27.4 C
Kollam
Wednesday 9th September, 2026 | 11:44:35 PM
Home News Local മകളുടെ സുഹൃത്തായ യുവതിയെ കടന്നു പിടിച്ചു ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി, മൈനാഗപ്പള്ളിയിലെ ബിജെപി നേതാവിനെതിരെ...

മകളുടെ സുഹൃത്തായ യുവതിയെ കടന്നു പിടിച്ചു ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി, മൈനാഗപ്പള്ളിയിലെ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു

ശാസ്‌താംകോട്ട. മകളുടെ സുഹൃത്തായ യുവതിയെ കടന്നു പിടിച്ചു ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നേതാവിനെതിരെ ശാസ്‌താംകോട്ട പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസമാണ് സംഭവം. ബിജെപി ശാസ്‌താംകോട്ട മണ്ഡലം കമ്മിറ്റിയംഗവും മൈനാഗപ്പള്ളി പഞ്ചായത്ത് സമിതി മുൻ വൈസ് പ്രസിഡൻ്റുമായ മൈനാഗപ്പള്ളി ഉദയാ ജംക്ഷൻ സ്വദേശി പത്മകുമാർ (49) ന് എതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തത്. യുവതി പരാതി നൽകിയതോടെ ഇയാൾ ഒളിവിലാണ്.മൈനാഗപ്പള്ളി 18-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥിയായിരുന്നു.