തമ്പാനൂർ കെഎസ്ആര്‍ടിസി ഡിപ്പോ അടക്കാന്‍ തീരുമാനം

തിരുവനന്തപുരം. കെഎസ്ആര്‍ടിസി തമ്പാനൂർ ഡിപ്പോ അടച്ചിടാൻ തീരുമാനം.25 ന് രാവിലെ 8 മുതൽ 11 വരെ ഡിപ്പോ പ്രവർത്തനം ഉണ്ടാകില്ല.അന്നത്തെ സർവീസുകൾ വികാസ് ഭവൻ ഡിപ്പോയിൽ നിന്നും ക്രമീകരിക്കും.പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് നടപടി.

ഡിപ്പോയുമായി ബന്ധപ്പെട്ടു യാതൊരു വിധ പ്രവർത്തനവും ഉണ്ടാകില്ല.ഡിപ്പോ കൊമ്പ്ലക്‌സിലെ കടകൾ അടച്ചിടാനും നിർദ്ദേശമുണ്ട്.വന്ദേ ഭാരത് ഉത്ഘാടനവുമായി ബന്ധപ്പെട്ട തിരക്കും, സുരക്ഷപ്രശ്നങ്ങളും മുൻകൂട്ടി കണ്ടാണ് തീരുമാനം.തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കെഎസ്ആര്‍ടിസി ഉന്നതഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെടുത്തത്.

Advertisement

1 COMMENT

  1. മൂന്നു മണിക്കൂർ അടച്ചിടുന്ന ഒരു വാർത്ത വായിച്ചാൽ സ്ഥിരമായി ഡിപ്പോ അടച്ചിടുന്നതുപോലെ thonnum.

Comments are closed.