ചങ്ങനാശേരിയില്‍ എംസി റോഡ് തടഞ്ഞ ആനയെ മയക്കുവെടിവച്ചു

Advertisement

ചങ്ങനാശ്ശേരി.ഇന്നലെ രാത്രി ചങ്ങനാശ്ശേരി തുരുത്തിയിൽ ഇടഞ്ഞ മഹാദേവൻ എന്ന ആനയെ മയക്കുവെടിവെച്ച് തളച്ചു.ഡോക്ടർ സാബുവിന്റെ നേതൃത്വത്തിൽ എത്തിയ എലെഫന്റ് സ്‌ക്വാഡാണ് മഹാദേവനെ മയക്കുവെടിവെച്ചത്.

ലോറിയിൽ നിന്നും ഇറക്കുന്നതിനിടയിൽ അക്രമാസ്‌ക്തനായ ആന വാഹനം ഭാഗീകമായി തകർത്തു. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകളും പിഴുത് എറിഞ്ഞു. ആന ഇടഞ്ഞതിനെ തുടർന്ന് തടസപ്പെട്ട എം സി റോഡിലെ ഗതാഗതം ഏറെ പണിപ്പെട്ടാണ് പോലീസും ഫയർ ഫോഴ്‌സും ചേർന്ന് പുനസ്ഥാപിച്ചത്.

Advertisement