ഉണങ്ങാത്ത ആ മുറിവ് ഗണേഷ്കുമാര്‍ ഉണക്കി കേട്ടോ

പത്തനാപുരം(കൊല്ലം ). ഒരു ജനപ്രതിനിധിയുടെ സാന്ത്വനമാണ് ഷീബയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. ഷീബയുടെ മുറിവുകള്‍ ഉണങ്ങുകയില്ലന്ന് പറഞ്ഞ് പരിഹസിച്ച് പറഞ്ഞ് വിട്ട മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇതൊന്ന് കാണണം. ഷീബക്ക് ഇന്ന് നടക്കാനും ഇരിക്കാനും കിടക്കാനും കഴിയും. 7 ശസ്ത്രക്രിയ നടത്തിയ ശേഷം ദുരിതത്തിലായ ഷീബയുടെ ജീവിതം കെ ബി ഗണേഷ് കുമാർ എം എൽ എയാണ് ലോകത്തെ അറിയിച്ചത്.

എം എൽ എ കെ ബി ഗണേഷ് കുമാർ ഷീബയുടെ ദുരിതം നിയമസഭയില്‍ അവതരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ശസ്ത്രക്രിയ നടത്തിയ ഭാഗം ഒന്നു തുന്നിക്കെട്ടാൻ പോലും ഡോക്ടർമാർ തയ്യാറായിരുന്നില്ല.
ചികിത്സാ പിഴവിനെതിരെ നിരവധി പരാതികൾ ആരോഗ്യ മന്ത്രിയ്ക്ക് അടക്കം നൽകിയങ്കിലും ഫലവുമുണ്ടായില്ല. ..പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സ തേടിയെങ്കിലും അവഗണന മാത്രമാണ് ഉണ്ടായതെന്നും ഷീബ പറയുന്നു.

ഒടുവിൽ ഗണേഷ് കുമാറിന്‍റെ ഇടപെടലില്‍ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലെ വിദഗ്ദ ചികിത്സയിലൂടെ ഷീബ സുഖംപ്രാവിച്ച് വരികയാണ്. ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയ ഷീബയ്ക്ക്
പെരുന്നാള്‍ സമ്മാനവുമായാണ് എംഎല്‍എയും ഭാര്യയും വാഴപ്പാറയിലെ എത്തിയത്.

തുന്നിക്കെട്ടാൻ കഴിയില്ലെന്ന് സർക്കാർ ഡോക്ടർമാർ വിധിയെഴുതിയ മുറിവുമായി വീട്ടില്‍ തളര്‍ന്നു കിടന്ന കൊല്ലം പത്തനാപുരം സ്വദേശി ഷീബ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ ചികിത്സ പൂര്‍ത്തിയാക്കി തിരിച്ചെത്തി. ആരോഗ്യനില വളരെയധികം മെച്ചപ്പെട്ടെന്ന് ഷീബ. സംഭവത്തിൽ ആരോഗ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ തന്നെ ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ഷീബ.

എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ ഒരു മാസക്കാലത്തെ ചികിത്സ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് ഷീബ പത്തനാപുരത്തെ വീട്ടിലെത്തിയത്. ആരോഗ്യനിലയിൽ വലിയ മാറ്റമുണ്ടെന്ന് ഷീബ പറഞ്ഞു. ഡോക്ടർമാർ കീറി മുറിച്ചിട്ട് തുന്നിക്കെട്ടാതിരുന്ന വയറ്റിലെ മുറിവുകൾ ഉണങ്ങി തുടങ്ങി.

മറ്റാരുടേയും സഹായം കൂടാതെ തന്നെ ഇന്ന് ഷീബയ്ക്ക് എഴുന്നേറ്റ് നടക്കാൻ കഴിയും. മുറിവുണ്ടാക്കിയ വേദനകൾ കുറഞ്ഞു. പക്ഷേ കാരണക്കാരായ ഡോക്ടർമാർക്ക് എതിരെ പ്രഖ്യാപിച്ച അന്വേഷണം കടലാസിൽ തന്നെ. ആരോഗ്യവകുപ്പ് ഇക്കൂട്ടരെ സംരക്ഷിക്കുകയാണെന്നാണ് ഷീബയുടെ ആരോപണം.

വീഴ്ച്ചയുണ്ടായെങ്കിൽ അന്വേഷിക്കുമെന്ന ആരോഗ്യമന്ത്രി പ്രഖ്യാപനം എങ്ങുമെത്തിയില്ല.
കീറി മുറിച്ച വയർ തുന്നിക്കെട്ടാതെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ‍ഡോക്ടർമാർ മടക്കി അയച്ചതും യുവതിയുടെ ദുരവസ്ഥയും പത്തനാപുരം എംഎൽഎ കെബി ഗണേഷ്കുമാർ നിയമസഭയിൽ പറഞ്ഞപ്പോൾ മാത്രമാണ് പുറം ലോകം അറിഞ്ഞത്. എംഎൽഎ തന്നെ ഇടപെട്ടാണ് യുവതിയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയത്. ഷീബയുടെ തുടർചികിത്സക്ക് എല്ലാ സഹായവും നൽകുമെന്നും ഗണേഷ്കുമാർ അറിയിച്ചു.

Advertisement