Home Lifestyle Jobs പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ അവസരം; ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ അവസരം; ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Advertisement

കേന്ദ്ര ഊർജമന്ത്രാലയത്തിനു കീഴിലുള്ള പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ റീജണുകളിലും പ്രോജക്ടുകളിലുമായി 668 ഒഴിവുണ്ട്. പവർഗ്രിഡിന്റെ സബ്സിഡിയറി സ്ഥാപനമായ സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (സി.ടി.യു.ഐ.എൽ.) ഒഴിവുകളിലേക്കും പവർഗ്രിഡ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

കേരളം ഉൾപ്പെടുന്ന സതേൺ റീജൺ II-ൽ 81 ഒഴിവാണുള്ളത്. ബിരുദം/ഡിപ്ലോമ/ഐ.ടി.ഐ. യോഗ്യതയുള്ളവർക്കാണ് അവസരം. തസ്തികകൾ: ഡിപ്ലോമ ട്രെയിനി, ജൂനിയർ ഓഫീസർ ട്രെയിനി, ജൂനിയർ ടെക്നീഷ്യൻ ട്രെയിനി.

വിവരങ്ങൾക്ക്: www.powergrid.in. അവസാനതീയ തീയതി: മേയ് 11.

Advertisement