തന്റെ കാമുകിയുമായി കാളിദാസ്ജയറാം : ” എന്റെ കുട്ടികൾ” എന്ന് പാർവ്വതി

ജയറാമിന്റേയും പാര്‍വതിയുടേയും മകന്‍ കാളിദാസ് ജയറാം പ്രണയത്തില്‍. കാമുകിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് കാളിദാസ് പ്രണയം വെളിപ്പെടുത്തിയത്….
മോഡലും 2021 മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരാണ് കാളിദാസിന്റെ കാമുകി. 22-കാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് കാളിദാസ് ജയറാം. നായകനായി വളരെയധികം ചിത്രങ്ങള്‍ കാളിദാസ് ജയറാമിന്റെ ക്രഡിറ്റിലില്ലെങ്കിലും ചെയ്യുന്നതൊക്കെ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിക്കാൻ കാളിദാസ് ജയറാമിന് ആകുന്നുണ്ട്. സാമൂഹ്യമാധ്യമത്തിലും സജീവമാണ് കാളിദാസ് ജയറാം.

ദുബായില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് കാളിദാസ് പോസ്റ്റ് ചെയ്തത്. കടലിന്റേയും രാത്രിവെളിച്ചങ്ങളുടേയും പശ്ചാത്തലത്തില്‍ കാളിദാസിനെചേര്‍ത്തുപിടിച്ചിരിക്കുന്ന തരിണിയാണ് ചിത്രത്തിലുള്ളത്. ഹാര്‍ട്ട് ഇമോജിയാണ് കാളിദാസ് ഇതിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. ഒപ്പം തരിണിയോടൊപ്പമുള്ള ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും പങ്കുവെച്ചിട്ടുണ്ട്.

കാളിദാസ് ജയറാമിന്റെ അമ്മ പാര്‍വതി, സഹോദരി മാളവിക, മറ്റ് താരങ്ങളുമടക്കം ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.ഹലോ ഹബീബീസ്’ എന്നാണ് മാളവികയുടെ കമന്റ്. ‘എന്റെ കുട്ടികള്‍’ എന്ന് പാര്‍വതിയും പ്രതികരിച്ചു. നടിമാരായ കല്ല്യാണി പ്രിയദര്‍ശന്‍, അപര്‍ണ ബാലമുരളി, നമിത, നൈല ഉഷ, സഞ്ജന, ഗായത്രി ശങ്കര്‍ എന്നിവരും ഇരുവര്‍ക്കും ആശംസ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

തിരുവോണദിനത്തില്‍ കാളിദാസ് തരുണിയുടെ ഫോട്ടോ പങ്കുവെച്ചിരുന്നു. ജയറാം, പാര്‍വതി, മാളവിക എന്നിവര്‍ക്കൊപ്പം തരിണിയുമുള്ള കുടുംബചിത്രമായിരുന്നു കാളിദാസ് ജയറാം അന്ന് പങ്കുവെച്ചത്. ഇതോടെയാണ് കാളിദാസ് ജയറാമും തരിണിയും പ്രണയത്തിലാണ് എന്ന വാര്‍ത്ത പരന്നത്. വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് തരിണി.

കാളിദാസ് ജയറാമിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് തമിഴ് ചിത്രമായ ‘നക്ഷത്തിരം നഗര്‍കിരത്’ ആണ്. പാ രഞ്‍ജിത്ത് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്‍തത്. ഛായാഗ്രഹണം എ കിഷോര്‍ കുമാര്‍ ആയിരുന്നു. തെന്‍മ സംഗീത സംവിധാനം നിര്‍വ്വഹിച്ചു. ഒരു വിഭാഗം പ്രേക്ഷകരില്‍ നിന്ന് മോശമല്ലാത്ത പ്രതികരണം ചിത്രത്തിന് ലഭിച്ചിരുന്നു. കാളിദാസ് ജയറാം നായകനായ ചിത്രത്തില്‍ നായികയായത് ദുഷറ വിജയന്‍ ആണ്. കലൈയരശന്‍, ഹരി കൃഷ്‍ണന്‍, സുബത്ര റോബര്‍ട്ട്, ‘സര്‍പട്ട പരമ്പരൈ’ ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തി.


Advertisement