പാരിസ് ഫാഷൻ വീക്കിൽ തിളങ്ങി ഐശ്വര്യ റായ്

താരസുന്ദരി ഐശ്വര്യ റായിയുടെ പാരിസ് ഫാഷൻ വീക്കിൽ നിന്നുള്ള ചിത്രങ്ങൾ വൈറലാകുന്നു. ഗോൾഡൻ നിറത്തിലുള്ള ഗൗണിലാണ് ഐശ്വര്യ റാംപിനെ അമ്പരപ്പിച്ചത്.

ഫാൽഗുനി ഷെയ്ൻ പീക്കോക്കിന്റെ തിളങ്ങുന്ന ഗൗണാണ് ഐശ്വര്യ സ്റ്റൈൽ ചെയ്തത്. ബോഡികോൺ വസ്ത്രത്തിനൊപ്പം ഷിയർ കേപ്പും സ്റ്റൈൽ ചെയ്തു. പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി വേവി ഹെയർസ്റ്റൈലാണ് ഇത്തവണ താരം തിരഞ്ഞെടുത്തത്. കണ്ണിനും ചുണ്ടിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്.

പാരിസ് ഫാഷൻ വീക്കിൽ നിന്നുള്ള ചിത്രങ്ങൾ വൈറലായതോടെ നിരവധി ആരാധകരാണ് ഐശ്വര്യയെ പ്രകീർത്തിച്ചെത്തുന്നത്. എത്രകാലം കഴിഞ്ഞാലും ആ കണ്ണുകളിലെ സൗന്ദര്യം മായില്ല, എന്തൊരു ഭംഗിയാണ്, ഐശ്വര്യ എന്നും രാ‍ഞ്ജിയാണ്, അന്നും ഇന്നും എന്നും സൗന്ദര്യ റാണി തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

അമേരിക്കൻ നടിയും മോഡലുമായ കെന്റൽ ജെന്നറിനൊപ്പം റാംപിൽ നിന്ന് നൃത്തം ചെയ്ത് ആഘോഷിക്കുന്ന വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായി. മകൾ ആരാധ്യ ബച്ചനൊപ്പമാണ് ഐശ്വര്യ പാരിസ് ഫാഷൻ വീക്കിലെത്തിയത്.

Advertisement