Home Blog Page 723

ടെന്നിസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ സൂപ്പര്‍ താരം രോഹന്‍ ബൊപ്പണ്ണ

ന്യൂഡല്‍ഹി : പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ സൂപ്പര്‍ താരം രോഹന്‍ ബൊപ്പണ്ണ. ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ നാല് ഇന്ത്യക്കാരില്‍ ഒരാളായ ബൊപ്പണ്ണ ശനിയാഴ്ചയാണ് തന്റെ രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിന് വിരാമമിടുന്നതായി പ്രഖ്യാപിച്ചത്. പാരീസ് മാസ്റ്റേഴ്സിലായിരുന്നു 45 കാരനായ ബൊപ്പണ്ണയുടെ അവസാന പ്രകടനം. കസാക്കിസ്ഥാന്റെ അലക്‌സാണ്ടര്‍ ബുബ്ലിക്കിനൊപ്പമുള്ള ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു. ‘എ ഗുഡ്ബൈ… ബട്ട് നോട്ട് ദി എന്‍ഡ്’ എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വൈകാരിക കുറിപ്പില്‍ തന്റെ ജന്മനാടായ കൂര്‍ഗില്‍ നിന്ന് ലോക ടെന്നീസിലേക്കുള്ള യാത്രയെപ്പറ്റി ബൊപ്പണ്ണ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് ചാംപ്യനായ ബൊപ്പണ്ണ പുരുഷ ഗ്രാന്‍സ്ലാമില്‍ ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം പാരീസ് ഒളിമ്പിക്സിനുശേഷം ബൊപ്പണ്ണ തന്റെ ഇന്ത്യന്‍ കരിയര്‍ അവസാനിപ്പിച്ചിരുന്നു. 2023 ല്‍ ലഖ്നൗവില്‍ മൊറോക്കോയ്ക്കെതിരായ അവസാന മത്സരം കളിച്ചപ്പോഴാണ് ഡേവിസ് കപ്പില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2000ത്തില്‍ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ച ബൊപ്പണ്ണ കരിയറില്‍, നിരവധി തവണ ഡേവിസ് കപ്പിലും ഗ്രാന്‍ഡ് സ്ലാം ഇവന്റുകളിലും ഒളിമ്പിക്‌സിലും ഇന്ത്യയിക്കായി കോര്‍ട്ടിലിറങ്ങി.

2017-ല്‍ കനേഡിയന്‍ താരം ഗബ്രിയേല ഡാബ്രോവ്സ്‌കിക്കൊപ്പം ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ വിജയിച്ച് തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം നേടി. 2024-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ മാത്യു എബ്ഡനുമായി ചേര്‍ന്ന് ആദ്യ പുരുഷ ഡബിള്‍സ് കിരീടവും നേടി. 2023ല്‍ എബ്ഡനുമായി ചേര്‍ന്ന് ഇന്ത്യന്‍ വെല്‍സ് ട്രോഫി നേടി. 2024-ല്‍ 43 വയസ്സുള്ളപ്പോള്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയതോടെ അദ്ദേഹം ഡബിള്‍സില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഒന്നാം നമ്പര്‍ താരമായി മാറി.

റേഷൻ വ്യാപാരികൾ മാർച്ചും, ധർണ്ണയും നടത്തി

ശാസ്താംകോട്ട.റേഷൻ ഡീലേഴ്സ് സംയുക്ത കോർഡിനേഷന്റെ ആഭിമുഖ്യത്തിൽ കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. റേഷൻ വ്യാപാരികളുടെ വേതനം, KTPDS ആക്റ്റ്, റേഷൻക്ഷേമനിധി എന്നിവ കാലോചിതമായി പരിഷ്കരിക്കുക, റേഷൻ ലൈസൻസികളുടെ പ്രായപരിധി നിശ്ചയിക്കുന്നത് ഒഴിവാക്കുക എന്നിവ ആവശ്യപ്പെട്ടുനടന്ന ധർണ്ണാ സമരം AKRRDA സംസ്ഥാന കമ്മിറ്റിയംഗം അഭിലാഷ്. എ ഉദ്ഘാടനം ചെയ്തു. KSRRDA താലൂക്ക് പ്രസിഡൻറ് എൻ. ആർ കുറുപ്പ് അധ്യക്ഷത വഹിച്ചു. AKRRDA താലൂക്ക് പ്രസിഡൻ്റ് എസ് .മധു സ്വാഗതം ആശംസിച്ചു ,KSRRDA ജില്ലാ കമ്മിറ്റി അംഗം റിയാസ്പറമ്പിൽ നന്ദി രേഖപ്പെടുത്തി .ജിതിൻ എസ്. ആർ, എസ്.പ്രശാന്ത് കുമാർ, എസ് .രാജേഷ് കുമാർ,സോമൻ പിള്ള,ബഷീർ റാവുത്തർ,രാമചന്ദ്രൻ പിള്ള, വിജയമ്മ ,രാജേഷ് .ജി എന്നിവർ പ്രസംഗിച്ചു.

