28.2 C
Kollam
Wednesday 21st October, 2026 | 01:36:10 PM
Home News Breaking News 77 ദിവസത്തെ താഴ്ന്ന നിലയിൽ സ്വർണവില; ഇന്ന് മാറ്റമില്ല

77 ദിവസത്തെ താഴ്ന്ന നിലയിൽ സ്വർണവില; ഇന്ന് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില 77 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി രണ്ടുതവണ വില കുറഞ്ഞതിനു പിന്നാലെ ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ മാത്രം പവന് 1,440 രൂപയാണ് കുറഞ്ഞത്.

രാവിലെ പവന് 640 രൂപയും ഗ്രാമിന് 80 രൂപയും കുറഞ്ഞ് യഥാക്രമം 1,07,920 രൂപയും 13,490 രൂപയുമായി. ഉച്ചയോടെ പവന് വീണ്ടും 800 രൂപയും ഗ്രാമിന് 100 രൂപയും കുറഞ്ഞു. ഇതോടെ പവന്റെ വില 1,07,120 രൂപയായും ഗ്രാമിന്റെ വില 13,390 രൂപയായും താഴ്ന്നു. ഇന്നും ഇതേ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞയാഴ്ച തുടർച്ചയായി അഞ്ചുതവണ സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞിരുന്നു. തുടർന്ന് ശനിയാഴ്ചയും തിങ്കളാഴ്ചയും നേരിയ വർധന രേഖപ്പെടുത്തി തിരിച്ചുവരവിന്റെ സൂചന നൽകിയെങ്കിലും ഇന്നലെ വീണ്ടും വില താഴുകയായിരുന്നു.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,970 രൂപയാണ് വില. വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 230 രൂപയിലാണ് വ്യാപാരം.

അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വില ട്രോയ് ഔൺസിന് 0.70 ഡോളർ കുറഞ്ഞ് 4,123.06 ഡോളറിലെത്തി. 0.02 ശതമാനമാണ് ഇടിവ്.

LEAVE A REPLY

Please enter your comment!
Please enter your name here