അഞ്ചാം ദിവസവും മാറ്റമില്ലാതെ സ്വർണ വില

അഞ്ചാം ദിവസവും മാറ്റമില്ലാതെ സ്വർണ വില

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും മാറ്റമില്ലാതെ സ്വർണ വില. 37,400 രൂപയാണ് വെള്ളിയാഴ്ച മുതൽ ഒരു പവൻ സ്വർണത്തിന്റെ വില.

ഗ്രാമിന് 4675 രൂപ. സമീപ ദിവസങ്ങളിൽ ആദ്യമായാണ് വില മാറ്റമില്ലാതെ തുടരുന്നത്.

ഈ മാസം ആറിന് പവൻ വില 37,520 രൂപയിൽ എത്തിയിരുന്നു. പിറ്റേന്നു കുറഞ്ഞ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

Advertisement