ആശ സമരത്തിനെത്തി പഞ്ച് ഡയലോഗുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം.ആശ സമരസമാപനത്തില്‍നിന്നും തന്നെ ഇറക്കിവിട്ടു എന്ന വാര്‍ത്തക്കെതിരെ ഡയറക്ട് ആക്ഷനും പഞ്ച് ഡയലോഗുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. വന്നിട്ടും എന്തിനാ തിരിച്ചുവന്നത് എന്ന് വിചാരിക്കുന്നുണ്ടാവും
എന്നെ ആശാ സമരത്തിൽ നിന്നും ഇറക്കിവിട്ടത് ഇവിടെ ആരും അറിഞ്ഞിട്ടില്ല.
ഇവിടെ കുറച്ച്കുത്തിത്തിരിപ്പ് മാധ്യമങ്ങൾ ഉണ്ട്
അവിടുത്തെ ആദ്യദിവസം മുതൽ ഒറ്റിക്കൊടുക്കുന്ന ഒന്ന് രണ്ട് കുത്തിത്തിരിപ്പ് മാധ്യമങ്ങളുണ്ട്
റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴാണ് വാർത്ത കാണുന്നത്

തന്നെ ആശാ സമരത്തിൽ നിന്ന് ഇറക്കിവിട്ടു എന്നാണ് വാർത്ത, കുത്തിതിരിപ്പ് മാധ്യമ പ്രവർത്തകരോട് പറയുകയാണ് ആശമാർ എന്റെ അമ്മമാരാണ്.ഇതെൻ്റെ അമ്മമാരുടെ സമരമാണ്. ഒരമ്മമാരും മക്കളെ ഇറക്കിവിടില്ല.മക്കളാരും അങ്ങനെ അമ്മമാർ പറഞ്ഞാലും ഇറങ്ങിപ്പോകില്ല. പ്രതിപക്ഷ നേതാവ് ഇരുന്ന നിയമസഭയിൽ അല്ലേ ഞാൻ ഇന്ന് ഇരുന്നത്
പ്രതിപക്ഷ നേതാവിരിക്കുന്ന അതേ നിയമസഭയിലേക്ക് തന്നെയല്ലേ താനിന്ന് പോയത്. ഇനി അവിടെ നിന്നും എന്നെ ഇറക്കി വിട്ടു എന്ന് പറയുമോ ,രാഹുല്‍ചോദിച്ചു. കെട്ടിപ്പിടിച്ചും കുശലം പറഞ്ഞും ഏറെ സമയം ചിലവിട്ടാണ് രാഹുല്‍ മടങ്ങിയത്

പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടു UDF പ്രവർത്തകർ പൊലിസ് കസ്റ്റഡിയിൽ,തുടര്‍ന്ന സ്റ്റേഷനില്‍ അടി

കോഴിക്കോട്.പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടു UDF പ്രവർത്തകർ പൊലിസ് കസ്റ്റഡിയിൽ. കോൺഗ്രസ് പ്രവർത്തകനായ താനിക്കണ്ടി സ്വദേശി സുബൈർ, ലീഗ് പ്രവർത്തകനായ ആവള സ്വദേശി മുഹമ്മദ് മോമി എന്നിവരാണ് കസ്ററഡിൽ ആയത്.ഇത് ചോദ്യം ചെയ്ത് പേരാമ്പ്ര പൊലിസ് സ്റ്റേഷനിൽ എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിലും പൊലിസും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.ഇതിൽ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. വിനോദ്, ജോജോ എന്നീ പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വി പി ദുൽഖിഫിൽ പോലീസ് കസ്റ്റഡിയിലാണ്

ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ രാപ്പകൽ സമരം അവസാനിച്ചു

സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ രാപ്പകൽ സമരം അവസാനിച്ചു. സമരം 266 ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് സമരം അവസാനിപ്പികുന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ സമര പ്രതിജ്ഞ പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു. രമേശ്‌ ചെന്നിത്തല,രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, കെ കെ രമ, സി പി ജോൺ,തുടങ്ങിയവരും ഉദ്ഘടന പരിപാടിയിൽ പങ്കെടുത്തു. രാഹുൽ മങ്കൂട്ടത്തിൽ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയ ശേഷമാണ് വീണ്ടും വേദിയിലേക്ക് എത്തിയത്. ട്രെയിൻ സമയം നോക്കിയാണ് നേരത്തെ ഇറങ്ങിയതെന്നും മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് വീണ്ടും തിരിച്ചെത്തിയത് എന്ന് രാഹുൽ വിശദീകരിച്ചു.അതേസമയം കഴിഞ്ഞ ദിവസം സർക്കാർ ഓണറേറിയാം ആയിരം രൂപ വർധിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇത് സമരവിജയമായി കണക്കാക്കിയാണ് രാപകൽ സമരം അവസാനിപ്പിക്കുന്നത്. ഓണറേറിയാം വർധിപ്പിക്കുക വിരമിക്കൽ ആനുകൂല്യം നൽകുക പെൻഷൻ നൽകുക എന്നീ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നത് വരെ ജില്ലാതലത്തിൽ സമരം തുടരാനും തീരുമാനം ഉണ്ട്

മതിൽ ഇടിഞ്ഞുവീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്. കക്കോടിയിൽ മതിൽ ഇടിഞ്ഞുവീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ഒഡീഷ സ്വദേശി ഉദയൻ മാഞ്ചിയാണ് മരിച്ചത്. പരുക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കക്കോടി കോട്ടുപാടം റോഡിൽ ശശീന്ദ്ര ബാങ്കിന് സമീപമായിരുന്നു അപകടം. വീടിന്റെ മതിൽ ഇടിഞ്ഞു വീണ് ഒഡീഷ സ്വദേശി ഉദയൻ മാഞ്ചിയുടെ ദേഹത്തേക്ക് പതിച്ചു. കൈ മാത്രമാണ് പുറത്തുണ്ടായിരുന്നത്. വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തിയാണ് പുറത്തെടുത്തത്. തലയ്ക്ക് സാരമായി പരുക്കേറ്റ ഉദയൻ മാഞ്ചി ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ പന്തീരാങ്കാവ് സ്വദേശി ഫൈസലിന് പരുക്കേറ്റു. പരുക്ക് സാരമുള്ളതല്ല. 40 കാരനായ ഫൈസൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കോഴിക്കോട് കക്കോടിയില്‍ മതില്‍ ഇടിഞ്ഞുവീണ് അപകടം; ഗുരുതര പരിക്കേറ്റ അതിഥിതൊഴിലാളി മരിച്ചു

കോഴിക്കോട്: കോഴിക്കോട് കക്കോടിയില്‍ മതില്‍ ഇടിഞ്ഞുവീണ അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ അതിഥിതൊഴിലാളി മരിച്ചു .

ഒഡീഷ സ്വദേശിയാണ് മരിച്ചത് . മണ്ണിനടിയില്‍ കുടുങ്ങിയ അതിഥിതൊഴിലാളിയെ പുറത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . രണ്ട് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് രാവിലെ 10 മണിയ്ക്ക് ശേഷമാണ് അപകടം. നിർമാണത്തിലിരുന്ന മതിലിന് സമീപത്തുണ്ടായിരുന്ന അയല്‍വീട്ടിലെ മതിലാണ് തകർന്നുവീണത്. കക്കോടിയിലെ ചെറുകുളം റോഡില്‍ മണ്ണാറയ്ക്കല്‍ പറമ്പില്‍ രാമനാഥന്‍ എന്നയാളിന്റെ വീട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയതായിരുന്നു തൊഴിലാളികള്‍.

ഇവര്‍ ജോലി ചെയ്യുന്നതിനിടെ തൊട്ടടുത്തുള്ള കൂറ്റന്‍ മതില്‍ ഇടിയുകയും തൊഴിലാളികള്‍ കുടുങ്ങുകയുമായിരുന്നു. സംഭവം അറിഞ്ഞയുടന്‍ തന്നെ നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വെള്ളിമാടുകുന്നില്‍ നിന്നുള്ള ഫയർഫോഴ്സ് അംഗമാണ് രക്ഷാപ്രവർത്തനം നടത്തിയത്
ഒഡീഷ സ്വദേശിയാണ് മരിച്ചത് . മണ്ണിനടിയില്‍ കുടുങ്ങിയ അതിഥിതൊഴിലാളിയെ പുറത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . രണ്ട് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

