ഉപഭോക്താക്കളുടെ പരാതി ഉയരുന്നു; ഐഫോൺ 15-ലെ ഈ പ്രശ്നം അടുത്ത അപ്ഡേറ്റിൽ പരിഹരിക്കുമെന്ന് ആപ്പിൾ

കഴിഞ്ഞ മാസം ആപ്പിൾ വിപണിയിൽ എത്തിച്ച ഐഫോൺ 15 സീരീസ് ഹാൻഡ്സെറ്റുകൾക്കെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിൽ പുതിയ പ്രഖ്യാപനവുമായി ആപ്പിൾ. ഐഫോൺ 15ന് വലിയ തോതിൽ ഹീറ്റിംഗ് പ്രശ്നങ്ങൾ ഉണ്ടെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇവ അടുത്ത അപ്ഡേറ്റിൽ പൂർണ്ണമായും പരിഹരിക്കുമെന്ന് ആപ്പിൾ ഉറപ്പ് നൽകി. ആപ്പിൾ ആദ്യമായി അവതരിപ്പിച്ച ടൈറ്റാനിയം ബോഡി മൂലമാണ് ഫോൺ ഹീറ്റാകുന്നതെന്നാണ് ഉപഭോക്താക്കളുടെ വിലയിരുത്തൽ. എന്നാൽ, ഇവ ഐഒഎസ് 17 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ഒരു ബഗ്ഗാണെന്ന് ആപ്പിൾ വ്യക്തമാക്കി. ഈ ബഗ്ഗ് ഇല്ലാതാകുന്നതോടെ ഹീറ്റിംഗ് പ്രശ്നങ്ങൾ പരിഹരിക്കാനാകും.

Advertisement