കടയ്ക്കൽ : കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിലെ പ്രിയങ്ക ലോഡ്ജിന്റെ രണ്ടാമത്തെ നിലയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് അബ്ദുൽ അസീസ് എന്നയാളെ മർദിച്ച് താഴേക്ക് തള്ളിയിട്ട സംഭവത്തിൽ കരവാളൂർ വില്ലേജ് പൂക്കുഴിഞ്ഞിയിൽ കാവുംപാട്ട് വീട്, അറുമുഖൻ മകൻ ശ്രീകുമാർ (36) എന്നയാളാണ് പോലീസ് പിടിയിലായത്.
ഓട്ടോ വിളിച്ചിട്ട് പണം നൽകിയില്ലെന്നതിനെ ചൊല്ലിയുണ്ടായ വാക്കുത്തർക്കത്തെ തുടർന്നാണ് സംഭവം. കമ്പിവടികൊണ്ട് അബ്ദുല്ല അസീസിനെ അടിക്കുകയും താഴേക്ക് തള്ളിയിടുകയുമായിരുന്നു.
പരിക്കേറ്റ അബ്ദുൽ അസീസിനെ കടയ്ക്കൽ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതി ശ്രീകുമാറിനെ കടക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
ലോഡ്ജിൽ തർക്കം: യുവാവിനെ മർദിച്ച് താഴെ തള്ളിയിട്ട ആൾ പിടിയിൽ
പെപ്പെയും കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘തോട്ടം’ ടീസർ പുറത്ത്
ആന്റണി വർഗീസ് പെപ്പെയും കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ, ടൈറ്റിൽ പോസ്റ്റർ എന്നിവ പുറത്ത്. ‘തോട്ടം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഋഷി ശിവകുമാർ ആണ്. ഒരു ആക്ഷൻ അഡ്വെഞ്ചർ ഡ്രാമ ചിത്രമായാണ് ‘തോട്ടം’ എത്തുക എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്. ഫസ്റ്റ് പേജ് എന്റർടെയിൻമെന്റ്, എവിഎ പ്രൊഡക്ഷൻസ്, മാർഗ എന്റെർടെയിനേർസ് എന്നിവയുടെ ബാനറിൽ മോനു പഴേടത്ത്, എ വി.അനൂപ്, നോവൽ വിന്ധ്യൻ, സിമി രാജീവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
‘അനിമൽ’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ‘രാജാറാണി’, ‘കത്തി’, ‘തെരി’ തുടങ്ങിയ ചിത്രങ്ങളുടെ കാമറാമാൻ ജോർജ് സി വില്യംസ് ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോ ആണ്. 2026 തുടക്കത്തോടെ തോട്ടത്തിന്റെ ചിത്രീകരണം ആരംഭിക്കും.
ജില്ലാ സ്‌കൂള്‍ കലോത്സവം: സംഘാടക സമിതി യോഗം
കൊല്ലം: കൊല്ലം: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം 25 മുതല്‍ 29 വരെ പുനലൂര്‍ വിദ്യാഭ്യാസ ജില്ലയിലെ അഞ്ചലില്‍ നടക്കും. കലോത്സവസംഘാടക സമിതിയോഗം അഞ്ചൽ ഈസ്റ്റ് സ്കൂളിൽ നടന്നു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനമുരളി സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ജാസ്മി മഞ്ജൂര്‍ അധ്യക്ഷയായി. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.ഐ ലാല്‍ കലോത്‌സവ വിശദീകരണം നടത്തി. ജി.ഹരികുമാര്‍, ഹയര്‍സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ പോള്‍ആന്റണി,ബി.ജയന്‍,ജഗ്ഫറുദ്ദീന്‍,കെ.അനസ് ബാബു, ഷീലാമണി എന്നിവര്‍ സംസാരിച്ചു
തിരുവല്ലയിൽ പത്തൊമ്പതു വയസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജിൻ റെജി മാത്യുവിന് ജീവപര്യന്തം
തിരുവല്ലയിൽ പത്തൊമ്പതു വയസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജിൻ റെജി മാത്യുവിന് ജീവപര്യന്തം. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെയും പ്രോസിക്യൂഷനെയും കോടതി അഭിനന്ദിച്ചു.