എസ്എഫ്ഐ നേതാവിന്റെ പി എച്ച് ഡി വിവാദത്തിൽ നിലപാട് കടുപ്പിച്ച് വിസി

തിരുവനന്തപുരം.കേരള സർവകലാശാലയിലെ എസ്എഫ്ഐ നേതാവിന്റെ പി എച്ച് ഡി വിവാദത്തിൽ നിലപാട് കടുപ്പിച്ച് വി.സി. മൂല്യനിർണയ സമിതി ചെയർമാന് വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിൽ അന്വേഷണത്തിന് വി.സി ഡോ. മോഹനൻ കുന്നുമ്മൽ ഉത്തരവിട്ടു. രജിസ്ട്രാർക്കും റിസർച്ച് ഡയറക്ടർക്കുമാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

പരാതി ഉന്നയിച്ച ഡീൻ സി എൻ വിജയകുമാരിയിൽ നിന്ന് വിവരം തേടും. കാര്യവട്ടം ക്യാമ്പസിലെ എസ് എഫ് ഐ നേതാവ് വിപിൻ വിജയന് അനധികൃതമായി പി എച്ച് ഡി നൽകാൻ ശുപാർശ ചെയ്തെന്നാണ് പരാതി. പി എച്ച് ഡി അനുവദിക്കാൻ ചേർന്ന സംവാദ സഭയ്ക്ക് ശേഷം വിപിന് അക്കാദമിക് യോഗ്യതയില്ലെന്ന് വകുപ്പ് മേധാവി കത്ത് നൽകിയിരുന്നു.

ഡൽഹിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത്

ന്യൂഡെല്‍ഹി.ഡൽഹിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത്.ബിജെപി എംപി പ്രവീൺ ഘണ്ടേൽവാലാണ് കത്തയച്ചത്.ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കണം എന്നാണ് ആവശ്യം

ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന്റെ പേര് ഇന്ദ്രപ്രസാദ് ജംഗ്ഷൻ എന്നും ,ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്താ വിമാനത്താവളം എന്നാക്കണമെന്നും ആവശ്യം

തിരുമല വാർഡ് കൗൺസിലർ അനിൽകുമാറിന്റെ മരണം, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സംസ്ഥാന വക്താവ്

തിരുവനന്തപുരം. തിരുമല വാർഡ് കൗൺസിലർ അനിൽകുമാറിന്റെ മരണം. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സംസ്ഥാന വക്താവ് എം എസ് കുമാർ. കൂടെ നിൽക്കും എന്ന് പ്രതീക്ഷിച്ചവർ സഹകരിക്കാതെ മാറിനിന്നു.അനിലിന് സ്വന്തം മക്കളെ മറന്ന് കടുംകൈ ചെയ്യേണ്ടിവന്നത് ഇതുകൊണ്ടാകാം.കാശുകൊടുത്ത് സഹായിച്ചില്ലെങ്കിലും വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്ത വരെ കൊണ്ട് നടപ്പിക്കാൻ എങ്കിലും കഴിയുമായിരുന്നു

അതൊന്നും ചെയ്യാതെ മരിച്ചു കഴിഞ്ഞ് നെഞ്ചത്ത് റീത്ത് വയ്ക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനം.താനും സമാന സാഹചര്യത്തിൽ.വായ്പ എടുത്തിട്ടുള്ള 70% പേർ ബിജെപിക്കാർ. തിരിച്ചടക്കാത്തവരിൽ 90% വും ബിജെപിക്കാർ തന്നെ. അതിൽ സാധാരണ പ്രവർത്തകർ മുതൽ സംസ്ഥാന ഭാരവാഹികൾ വരെയുണ്ട്. അടുത്ത കുറിപ്പിൽ താൻ അവരുടെ പേരുകൾ വെളിപ്പെടുത്തുമെന്ന് എം എസ് കുമാർ

നിക്ഷേപം വായ്പയായി കൈപ്പറ്റി മുങ്ങി നടക്കുന്നവർ മാന്യന്മാരും ജനനേതാക്കളും ആകുന്ന കളി ഇനി വേണ്ട.അത്തരക്കാരെ മുൻനിർത്തി നഗരഭരണം പിടിക്കാൻ ഒരുങ്ങുന്ന നേതാക്കൾ തിരിച്ചറിയണം ;വോട്ടർമാർ ഇതെല്ലാം തിരിച്ചറിയും

തിരുവനന്തപുരം നഗരസഭയിൽ ചർച്ചയാകാൻ പോകുന്നത് കൗൺസിലർ അനിലിന്റെ ആത്മഹത്യയും അതിലേക്ക് നയിച്ച കാരണങ്ങളുമായിരിക്കുമെന്ന് എം എസ് കുമാർ