ഭക്ഷ്യപ്രതിസന്ധി: ആഫ്രിക്കയ്ക്ക് മാനുഷിക സഹായവുമായി അമേരിക്ക

വാഷിം​ഗ്ടൺ: ആഫ്രിക്കയ്ക്ക് മാനുഷിക സഹായം പ്രഖ്യാപിച്ച്‌ അമേരിക്ക. യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ്(USAID), യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് എന്നിവ വഴി 5920 ലക്ഷം ഡോളർ ധനസഹായം നൽകും.

ബ്യൂറോ ഓഫ് പോപ്പുലേഷൻ, റെഫ്യൂജീസ് ആൻഡ് മൈഗ്രേഷൻ സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി ജൂലിയറ്റ വാൾസിയാണ് ഇക്കാര്യം അറിയിച്ചത്.
ആഗോള ഭക്ഷ്യപ്രതിസന്ധിയും, പ്രാദേശിക സംഘർഷവും രൂക്ഷമായ ഉഗാണ്ടൻ ജനതയുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ധനസഹായം പ്രഖ്യാപിച്ചത്. ഇതിൽ ഉഗാണ്ടയിലെ മാനുഷിക സഹായത്തിനായി 82 ദശലക്ഷത്തിലധികം USDയും, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള 61 ദശലക്ഷത്തിലധികം മാനുഷിക സഹായവും, USAIDയിൽ നിന്ന് 21 ദശലക്ഷം ഡോളറും ഉൾപ്പെടുന്നു.

Advertisement