ആലുവ.നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് അപകടം.ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. ഇടപ്പള്ളി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. ആലുവ ഏലൂക്കരയിൽ ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത്.കുഞ്ഞുമോന്റെ ഓട്ടോറിക്ഷയുടെ മുന്നിലേക്ക് നായ ചാടുകയായിരുന്നു
രജിസ്ട്രാർ അനിൽകുമാറിനെ തിരിച്ചെടുക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ്,അംഗീകരിക്കാതെ വിസി
തിരുവനന്തപുരം.കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം; തീരുമാനം അംഗീകരിക്കാതെ വിസി. രജിസ്ട്രാർ അനിൽകുമാറിനെ തിരിച്ചെടുക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. 22 അംഗങ്ങളിൽ 19 പേരും തിരിച്ചെടുക്കാം എന്ന് നിലപാടെടുത്തു,വിസിയും രണ്ട് ബിജെപി അംഗങ്ങളും വിയോജിച്ചു. തീരുമാനം അംഗീകരിക്കാതെ വിസി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വിഷയം ചാൻസിലർക്ക് റിപ്പോർട്ട് ചെയ്യുമെന്ന് വിസി. സസ്പെൻഷൻ കാലത്ത് അനധികൃതമായി ഫയലുകൾ ഒപ്പിട്ടു എന്നാണ് വി.സിയുടെ ആരോപണം.
വിസി യുടെ നടപടി ഹൈക്കോടതി നിർദേശം മറികടന്ന്. രജിസ്ട്രാറെ തിരിച്ചെടുക്കുന്നതിൽ സിൻഡിക്കേറ്റിന് തീരുമാനിക്കാം എന്നായിരുന്നു ഹൈക്കോടതിവിധി. വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. ചട്ടങ്ങള്‍മറികടന്നാണ് രജിസ്ട്രാര്‍ നിയമനം നേടിയതെന്നും ഇടതു സര്‍ക്കാരിനുവേണ്ടി വിസിയെ ധിക്കരിക്കുന്നെന്നുമാണ് എതിര്‍ക്കുന്നവരുടെ ആരോപണം.കൊല്ലം ശൂരനാട് സ്വദേശിയായ അനില്‍കുമാര്‍
തിരൂർ റെയിൽവേ സ്റ്റേഷനിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം. തിരൂർ റെയിൽവേ സ്റ്റേഷനിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.റെയിൽവേ സ്റ്റേഷനിലെ താൽക്കാലിക ഷെഡിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല
അതിഥി തൊഴിലാളിയാണെന്ന് സംശയം.തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വയോധികന്റെ കണ്ണിൽ നിന്ന് അപൂർവ ഇനം വിരയെ കണ്ടെത്തി
കാസർഗോഡ്. വയോധികന്റെ കണ്ണിൽ നിന്ന് അപൂർവ ഇനം വിരയെ കണ്ടെത്തി.കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശിയുടെ കണ്ണിൽ നിന്നാണ് ഡൈറോഫൈലേറിയാസിസ് വിരയെ കണ്ടെത്തിയത്.കാഞ്ഞങ്ങാട് ദി പയ്യന്നൂർ ഐ ഫൗണ്ടേഷൻ സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രിയിൽ തിമിര ശസ്ത്രക്രിയയ്ക്കെത്തിയ വയോധികന്റെ കണ്ണിലാണ് വിരയെ കണ്ടത്. 9 സെന്റിമീറ്റർ നീളമുള്ള വിരയെ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. നായ്ക്കളിൽ കണ്ടുവരുന്ന വിരയാണ് ഡൈറോഫൈലേറിയാസിസ്
അതിദാരിദ്ര്യമുക്തമായ കേരളത്തെ പ്രഖ്യാപിക്കുമ്പോൾ അതിനേക്കാൾ വലിയ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്; മമ്മൂട്ടി
തിരുവനന്തപുരം: രാജപാതകളും വലിയ കെട്ടിടങ്ങളും നിർമ്മിക്കുന്നത് കൊണ്ട് വികസനമാകുന്നില്ലന്നും ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങൾ ഉണ്ടെങ്കിലും വിശക്കുന്ന വയറിനു മുൻപിൽ ഒരു വികസനത്തിനും വിലയില്ലെന്നും നടൻ മമ്മൂട്ടി.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കേരളം ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
വികസിക്കേണ്ടത് നമ്മുടെ സാമൂഹ്യ ജീവിതമാണ്.സാമൂഹ്യ ജീവിതം വികസിക്കണമെങ്കിൽ ദാരിദ്ര്യം പരി പൂർണമായും തുടച്ചുമാറ്റപ്പെടണം.ദാരിദ്ര്യം പൂർണമായും തുടച്ചുനീക്കപ്പെട്ട സ്ഥലങ്ങൾ വളരെ അപൂർവമേ എന്റെ അറിവിൽ ഉള്ളൂ. കേരളം പലതിനും മാതൃകയാണ്.
അതിദാരിദ്ര്യമുക്തമായ കേരളത്തെ പ്രഖ്യാപിക്കുമ്പോൾ അതിനേക്കാൾ വലിയ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. അതിദാരിദ്ര്യം മാത്രമേ മുക്തമായിട്ടുള്ളൂ, ദാരിദ്ര്യം ഒരു വലിയ കടമ്പയാണ്. പലതും കേരളം ഒരുമിച്ച് നിന്ന് അതിജീവിച്ചിട്ടുണ്ട്. സമർപ്പണം നമ്മുടെ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും മമ്മൂട്ടി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തി.
മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ എന്ന പി എം എ സലാമിന്റെ പ്രസംഗം വ്യക്തിഅധിക്ഷേപം,മാപ്പ് പറയണം സിപിഎം
മലപ്പുറം.മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ എന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പ്രസംഗം .വ്യക്തി അധിക്ഷേപം പിന്‍വലിച്ച് പി എം എ സലാം കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്ന് സിപിഎം. പി.എം.എ സലാമിന്റെ നടപടി തരംതാണതും രാഷ്ട്രീയ മര്യാദകള്‍ പാലിക്കാത്തതുമാണെന്ന് സിപിഐഎം മലപ്പുറം ജില്ല സെക്രട്ടറിയേറ്റ്.രാഷ്ട്രീയ വിമര്‍ശങ്ങള്‍ക്ക് അവസരം ലഭിക്കാതിരിക്കുമ്പോള്‍ മോശം പരാമര്‍ശങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താമെന്നുള്ളത് വ്യാമോഹമാണ്.
അനുകരണീയമല്ലാത്ത മാതൃകയാണ് പി എം എ സലാമില്‍നിന്നുണ്ടായത്.ലീഗിന്റെ സാംസ്കാരിക അപചയമാണ് ഇതിലൂടെ വ്യക്തമായത്.സലാമിന്റെ പരാമര്‍ശത്തിനെതിരെ ലോക്കല്‍ കേന്ദ്രങ്ങളില്‍ സിപിഐ എം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഇൻസ്റ്റാഗ്രാമിൽ ചീത്ത വിളിച്ചു,വിദ്യാർത്ഥിക്ക് നേരെ ആൾക്കൂട്ട മർദ്ദനം
തൃശ്ശൂർ. ദേശമംഗലത്ത് വിദ്യാർത്ഥിക്ക് നേരെ ആൾക്കൂട്ടമർദ്ദനം. ദേശമംഗലം സ്വദേശി 19 വയസ്സുള്ള ജസീമിനെയാണ് ആൾക്കൂട്ടം പിന്തുടർന്ന് ക്രൂരമായി മർദ്ദിച്ചത്. കൂട്ടംകൂടി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നു. മർദ്ദനം കഴിഞ്ഞ 30-ആം തീയതി ദേശമംഗലം പഞ്ചായത്തിന്റെ സമീപത്തുള്ള റോഡിലൂടെ നടന്നുവരുന്നതിനിടെ
ജസീമിനെ പുറകിൽ നിന്നും ചവിട്ടുന്നതും റോഡിലേക്ക് വീഴുന്നതും തുടർന്ന് സംഘം ചേർന്ന് മുഖത്തും ശരീരത്തിലും ക്രൂരമായി മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തം. മർദ്ദനത്തിൽ തലയ്ക്കും ശരീരത്തിലും പരിക്കേറ്റ ജസീം സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടി. ഇൻസ്റ്റാഗ്രാമിൽ ചീത്ത വിളിച്ചുയെന്ന കാരണത്താലാണ് പള്ളം സ്വദേശികളായ യുവാക്കൾ ചേർന്ന തന്നെ മർദ്ദിച്ചത് എന്ന് ജസീം പറയുന്നു. സംഭവത്തിൽ ചെറുതുരുത്തി പോലീസ് കണ്ടാൽ അറിയുന്ന 13 പേർക്കെതിരെ ആദ്യഘട്ടം പ്രതിചേർത്ത് കേസെടുത്തു
കെ സി സി വട്ടിയൂർകാവ് അസംബ്ലി പ്രഭാഷണ പരമ്പര നടത്തി
തിരുവനന്തപുരം: കേരള കൗൺസിൽ ഓഫ് ചർച്ചസ്
(കെ സി സി )വട്ടിയൂർക്കാവ് അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ക്രൈസ്തവ ജാഗ്രത പ്രഭാണ പരമ്പര മുട്ടട സി എസ് ഐ പള്ളിയിൽ സോൾ വിന്നിംഗ് ചർച്ച് ഓഫ് ഇന്ത്യാ ബിഷപ്പ്
റൈറ്റ്. റവ ഓസ്റ്റീൻ എം എ പോൾ ഉദ്ഘാടനം ചെയ്തു. കെ സി സി കറണ്ട് അഫേഴ്സ് കമ്മീഷൻ ജില്ലാ ചെയർമാൻ മേജർ റ്റി.ഇ.സ്റ്റീഫൻസൺ അധ്യക്ഷനായി.
കേരളത്തിൽ അന്യം നിന്ന് പോകുന്ന ക്രൈസ്തവ യുവത്വം; കാരണങ്ങൾ പരിഹാരങ്ങൾ എന്ന വിഷയത്തിൽ കെ.സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് പ്രഭാഷണം നടത്തി.കെ.സിസി ജില്ലാ പ്രസിഡൻ്റ് റവ.എ ആർ നോബിൾ, അസംബ്ലി പ്രസിഡൻ്റ് റവ.സാം കാഞ്ഞിക്കൽ കോർ എപ്പിസ്ക്കോപ്പ, റവ.പി.സുമൻ, ആശ പോൾ, ജി എസ് ഡി കമ്മീഷൻ ചെയർമാൻ ഷിബു കെ വെട്ടുവിളയിൽ,എ ആർ അർനോൾഡ്, അസംബ്ലി സെക്രട്ടറി അശ്വിൻ ഇ ഹാംലറ്റ്, ട്രഷറർ റ്റി.ജെ മാത്യു മാരാമൺ, സോൺ ട്രഷറർ പ്രീയ എന്നിവർ പ്രസംഗിച്ചു.




























