എജീസ് ഓഫീസ് മുറ്റത്ത് ഉണ്ടൊരു അപൂര്‍വ മാവ്, ഇനി അത് നിങ്ങള്‍ക്കും സ്വന്തമാക്കാം

തിരുവനന്തപുരം. തലസ്ഥാനത്തെ എജീസ് ഓഫീസ് പരിസരത്ത് കൃഷിവകുപ്പ് വരും തലമുറകള്‍ക്കായി ഒരു നല്ലകാര്യം ചെയ്തു,അവിടെ കണ്ടെത്തിയ അപൂർവ്വയിനം മാവിന്റെ ഗ്രാഫ്റ്റ് ചെയ്തടുത്ത് പ്രചരിപ്പിക്കാനാണ് ഉദ്ദേശ്യം.ഇതിന്‍റെ തൈയ് മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടറിയേറ്റ് പരിസരത്ത് നട്ടു.

ഏ ജീസ് ഓഫീസ് പരിസരത്ത് കണ്ടെത്തിയ മാവിന് നൂറിലധികം വർഷത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍. AG ആം എന്നാണ് മാവിന് പേരിട്ടിരിക്കുന്നത്.തലസ്ഥാനത്തെ ഓഡിറ്റർ ജനറൽ ഓഫീസ് പരിസത്ത് കണ്ടെത്തിയ മാവിന് ഗുണവും രുചിയും ഏറെയാണെന്നാണ് വിലയിരുത്തല്‍. ഈ മാവില്‍ നിന്ന് ലഭിക്കുന്ന മാങ്ങയ്ക്ക് രണ്ട് കിലോയിലധികം തൂക്കമുണ്ട്. സ്വാദിഷ്ടമായ ഈ മാവിനെ സംരക്ഷിച്ച് നിർത്തുക എന്ന ഉദ്ദേശത്തോടെയാണ് മാതൃവൃക്ഷത്തിൽ നിന്ന് ഗ്രാഫ്റ്റ് ചെയ്തെടുത്ത തൈ സെക്രട്ടേറിയേറ്റ് പരിസരത്ത് നട്ടത്.

ഇതിന്‍റെ തൈകള്‍ വ്യാവസായിക അടിസ്ഥാനത്തിൽ വിപണനം ചെയ്യാന്‍ കൃഷിവകുപ്പിന് ഉദ്ദേശമുണ്ടെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കേരള യൂണിവേഴ്സിറ്റിയിലെ ജൈവ വൈവിധ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് അപൂർവയിനം മാവ് കണ്ടെത്തിയത്

Advertisement