ഓണക്കിറ്റ് തിരിച്ചെടുത്തു തുടങ്ങി

തിരുവനന്തപുരം: റേഷൻകടകളിൽ ബാക്കിയായ ഓണക്കിറ്റുകൾ സപ്ലൈകോ ഇന്നലെ മുതൽ മുതൽ തിരിച്ചെടുത്തു തുടങ്ങി.

ക്ഷേമ സ്ഥാപനങ്ങൾക്കുള്ള കിറ്റുകളടക്കം 85.84 ലക്ഷം ഓണക്കിറ്റുകളാണ് ഇക്കുറി വിതരണം ചെയ്തത്. സംസ്ഥാനത്തിൽ 92.88 ലക്ഷം റേഷൻ കാർഡ് ഉടമകളാണുള്ളത്.

തിരിച്ചെടുക്കുന്ന കിറ്റുകളിലെ സാധനങ്ങൾ സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്കു മാറ്റും. ഓണക്കിറ്റിനായി സപ്ലൈകോയ്ക്ക് 400 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. 87 ലക്ഷം കിറ്റുകൾ വിതരണത്തിനു നൽകി. കിറ്റ് ഒന്നിന് 447 രൂപയാണ് ഈടാക്കുന്നത്.

ഇതനുസരിച്ച്‌ 87 ലക്ഷം കിറ്റിനുള്ള പണം കഴിച്ചു ബാക്കി സപ്ലൈകോയുടെ പ്രവർത്തന ഫണ്ടിലേക്ക് നീക്കും. ഉത്രാടം നാളിൽ രാത്രി എട്ടു വരെ കിറ്റുകൾ വിതരണം ചെയ്തിരുന്നു.

Advertisement