കിണർ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞു വീണയാളെ രക്ഷപെടുത്തി

Advertisement

അഞ്ചൽ: കിണർ വൃത്തിയാക്കുന്നതിനായി ഇറങ്ങിയ ആൾ ശ്വാസം കിട്ടാതെ കുഴഞ്ഞു വീണു.ഉടൻ തന്നെ മറ്റുള്ളവർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പുറത്തെടുക്കുവാൻ കഴിഞ്ഞില്ല. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ഇടയം ഗവ.എൽ.പി.എസ്സിന് സമീപത്തെ വീടിൻ്റെ കിണർ വൃത്തിയാക്കുന്നതിനായി പ്രദേശവാസിയായ ആൾ കിണറ്റിൽ ഇറങ്ങുന്നതിനിടെയാണ് ശ്വാസതടസ്സമുണ്ടാകുകയും കുഴഞ്ഞു വീണതും.ഉടൻ തന്നെ കരയ്ക്കു നിന്ന മറ്റൊരാൾ രക്ഷാ പ്രവർത്തനത്തിനിറ ങ്ങിയെങ്കിലും ശ്വാസം കിട്ടാതായതോടെ തിരിച്ചുകയറി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഞ്ചൽ പൊലീസും പുനലൂർ, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് കിണറ്റിലകപ്പെട്ടയാളെ രക്ഷപ്പെടുത്തിയത്.തുടർന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement