തീരദേശ ജനതയുടെ മനം കവർന്ന് കായംകുളം ഡിപ്പോയുടെ കോസ്റ്റൽ റൈഡർ സർവ്വീസ് ആരംഭിച്ചു

കരുനാ​ഗപ്പള്ളി : തീരദേശ ജനതയുടെ മനം കവർന്ന് കായംകുളം ഡിപ്പോയുടെ കോസ്റ്റൽ റൈഡർ സർവ്വീസ് ആരംഭിച്ചു. കായംകുളം ഡിപ്പോയിൽ നടന്ന ചടങ്ങിൽ ബഹു ക്ലസ്റ്റർ ഓഫിസർ അജിത് ഫ്ലാഗ് ഓഫ് ചെയ്തതോടെ ഗ്രാമീണ മേഖലയിലൂടെ കായംകുളം ഡിപ്പോയുടെ മറ്റൊരു സർവ്വീസിന് കൂടി ശുഭാരംഭം കുറിച്ചിരിക്കുകയാണ്.

കരുനാഗപ്പള്ളി മുതൽ തോട്ടപ്പള്ളി വരെ 41 കിലോമീറ്റർ നീളുന്ന തീരദേശ പാത വഴി കേരളത്തിന്റെ മെട്രോ സിറ്റി ആയ എറണാകുളത്തേക്ക് ദീർഘദൂര സർവ്വീസ് എന്ന സ്വപ്ന തുല്യമായ ആവിശ്യം കായംകുളം ഡിപ്പോ ഇതോടെ സാക്ഷാത്കരിച്ചിരിക്കുകയാണ്..ആദ്യം ദിവസം സർവ്വീസ് എത്തിച്ചേർന്നപ്പോൾ ചെറിയഴീക്കൽ മുതൽ തോട്ടപ്പള്ളി വരെയും ആവേശകരമായ സ്വീകരണമാണ് തീരദേശ നിവാസികളിൽ നിന്നും ലഭിച്ചത്..

കായംകുളം🔄കരുനാഗപ്പള്ളി🔄അമൃത മെഡി:കോളേജ്🔄ആസ്റ്റർ മെഡിസിറ്റി FP ❤️

പണിക്കർകടവ്, ചെറിയഴീക്കൽ, പറയകടവ്, അഴീക്കൽ, വലിയഴീക്കൽ ,പെരുമ്പള്ളി, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി, വണ്ടാനം മെഡി കോളേജ്‌,ആലപ്പുഴ,ചേർത്തല,വൈറ്റില,ഇടപ്പള്ളി,അമൃത മെഡി:കോളജി വഴി

⏰ സമയവിവരം

⏰ രാവിലെ 05:50ന് കായംകുളത്ത് നിന്നും ഓച്ചിറ പുതിയകാവ് വഴി കരുനാഗപ്പള്ളിയിലേക്ക്

⏰ രാവിലെ 06:20ന് കരുനാഗപ്പള്ളിയിൽ നിന്നും തീരദേശം വഴി ആസ്റ്റർ മെഡിസിറ്റിയിലേക്ക്

✔️ കരുനാഗപ്പള്ളി 06:20 AM
✔️ ചെറിയഴീക്കൽ 06:30 AM
✔️ പറയകടവ് 06:45 AM
✔️ ആയിരംതെങ്ങ് 06:55 AM
✔️ അഴീക്കൽ 07:00 AM
✔️ വലിയഴീക്കൽ 07:05 AM
✔️ പെരുമ്പള്ളി 07:10 AM
✔️ ആറാട്ടുപുഴ 07:20 AM
✔️ തൃക്കുന്നപ്പുഴ 07:35 AM
✔️ തോട്ടപ്പള്ളി 07:50 AM
✅ വണ്ടാനം മെഡി: കോളേജ് 08:05 AM
✅ ആലപ്പുഴ 08:30 AM
✅ ചേർത്തല 09:10 AM
✅ വൈറ്റില 10:00 AM
✅ അമൃത മെഡി:കോളേജ് 10:20 AM
✅ ആസ്റ്റർ മെഡിസിറ്റി 10:30 AM

⏰ വൈകിട്ട് 03:40ന് ആസ്റ്റർ മെഡിസിറ്റിയിൽ നിന്നും വൈറ്റില ആലപ്പുഴ തോട്ടപ്പള്ളി ആറാട്ടുപുഴ വലിയഴീക്കൽ വഴി കരുനാഗപ്പള്ളിയിലേക്ക്

✔️ ആസ്റ്റർ മെഡിസിറ്റി 03:40 PM
✔️ അമൃത മെഡി:കോളേജ് 04:00 PM
✔️ വൈറ്റില ഹബ്ബ് 04:30 PM
✔️ ചേർത്തല 05:20 PM
✅ ആലപ്പുഴ 06:00 PM
✅ വണ്ടാനം മെഡി:കോളേജ് 06:30 PM
✅ തോട്ടപ്പള്ളി 06:45 PM
✅ തൃക്കുന്നപ്പുഴ 07:00 PM
✅ ആറാട്ടുപുഴ 07:15 PM
✅ പെരുമ്പള്ളി 07:25 PM
✅ വലിയഴീക്കൽ 07:30 PM
✅ അഴീക്കൽ 07:35 PM
✅ പറയകടവ് 07:50 PM
✅ ചെറിയഴീക്കൽ 08:00 PM
✅ കരുനാഗപ്പള്ളി 08:10 PM

⏰ 08:20ന് കരുനാഗപ്പള്ളിയിൽ നിന്ന് പുതിയകാവ് ഓച്ചിറ വഴി കായംകുളത്തേക്ക്

കൂടുതൽ വിവരങ്ങൾക്ക്
KSRTC കായംകുളം ❤️
0479 2442022

Advertisement