എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാന സർവീസുകൾക്ക് നവംബർ 1 മുതൽ പുതിയ ടെർമിനൽ

അബുദാബി: എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാന സർവീസുകൾ നവംബർ ഒന്നു മുതൽ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെർമിനലിൽനിന്നായിരിക്കുമെന്ന് (ടെർമിനൽ എ) അധികൃതർ അറിയിച്ചു. നവംബറിൽ മൂന്ന് ഘട്ടങ്ങളായി എല്ലാ എയർലൈനുകളും പുതിയ ടെർമിനലിലേക്ക് മാറും.

എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, വിസ് എയർ അബുദാബി ഉൾപ്പെടെ 15 രാജ്യാന്തര എയർലൈനുകളാണ് ഉദ്ഘാടന ദിനത്തിൽ പുതിയ ടെർമിനലിലിൽ നിന്ന് സർവീസ് നടത്തുക. നവംബർ ഒൻപത് മുതൽ ഇത്തിഹാദ് എയർവേയ്സിന്റെ 16 വിമാനങ്ങൾ പുതിയ ടെർമിനലിലേക്കു മാറും. എയർ അറേബ്യ അബുദാബി അടക്കം 10 വിമാന കമ്പനികൾ നവംബർ 14നും ശേഷിച്ച വിമാനങ്ങൾ 14–28 തീയതികൾക്കിടയിലും ടെർമിനൽ എയിൽനിന്ന് സർവീസ് ആരംഭിക്കും.

ഇതോടെ മുഴുവൻ യാത്രാവിമാനങ്ങളുടെയും സേവനം പുതിയ ടെർമിനലിൽനിന്നായിരിക്കും. വർഷത്തിൽ 4.5 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന ടെർമിനൽ എ ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലിൽ ഒന്നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറിൽ 11,000 പേരുടെ യാത്രാനടപടികൾ പൂർത്തിയാക്കാനും 79 വിമാനങ്ങൾ സർവീസ് നടത്താനും ശേഷിയുണ്ട്.

Advertisement

2 COMMENTS

  1. 24 മണിക്കൂറിൽ 2 64 000 പേരോ, ഹൊ!!! എന്തൊരു traveling surprise ആരെങ്കിലും അറിയുന്നുണ്ടോ ഇത്രയും തിരക്കുണ്ടെന്ന്. ??

  2. എവിടുന്നാണേലും ഞങ്ങൾ യാത്രക്കാർക്ക് ഒന്നുമില്ല. ഈ കൊള്ളയടിക്കൽ നിർത്താമോ?

Comments are closed.