മലമ്പാമ്പിനെ ഉമ്മ വെക്കാന്‍ ശ്രമിച്ച യുവതിയെ പാമ്പ് കയറിപിടിച്ചു… അമ്പരപ്പിക്കുന്ന വീഡിയോ

മലമ്പാമ്പിനെ ഉമ്മ വെക്കാന്‍ ശ്രമിച്ച യുവതിയെ പാമ്പ് കയറിപിടിച്ച വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഒരു യുവാവിന്റെ കയ്യില്‍ ഇരുന്ന പാമ്പിന്റെ മുഖത്ത് ചുംബിക്കാന്‍ ശ്രമിക്കുന്ന യുവതിയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. യുവതി ഉമ്മ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അത് യുവതിയുടെ മുഖത്ത് കടിച്ചുപിടിക്കുകയായിരുന്നു. പാമ്പ് പിടി വിടാതെ കിടക്കുന്നതാണ് വീഡിയോയില്‍ അവസാനം കാണുന്നത്.
ഏഴ് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിക്കുന്നത്. പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് യുവതി രക്ഷപ്പെട്ടോ എന്ന് പോലും വിഡിയോയില്‍ വ്യക്തമല്ല. ‘പാമ്പിനെ ചുംബിക്കുന്നു’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോ നിരവധിപേരാണ് കണ്ടിരിക്കുന്നത്.

Advertisement