2019 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റേഡിയോളജി വിദ്യാർഥിനിയായ അയിരൂർ സ്വദേശിനിയെയാണ് പഠിക്കുന്ന സ്ഥാപനത്തിന്റെ മുന്നിൽവച്ച് അജിൻ റെജി കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ച് പെൺകുട്ടിയെ കുത്തിയ ശേഷം കയ്യിൽ കരുതിയ പെട്രോൾ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യത്തിലാണ് ക്രൂര കൊലപാതകം നടത്തിയത്. പെൺകുട്ടിയെ തീകൊളുത്തുന്നതു കണ്ട് ഓടിയെത്തിയ നാട്ടുകാർ തീയണച്ച ശേഷം പെൺകുട്ടിയെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പ്രതിയെ സംഭവസ്ഥലത്തുവച്ചു തന്നെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അജിനും പെൺകുട്ടിയും സ്കൂളിൽ ഒന്നിച്ചു പഠിച്ചവരാണ്.
തിളക്കമാർന്ന വിജയം നേടിയ പരിശവിള സഹോദരങ്ങൾക്ക് അഭി നന്ദനം
ശാസ്താംകോട്ട. ഒരു കുടുംബം മൂന്ന് ഡോക്ടർമാരെ സൃഷ്ടിച്ചിരിക്കുന്നു.കൊല്ലം പട്ടകടവ് പരിശവിളയിൽ സെക്രട്ടേറിയറ്റ് ജീവനക്കാരനും, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ സജീവ് പരിശവിളയുടെയും, ചവറ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയും,കെ.പി.എസ്.റ്റി.എ ചവറ സബ് ജില്ലാ സെക്രട്ടറിയുമായ റോജ സജീവിന്റെയും മക്കളായ ഇരട്ട സഹോദരന്മാരായ നവീൻ സജീവും, നെവിൻ സജീവും ഡോക്ടർ ഓഫ് ഫാർമസി (ഫാം.ഡി) വിജയം കരസ്ഥമാക്കി. ഇവരുടെ
ഏക സഹോദരി ഡോ. നവ്യ സജീവ് പ്രശസ്തമായ നിലയിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയിട്ടുണ്ട് .
സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി പരിശവിള കുടുംബത്തിൽ നിന്നും മൂന്ന് ഡോക്ടർമാർ വിജയകരമായി പഠനം പൂർത്തിയാക്കി. ഇവരെ കൂടാതെ ഡോ. വിൽസൺ അലോഷ്യസ്, ഡോ. മെൽവിൻ ഗ്രേഷ്യസ് , ഡോ. ജൂലിയ എൽസബത്ത് ജോൺ, ഡോ. അലീന രാജു എന്നിവരും പരിശവിള കുടുംബത്തിൽ നിന്നുതന്നെയുള്ള ഡോക്ടർമാരാണ്.
ആശാവർക്കർമാർക്ക് അധിക വേതനം നൽകാനുള്ള അനുമതി നിഷേധിച്ചു
മലപ്പുറം.ആശാവർക്കർമാർക്ക് അധിക വേതനം നൽകാനുള്ള അനുമതി നിഷേധിച്ചു. ചുങ്കത്തറ പഞ്ചായത്തിന്റെ അനുമതിയാണ് നിരസിച്ചത്.അനുമതി നിഷേധിച്ചത് തദ്ദേശസ്വയംഭരണ വകുപ്പ്.തനത് ഫണ്ടിൽ നിന്ന് പ്രതിമാസം 2000 രൂപ അധികമായി നൽകാനായിരുന്നു പഞ്ചായത്ത് അപേക്ഷ നൽകിയത്.ആശാവർക്കർമാരെ തദ്ദേശ ഭരണ സ്ഥാപനങ്ങളല്ല നിയമിച്ചത് എന്ന് പറഞ്ഞാണ് ആവശ്യം നിരസിച്ചത്.
കൊടുങ്ങല്ലൂരിൽ ഹരിത കർമ്മ സേനാംഗത്തിന് നേരെ ആക്രമണം
തൃശ്ശൂർ. കൊടുങ്ങല്ലൂരിൽ ഹരിത കർമ്മ സേനാംഗത്തിന് നേരെ ആക്രമണം. ഹരിത കർമ്മ സേനാംഗം ആശ സതീഷിനെയാണ് പ്രദേശവാസിയായ ഹന്ന എന്ന യുവതി ആക്രമിച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മാലിന്യം നിറച്ച പ്ലാസ്റ്റിക് ചാക്ക് പരിശോധിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് ആശക്ക് മർദ്ദനമേറ്റത്. ചാക്കിൽ നിന്നും വൈദ്യുതി ബില്ലും, സ്കൂളിലെ പരീക്ഷാപേപ്പറും കണ്ടെടുത്തിരുന്നു.
