എടപ്പാളിൽ പൊട്ടിത്തെറി : തീകൊടുത്തത് ബൈക്കിലെത്തിയവർ

Advertisement

മലപ്പുറം: എടപ്പാളിൽ ഇന്നലെ രാത്രിയുണ്ടായ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. ബൈക്കിൽ എത്തിയ രണ്ടുപേർ പടക്കം പോലെയുള്ള വസ്തുവിന് തീ കൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏഴരയോടെയാണ് എടപ്പാൾ ടൗണിൽ റൗണ്ട് എബൗട്ടിന് സമീപം ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്.

ശബ്ദവും പുകയും ഉയർന്നതോടെ സമീപത്തെ വ്യാപാരികളും യാത്രക്കാരും പരിഭ്രാന്തരായി. ഉടൻ ചങ്ങരംകുളം പൊലീസും ഹൈവേ പൊലീസും എത്തി പരിശോധന നടത്തി.

ശാസ്ത്രീയമായ തെളിവുകൾ കൂടി ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഫോടകവസ്തു വന്നു പതിച്ച ഭിത്തിയിൽ 20 ചതുരശ്ര സെന്റീമീറ്റർ വിസ്തൃതിയിൽ പ്ലാസ്റ്റർ ഇളകിപ്പോയിട്ടുണ്ട്. പൊലീസ് എത്തി സാംപിളുകൾ ശേഖരിച്ചു. ടൗണിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.

Advertisement