മരം മുറിയ്ക്കുന്നതിനിടെ ശിഖരം തലയില്‍ വീണ് തൊഴിലാളി മരിച്ചു

നിലമ്പൂര്‍: മരംമുറിയ്ക്കുന്നതിനിടെ ശിഖരം തലയില്‍ ഒടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. അകമ്പാടം ആനപ്പാറ കളത്തിങ്ങല്‍തൊടി അബ്ദുല്‍ നാസര്‍ (54) ആണ് മരിച്ചത്. അകമ്പാടം നമ്പൂരിപ്പൊട്ടിയില്‍ സ്വകാര്യ എസ്റ്റേറ്റില്‍ റബര്‍മരം മുറിക്കവെ രാവിലെ 7.30ന് ആണ് അപകടമുണ്ടായത്.
ശിഖരത്തില്‍ കയര്‍ കെട്ടി അബ്ദുല്‍ നാസര്‍ മരത്തിന്റെ ചുവടു വാള്‍കൊണ്ടു മുറിച്ചു തുടങ്ങി. കേടുണ്ടായിരുന്ന ശിഖരം ഒടിഞ്ഞ് അബ്ദുല്‍ നാസറിന്റെ തലയില്‍ വീഴുകയായിരുന്നു. ദേഹത്തുനിന്നും ശിഖരം മറ്റു തൊഴിലാളികള്‍ എടുത്തു മാറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സുബൈദ. മക്കള്‍: റിന്‍ഷാദ്, അര്‍ഷാദ്, റിന്‍ഷ. മരുമകന്‍: ജാബിറലി.

Advertisement