മാലിന്യം ഉപേക്ഷിച്ചത് താനാണെന്ന് മറ്റുള്ളവർക്ക് വ്യക്തമായതോടെയാണ് ഹന്ന ഹരിത കർമ്മ സേനാംഗത്തെ ആക്രമിച്ചത്. എടവലങ്ങ പഞ്ചായത്തിലെ കാതിയാളത്ത് മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് സംഭവം
ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാർത്ഥി മരിച്ചു
തൃശ്ശൂര്‍. ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് വീണ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. തൃശൂർ കൊട്ടേക്കാട് സ്വദേശി ഷെല്ലിയുടെ മകൻ സാം ഷെല്ലി (17) ആണ് മരിച്ചത്. ഞായറാഴ്ച തൃശ്ശൂരിൽ ഫുൾബോൾ കളിക്കുന്നത് ശാരീരിക ആസ്വാസ്ഥ്യം തോന്നിയ കുട്ടി കളി നിർത്തി വിശ്രമിക്കുകയായിരുന്നു. പിന്നീട് കുഴഞ്ഞുവീണ കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി മരിക്കുകയായിരുന്നു. പ്രായം കുറഞ്ഞവര്‍ കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങള്‍ വ്യാപകമായിട്ടും ആരോഗ്യവകുപ്പിന് കൃത്യമായ മറുപടി നല്‍കാനാവുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.
വെട്ടിക്കവലയില്‍ പൂക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് നേതാവ്, തിരിച്ചറിവു കിട്ടി കോണ്‍ഗ്രസ്
കൊട്ടാരക്കര.ഗണേഷ് കുമാറിനെ വാനോളം പുകഴ്ത്തി കോൺഗ്രസ് നേതാവ്. വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസാണ് മന്ത്രിയെ പൊതുവേദിയിൽ പുകഴ്ത്തിയത്. ഗണേഷ് കുമാറിനെ വീണ്ടും വിജയിപ്പിക്കണമെന്നും പ്രസിഡന്റിന്റെ ആഹ്വാനം. പൂക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിഞ്ഞ് വേണം ഗണേഷ് കുമാറിനെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ
ഗണേഷ് കുമാറും ആർ ബാലകൃഷ്ണപിള്ളയും ആയും തനിക്ക് പിരിയാത്ത ബന്ധം. ഞാനും നിങ്ങളോടൊപ്പം. ജാതി നോക്കാതെ വികസനം ചെയ്യുന്ന കായ്ഫലമുള്ള മരമാണ് ഗണേഷ് എന്നും അസീസ്. ഗണേഷ് കുമാറിന്റെ എം എൽ എ ഫണ്ട് ഉപയാഗിച്ച് നിർമ്മിച്ച റോഡുദ്ഘാടന ചടങ്ങിലായിരുന്നു പുകഴ്ത്തൽ. കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും ബഹിഷ്കരിച്ച പരിപാടിയിൽ പങ്കെടുത്ത അസീസിനെ പൊതുവേദിയിൽ ഗണേഷ് കുമാറും അഭിനന്ദിച്ചിരുന്നു. കോൺഗ്രസ് തലവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റാണ് തലച്ചിറ അസീസ്
എലപ്പുള്ളിയില്‍ സർക്കാർ അനുമതി നൽകി,തങ്ങളുടെ സ്ഥലത്ത് കയറാൻ അനുവദിക്കുന്നില്ല ,ഓയാസിസ്
പാലക്കാട്.എലപുള്ളി ബ്രുവറി വിവാദം . സർക്കാർ അനുമതി നൽകിയിട്ടും തങ്ങളുടെ സ്ഥലത്ത് കയറാൻ അനുവദിക്കുന്നില്ല എന്ന് ഓയാസിസ് .അനാവശ്യമായി സമരം ചെയ്യുന്നു . നിർമാണ പ്രവർത്തനമല്ല സ്വന്തം സ്ഥലത്ത് കേറാൻ പോലും പറ്റാത്ത സാഹചര്യമെന്ന് ഓയാസിസ് . ‘സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് കേറാൻ അനുവദിക്കാത്തത് എന്തുകൊണ്ട് എന്ന് കോടതി’.
‘ഒരിക്കൽ പോലീസ് സംരക്ഷണത്തോടെ കയറിയാൽ ബ്രുവറി നിർമാണം ആരംഭിക്കുമെന്ന് എലപുള്ളി പഞ്ചായത്ത്’.
നിർമാണം നടത്തരുതെന്ന് കോടതി നിർദേശിക്കണമെന്ന് പഞ്ചായത്ത് . ‘പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഓയാസിസിന്റെ ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി ‘




























