ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് പുക

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് പുക ഉയര്‍ന്നു. തിരൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം ആണ് സംഭവം. ട്രെയിന്‍ നമ്പര്‍ 12617 എറണാകുളം -നിസാമുദ്ധീന്‍ മംഗള സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന് ആണ് സാങ്കേതിക തകരാര്‍ മൂലം പുക ഉയര്‍ന്നത്. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രെയിന്‍ അര മണിക്കൂര്‍ തിരൂരില്‍ പിടിച്ചിട്ടു. സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു

Advertisement