ആമസോൺ പ്രൈം സേവനങ്ങളുടെ പേരിൽ കബളിപ്പിക്കുന്നു: ഗുരുതര ആരോപണവുമായി ഉപഭോക്താക്കൾ രംഗത്ത്

ആമസോൺ പ്രൈം സേവനങ്ങളുടെ മറവിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി ആരോപണം. റിപ്പോർട്ടുകൾ പ്രകാരം, പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ എടുക്കാൻ വരുന്ന ഉപഭോക്താവിനെ ഉയർന്ന നിരക്കിലുള്ള ആമസോൺ പ്രൈം മെമ്പർഷിപ്പ് കൂടി എടുക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് യുഎസിലെ ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്ടിസി) നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനെതിരെ സിയാറ്റയിലെ ഫെഡറൽ കോടതിയെയാണ് എഫ്ടിസി സമീപിച്ചിരിക്കുന്നത്.

സാധാരണയായി യുഎസിൽ 8.99 ഡോളർ നൽകിയാൽ പ്രൈം വീഡിയോയിലെ വീഡിയോ മാത്രം കാണാൻ സാധിക്കും. എന്നാൽ, ഉപഭോക്താക്കളെ കബളിപ്പിച്ച് ആമസോൺ 14.99 ഡോളറിന്റെ പ്രൈം മെമ്പർഷിപ്പ് എടുപ്പിക്കുന്നുണ്ടെന്നാണ് ആരോപണം. ഉപഭോക്താക്കളുടെ അറിവോടെ അല്ലാതെയാണ് ഇത്തരത്തിൽ പ്രൈം മെമ്പർഷിപ്പ് എടുപ്പിക്കുന്നത്. അതേസമയം, ഈ ആരോപണത്തിനെതിരെ ആമസോൺ രംഗത്തെത്തിയിട്ടുണ്ട്. വസ്തുതകളുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിൽ ആരോപണങ്ങൾ വാസ്തവമല്ലെന്നാണ് ആമസോണിന്റെ വാദം. എന്നാൽ, നിയമവിരുദ്ധമായ നടപടിക്കെതിരെ ആമസോണിന് പിഴ ചുമർത്തണമെന്നാണ് എഫ്ടിസിയുടെ ആവശ്യം.

Advertisement