പാരീസിലെ മ്യൂസിയത്തിൽ നിന്ന് പുട്ടിന്റെ മെഴുക് പ്രതിമ നീക്കി

പാരീസ് : പാരീസിലുള്ള മ്യൂസിയത്തിൽ നിന്ന് വ്ളാഡിമർ പുടിന്റെ മെഴുക് പ്രതിമ നീക്കം ചെയ്തു. . ലോകത്തെ സ്വാധീനിച്ച നിരവധി വ്യക്തികളുടെ മെഴുകു പ്രതിമ പ്രദർശിപ്പിക്കുന്നതിൽ ഏറെ പ്രശസ്തമായ പാരീസിലെ മ്യൂസിയത്തിൽ നിന്നാണ് പുടിന്റെ പ്രതിമ എടുത്ത് മാറ്റിയത്.

ഹിറ്റ്ലറെപ്പോലുള്ള ഏകാധിപതികളെ ഇവിടെ പ്രതിനിധീകരിക്കില്ലെന്ന് പറഞ്ഞാണ് ഗ്രേവിൻ മ്യൂസിയത്തിന്റെ ഡയറക്ടർ പ്രതിമ മാറ്റിയത്. ഏകാധിപതികളെ ഞങ്ങൾ പ്രതിനിധീകരിക്കില്ല. അതുകൊണ്ട് തന്നെ ഇനി പുടിനെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മ്യൂസിയം ഡയറക്ടർ പറഞ്ഞു. ചിലപ്പോൾ തൽസ്ഥാനത്ത് യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കിയുടെ പ്രതിമ വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2000ൽ തയ്യാറാക്കിയ പുടിന്റെ പ്രതിമയാണ് മ്യൂസിയം അധികൃതർ വെയർഹൗസിലേക്ക് മാറ്റിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് ഇപ്രകാരം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Advertisement