മ​ലി​ന​ജ​ലം കു​ടി​ച്ച് മൂ​ന്നു​മ​ര​ണം; 39 പേ​ർ ആ​ശു​പ​ത്രി​യി​ൽ

Advertisement

ബം​ഗ​ളൂ​രു: മാ​ലി​ന്യം ക​ല​ർ​ന്ന വെ​ള്ളം കു​ടി​ച്ച് യാ​ദ്ഗി​ർ ജി​ല്ല​യി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു. 10 കു​ട്ടി​ക​ള​ട​ക്കം 39 പേ​രെ ഛർ​ദി​യും വ​യ​റി​ള​ക്ക​വു​മാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

യാ​ദ്ഗി​ർ ഷാ​ഹ്പു​ർ ഹൊ​ട്ട​പ​തി​ലാ​ണ് സം​ഭ​വം. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് മൂ​ന്നു​മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഒ​ക്ടോ​ബ​ർ 22ന് ​ഇ​ര​മ്മ ഹി​രേ​മ​ത് (90), 23ന് ​ഹൊ​ന്ന​പ്പ ഗൗ​ഡ (45), 24ന് ​സി​ദ്ധ​മ്മ ഹി​രേ​മ​ത് (80) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മൂ​വ​രും ഛർ​ദി​യും വ​യ​റി​ള​ക്ക​വും കൂ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​രി​ച്ച​ത്. എ​ന്നാ​ൽ, ഹൊ​ന്ന​പ്പ ഗൗ​ഡ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നും സി​ദ്ധ​മ്മ ഹി​രേ​മ​ത് പ്രാ​യാ​ധി​ക്യ അ​വ​ശ​ത​ക​ളെ തു​ട​ർ​ന്നു​മാ​ണ് മ​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ വാ​ദി​ച്ചു. എ​ല്ലാ വീ​ടു​ക​ളി​ലും മാ​ലി​ന്യം ക​ല​ർ​ന്ന വെ​ള്ള​മാ​ണ് ല​ഭി​ച്ച​തെ​ന്നും മ​ര​ണ​ത്തി​ന് ഇ​താ​ണ് കാ​ര​ണ​മെ​ന്നും ഗ്രാ​മ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. തു​റ​ന്ന കി​ണ​റി​ൽ​നി​ന്നാ​ണ് ഗ്രാ​മ​ത്തി​ലേ​ക്കു​ള്ള വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ല​യി​ട​ത്തും പൈ​പ്പ് പൊ​ട്ടി​യ നി​ല​യി​ലാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Advertisement