫുൾ ബെഞ്ചിന് വിടുകയായിരുന്നു.

ഇതിനിടെ, കേസ്​ ഫുൾ​ ബെഞ്ചിന്​ വിട്ട ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൻ ഉൽ റഷീദും എതിർകക്ഷിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തത് വിവാദമായിരുന്നു. ഇതോടെ, ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായി കേസിലെ പരാതിക്കാരൻ ആർ.എസ്. ശശികുമാർ പ്രതികരിച്ചു. ഇതിനുശേഷം പുനഃപരിശോധന ഹർജി പരിഗണിക്കുന്നതിനിടെ പരാതിക്കാരനായ ശശികുമാറിനെതിരെ ലോകായുക്ത ന്യായാധിപന്മാർ രൂക്ഷ വിമർശനം നടത്തിയിരുന്നു. പേപ്പട്ടി ഒരു വഴിയിൽ നിൽക്കുമ്പോൾ അതിന്റെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലതെന്നും അതുകൊണ്ടാണ് കൂടുതൽ പറയാത്തതെന്നുമാണ് ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് പറഞ്ഞത്.

Advertisement