മുംബൈ ഭീകരാക്രമണത്തി ൻ്റെ സൂത്രധാരനായ ലഷ്‌കറെ ത്വയ്ബ ഭീകരൻ സാജിദ് മിറിനെ പിന്തുണച്ച് ചൈന

ന്യൂയോര്‍ക്ക്.ലഷ്‌കറെ ത്വയ്ബ ഭീകരൻ സാജിദ് മിറിനെ പിന്തുണച്ച് ചൈന. മുംബൈ ഭീകരാക്രമണത്തി ൻ്റെ സൂത്രധാരനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും അമേരിയ്ക്കയുടെയും നീക്കങ്ങൾക്കാണ് ചൈന തടയിട്ടത്. ചൈനയുടെ നിലപാട് നിരാശാജനകമാണെന്നും തുടർന്നും ആവശ്യത്തെ പിന്താങ്ങും എന്നും അമേരിയ്ക്ക വ്യക്തമാക്കി.

166 പേരുടെ ജീവൻ കവർന്ന മുംബൈ ഭീകരാക്രമണത്തിൻ്റെ ആസൂത്രകരിൽ പ്രധാനിയാണ് ഭീകരവാദിയായ സാജിദ് മിർ. ഇയാളെ വെള്ളപൂശാനുള്ള പാക്കിസ്ഥാൻ്റെ ശ്രമത്തെ പിന്തുണച്ചാണ് ചൈനയുടെ നിലപാട് . അമേരിക്കയും ഇന്ത്യയും സംയുക്തമായി യുഎന്നിൽ നടത്തിയ നീക്കത്തിനാണ് ചൈന സുരക്ഷാ സമിതിയിൽ പ്രതിരോധം തീർത്തു. സാജിദ് മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനായ് ഉള്ളതാണ് പ്രമേയം. ആസ്തി മരവിപ്പിക്കൽ, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്‌ക്ക് വിധേയമാക്കുകയാണ് ഇതുവഴി ലക്ഷ്യം.

ഇന്ത്യ കൊടുംഭീകരരുടെ പടികയിൽ സാജിദ് മിറിന്റെ ഉൾപ്പെടുത്തിയിടുണ്ട്. അഞ്ച് ദശലക്ഷം ഡോളറാണ് ഈ ഭിക്കരൻ്റെ തലയ്ക്ക് അമേരിയ്ക്ക അമേരിക്ക വിലയിട്ടിരിക്കുന്നത്. യു എൻ രക്ഷാസമിതിയുടെ 1267 ലെ അൽ ഖ്വയ്ദ ഉപരോധ സമിതിക്ക് കീഴിലെ നിർദേശമാണ് ചൈന അംഗികരിച്ചില്ല. സാജിദ് മിർ മരിച്ചു എന്നായിരുന്നു നേരത്തെയുള്ള പാകിസ്താൻ്റെ അവകാശവാദം. ഇത് തെളിയിക്കുന്ന തെളിവ് നൽകാൻ നിർദ്ദേശിച്ചപ്പോൾ പാക്കിസ്ഥാന് അതിന് സാധിച്ചിരുന്നില്ല. പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്‌കർ ഇ ത്വയ്ബയിലെ വിനാശകാരിയായ ഭീകരനാണ് സാജിദ് മിർ. സാജിദ് മിർ ലഷ്‌കറിന്റെ ഓപ്പറേഷൻസ് മാനേജരായിരുന്നു എന്നാണ് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ൻ്റെ കണ്ടെത്തൽ . ജൂണിൽ പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി തീവ്രവാദത്തിന് ധനസഹായം നൽകിയെന്ന സാജിദ് മിറിനെ കേസിൽ 15 വർഷം തടവിന് ശിക്ഷിച്ചിരുന്നു.

Advertisement