സ്വകാര്യബസില്‍ നഗ്നതാപ്രദര്‍ശനം; പ്രതി അറസ്റ്റില്‍

കണ്ണൂര്‍: ചെറുപുഴയില്‍ സ്വകാര്യബസില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ചിറ്റാരിക്കല്‍ നല്ലോംപുഴ സ്വദേശി ബിനുവിനെയാണ് പോലീസ് ഇന്ന് പിടികൂടിയത്. ബസില്‍നിന്ന് യാത്രക്കാരി പകര്‍ത്തിയ വീഡിയോ വൈറലാകുകയും പോലീസ് കേസെടുക്കുകയും ചെയ്തതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. മൂന്നുദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ചെറുപുഴ ബസ് സ്റ്റാന്‍ഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ചെറുപുഴയില്‍നിന്ന് തളിപ്പറമ്പിലേക്ക് പോകാനായി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലിരുന്നാണ് ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയത്. ബസിലുണ്ടായിരുന്ന യുവതി ഇയാളുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുക്കുകയായിരുന്നു.

Advertisement