പാക്കിസ്ഥാനിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി; 15 മരണം, നിരവധി പേർക്ക് പരുക്ക്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ പാസഞ്ചർ ട്രെയിനിന്റെ എട്ടു കോച്ചുകൾ പാളം തെറ്റി 15 പേർ മരിച്ചു. നാൽപതിലധികം പേർക്കു പരുക്കേറ്റു.

സിന്ധ് പ്രവിശ്യയിലെ നവാബ്ഷാ നഗരത്തിലെ സഹാറ റെയിൽവേ സ്റ്റേഷന് സമീപം, റാവൽപിണ്ടിയിലേക്ക് പോകുകയായിരുന്ന ഹസാര എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകളാണ് പാളം തെറ്റിയത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ട്രെയിൻ പാളം തെറ്റിയതിന്റെ കാരണം വ്യക്തമല്ല. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

Advertisement