29.3 C
Kollam
Saturday 5th September, 2026 | 04:43:32 PM
Home Lifestyle Jobs സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിൽ ഡോക്ടർ/നഴ്സ്; അപേക്ഷ ഏപ്രിൽ 25 നകം ഇ–മെയിൽ ചെയ്യുക

സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിൽ ഡോക്ടർ/നഴ്സ്; അപേക്ഷ ഏപ്രിൽ 25 നകം ഇ–മെയിൽ ചെയ്യുക

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിനു കീഴിലെ വിവിധ ആശുപത്രികളിൽ ഹെൽത്ത് ഹോൾഡിങ് കമ്പനി (HHC) യോഗ്യരായ ഡോക്ടർമാരെയും വനിതാ നഴ്സുമാരെയും നിയമിക്കുന്നു.

തസ്തിക, യോഗ്യത, പ്രായപരിധി:

∙കൺസൽറ്റന്റ് (എല്ലാ വിഭാഗവും): എംബിബിഎസ്, എംഡി, എഫ്ആർസിഎസ്/ എംആർസിപി/എംഡി+ഡിഎൻബി/എംഎസ്+എംസിഎച്ച്, 3-5 വർഷ പരിചയം; 50 വയസ്സ്.

∙സ്പെഷലിസ്റ്റ്- റജിസ്ട്രാർ/സീനിയർ റജിസ്ട്രാർ (എല്ലാ വിഭാഗവും): എംബിബിഎസ്, എംഡി, എഫ്ആർസിഎസ്/ എംആർസിപി/ എംഡി+ ഡിഎൻബി/ എംഎസ്+എംസിഎച്ച്, 3-5 വർഷ പരിചയം; 50 വയസ്സ്.

∙നഴ്സ് (സ്ത്രീ): ഡേറ്റ ഫ്ലോ, സൗദി പ്രോമെട്രി, ബിഎസ്‌സി/പോസ്റ്റ് ബിഎസ്‌സി/എംഎസ്‌സി, ഒരു വർഷ പരിചയം; 35 വയസ്സ്.

∙ശമ്പളം: സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച്ച്. താമസം, വീസ, ടിക്കറ്റ് എന്നിവ സൗജന്യം. ഫോട്ടോ പതിച്ച ബയോഡേറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, ബന്ധപ്പെട്ട ഡിഗ്രി സർട്ടിഫിക്കറ്റ്, റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ്, ഡേറ്റ ഫ്ലോ, സൗദി പ്രോമെട്രി എന്നിവയുടെ പകർപ്പും ഫോട്ടോയും സഹിതം ഏപ്രിൽ 25 നു മുൻപ് gcc@odepc.inഎന്ന ഇ-മെയിലിൽ അയയ്ക്കണം. www.odepc.kerala.gov.in; 0471-2329440/41.