ഉയർന്ന പിഎഫ്‌ പെൻഷൻ: പരമാവധി പേരെ ഒഴിവാക്കാനുള്ള ശ്രമങ്ങളുമായ് ഇപിഎഫ്ഒ നീക്കമെന്ന് ആക്ഷേപം

തിരുവനന്തപുരം.ഉയർന്ന പിഎഫ്‌ പെൻഷൻ: പരമാവധി പേരെ ഒഴിവാക്കാനുള്ള ശ്രമങ്ങളുമായ് ഇ.പി.എഫ്.ഒ.നീക്കമെന്ന് പരാതി.

കൂടുതൽ രേഖകൾ അപ്പ് ലോഡ് ചെയ്യാൻ തൊഴിലുടമകൾക്ക് നിർദ്ദേശം നല്‍കിയിരിക്കയാണ്. ഉയർന്ന പിഎഫ്‌ പെൻഷന് അപേക്ഷിയ്ക്കാനുള്ള അവസാനതീയതി മെയ്‌ മൂന്നായിരിയ്ക്കെ ആണ് നിർദ്ദേശം.

ഭൂരിപക്ഷം പേരും ഒഴിവാക്കപ്പെടാൻ പുതിയ നിർദ്ദേശം കാരണമാകും എന്ന് പരാതിപ്പെട്ട് തൊഴിലാളികൾ. ഇ.പി.എഫ്.ഒ യുടെ ഡേറ്റാബേസിലുള്ള വിവരങ്ങളാണ് വീണ്ടും സമർപ്പിയ്ക്കാൻ നിർദ്ദേശിച്ചിരിയ്ക്കുന്നതെന്നും വിമർശനമുണ്ട്. ആദ്യം തൊഴിലാളികൾക്ക് അനാവശ്യ വിവരങ്ങള്‍ അപ് ലോഡ് ചെയ്യണം എന്ന ഉപാധിയായിരുന്നു.ഇപ്പോള്‍ തൊഴിലുടമകൾ അസാധ്യവും അനാവശ്യവുമായ വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം എന്ന ഉപാധി. ഇത് തങ്ങളെ ഒഴിവാക്കാനാണെന്നാണ് പരാതി.

Advertisement