27.4 C
Kollam
Wednesday 9th September, 2026 | 11:02:33 PM
Home News Breaking News മുഖ്യമന്ത്രി ചർച്ച, മുസ്ലിം ലീഗ് മലപ്പുറം ജില്ല കമ്മിറ്റി യോഗത്തിൽ കോൺഗ്രസിന് വിമർശനം

മുഖ്യമന്ത്രി ചർച്ച, മുസ്ലിം ലീഗ് മലപ്പുറം ജില്ല കമ്മിറ്റി യോഗത്തിൽ കോൺഗ്രസിന് വിമർശനം

മലപ്പുറം.കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച, മുസ്ലിം ലീഗ് മലപ്പുറം ജില്ല കമ്മിറ്റി യോഗത്തിൽ കോൺഗ്രസിന് വിമർശനം. കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം അനവസരത്തിൽ എന്ന് വിമർശനം. ഭരണം ലഭിക്കുമെന്ന ആവേശത്തിൽ പ്രവർത്തകർ നിൽക്കുമ്പോൾ ഇത്തരം ചർച്ചകൾ ഇപ്പോൾ വേണ്ട

ആര് മുഖ്യമന്ത്രി ആകണമെന്നതിൽ ലീഗിന് അഭിപ്രായമുണ്ട്. കോൺഗ്രസ് ഹൈകമാന്റ് എടുക്കുന്ന തീരുമാനത്തെ പിന്തുണക്കുമെന്നും മുസ്ലിം ലീഗ്. മുസ്ലിം ലീഗിന് ഉപ മുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ട്. അത് നൽകേണ്ടത് കോൺഗ്രസ്

ചർച്ച നടത്തി സാമൂഹിക അന്തരീക്ഷത്തെ മലിനമാക്കി നേടിയെടുക്കേണ്ടതല്ല മുഖ്യമന്ത്രി പദമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി,ജില്ല അധ്യക്ഷൻ പാണക്കാട് അബ്ബാസലി തങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ആണ് അഭിപ്രായം ഉയർന്നത്. മലപ്പുറം ജില്ലയിൽ മുഴുവൻ സീറ്റും യുഡിഎഫ് നേടുമെന്നും യോഗം വിലയിരുത്തി