പന്തളം സർവീസ് സഹകരണ ബാങ്കിൽ വൻ തട്ടിപ്പ്

പന്തളം. ജീവനക്കാരൻ പണയ സ്വർണം കടത്തി, പന്തളം സർവീസ് സഹകരണ ബാങ്കിൽ വൻ തട്ടിപ്പ്. ബാങ്കിനുമുന്നില്‍ കോണ്‍ഗ്രസ് ബിജെപി പ്രതിഷേധം.

ഭരണ സമിതി അറിയാതെ ജീവനക്കാരൻ പണയ സ്വർണം കടത്തിയതായാണ് കണ്ടെത്തിയത്.

70 പവൻ സ്വർണം മോഷ്ടിച്ചത് കണ്ടെത്തി. CCTV ദൃശ്യങ്ങളിൽ ആണ് തട്ടിപ്പ് മനസിലാക്കിയത്

ബാങ്ക് ജീവനക്കാരന്‍ അർജുൻ പ്രമോദാണ് തട്ടിപ്പ് നടത്തിയത്.ബാങ്കിൽ നിന്നും മോഷ്ടിച്ച സ്വർണ്ണം പണയം വെച്ച് പ്രതി ടിപ്പർ ലോറികളും ,ജെസിബികളും അടക്കം വാങ്ങി ഇന്നലെ രാത്രി തന്നെ 35 പവൻ സ്വർണം തിരികെ വയ്പ്പിച്ചു

പണയ സ്വർണം എടുക്കാൻ ആളുകൾ വന്നപ്പോൾ സ്വർണം ബാങ്കിൽ ഇല്ലാതായതാണ് വിവാദമായത്. 10 പേരുടെ സ്വർണമാണ് കാണാതായത്. അന്വേഷണം നടക്കുകയാണ്. ബാങ്കിനുമുന്നില്‍ കോണ്‍ഗ്രസ് ബിജെപി പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

Advertisement