ലോക റെക്കോര്‍ഡില്‍ ഇടം പിടിച്ച്‌ ഒരേ പേരുള്ള 178 പേരുടെ സംഗമം

ടോക്യോ: ഒരേ പേരുകാരുടെ അപൂര്‍വ്വ സംഗമം. ലോകത്തിലെ ഏറ്റവും വലിയ ഈ സംഗമം ഇപ്പോള്‍ ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ചിരിക്കുകയാണ്‌.

ഹിറോകാസു ടനാക എന്ന്‌ പേരുള്ള 178 പേരാണ്‌ ടോക്യോയില്‍ സംഗമിച്ചത്‌. ടോക്യോയില്‍ തന്നെയുള്ള ഹിറോകസു ടനാക്ക എന്ന ആളാണ്‌ ആ സംഗമത്തിന്‌ മുന്‍കൈ എടുത്തത്‌. മൂന്നാം തവണത്തെ അദ്ദേഹത്തിന്റെ ശ്രമമാണ്‌ ലോകറെക്കോര്‍ഡിലേക്ക്‌ ഈ സംഗമത്തെ എത്തിച്ചത്‌.

Advertisement