ശബരിമലയിൽ ക്ഷേത്രദർശനം, രഹ്ന ഫാത്തിമക്കെതിരെഎടുത്ത കേസുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും

ന്യൂഡെല്‍ഹി.ശബരിമലയിൽ ക്ഷേത്രദർശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമക്കെതിരെഎടുത്ത കേസുമായി ബന്ധപ്പെട്ട ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും.

പത്തനംതിട്ട പോലീസ് എടുത്ത കേസിൽ ഹൈക്കോടതി നൽകിയ ജാമ്യത്തിലെ വ്യവസ്ഥകൾ ലഘുകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.മതവിശ്വാസത്തെ അവഹേളിക്കാൻ ശ്രമിച്ചെന്നും, സാമൂഹിക മാധ്യമങ്ങൾ വഴി മതവികാരം വ്രണപ്പെടുത്ത ഫെയ്സ്ബുക്ക് പോസ്റ്റുകൾ പ്രസിദ്ധീകരിച്ചെന്നുള്ള പരാതിയിലാണ് കേസ് എടുത്തത്.ഹരജിയിൽ സംസ്ഥാനത്തിൻ്റെ മറുപടി കോടതി തേടിയിരുന്നു.ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ടാണ് ഈ സംഭവങ്ങൾ ഉണ്ടായത്.

Advertisement