Home Uncategorized കനത്ത ചൂടിൽ ജനൽ തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ പാദസരം കവർന്നു

കനത്ത ചൂടിൽ ജനൽ തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ പാദസരം കവർന്നു

rep image
Advertisement

മലപ്പുറം. കനത്ത ചൂടിൽ ജനൽ തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ പാദസരം കവർന്നു. വണ്ടൂരിലാണ് മോഷണം നടന്നത്.പ്രദേശത്തെ മറ്റൊരു വീട്ടിൽ നിന്ന് 17 പവർ സ്വർണ്ണവും മോഷണം പോയി.
വണ്ടൂർ പൊലീസ് അന്വേഷണം ആരംഭിച്ചു

വണ്ടൂരിൽ രണ്ട് വീടുകളിൽ നിന്നായി 20 പവൻ സ്വർണമാണ് മോഷണം പോയത്.വാണിയമ്പലം ശാന്തി നഗറിൽ അക്കരപറമ്പൻ നജ്ലയുടെ മൂന്നേമുക്കാൽ പവൻ തൂക്കമുള്ള സ്വർണ്ണ പാദസരം കവർന്നു.ചൂട് കാരണം തുറന്നിട്ട ജനലിലൂടെയാണ് മോഷ്ടാവ് പാദസരം പൊട്ടിച്ചു കടന്നത്.

മേലെ കോഴിപ്പറമ്പ് അബ്ദുറഹിമാന്റെ വീട്ടിൽ നിന്ന് 17 പവൻ സ്വർണ്ണം കവർന്നു.
ഒരാഴ്ചയായി അടച്ചിട്ട വീട് കുത്തി തുറന്നാണ് മോഷണം നടത്തിയത്.ഏത് ദിവസമാണ് മോഷണം നടന്നത് എന്ന കാര്യത്തിൽ വ്യക്തത ഇല്ല.വീട് വൃത്തിയാക്കാൻ എത്തിയവരാണ് വീട് കുത്തി തുറന്നത് കണ്ടത്.പ്രദേശത്ത് മറ്റൊരു വീട്ടിലും മോഷണ ശ്രമം നടന്നു.വണ്ടൂർ പോലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

Advertisement