Home Blog Page 553

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ… മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവാണ് ദാതാവ്

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഷിബുവാണ് ദാതാവ്. എയര്‍ ആംബുലന്‍സിലാണ് കൊല്ലം ഇടവട്ടം ചിറക്കല്‍ സ്വദേശി ഷിബുവിന്റെ (47) ഹൃദയം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്
വാഹനാപകടത്തിലാണ് ഷിബുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. നേപ്പാള്‍ സ്വദേശിനി ദുര്‍ഗയ്ക്കാണ് ഹൃദയം മാറ്റിവയ്ക്കുന്നത്. ഷിബുവിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയം, 2 നേത്ര പടലങ്ങള്‍, സ്‌കിന്‍ എന്നിവ ദാനം ചെയ്യും. ഒരു വൃക്കയും കരളും കിംസിലെ രോഗിയില്‍ മാറ്റിവെച്ചു.
ഹാര്‍ട്ട് വാല്‍വ്, നേത്രപടലങ്ങള്‍ എന്നിവ രോഗികള്‍ക്ക് കൈമാറാനായി സൂക്ഷിച്ച് വെക്കും. ഒരു കിഡ്‌നിയും പാന്‍ക്രിയാസും രോഗിക്ക് യോജിക്കാത്തതിനാല്‍ ഉപയോഗിക്കാനായില്ല.

കുമ്പളത്താമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിലായി

പത്തനംതിട്ട. വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിലായി. ഇന്ന് രാവിലെ ആറരയോടെയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഏകദേശം 5 വയസ്സ് പ്രായം തോന്നിക്കുന്ന കടുവ കൂട്ടിലായത്. കഴിഞ്ഞ കുറേ നാളുകളായി ജനവാസ മേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ അടക്കം കടുവ ആക്രമിച്ചിരുന്നു.


കൂട്ടിൽ അകപ്പെട്ടെങ്കിലും കടുവയുടെ ശൗര്യത്തിന് ഒട്ടും കുറവില്ല. കഴിഞ്ഞ കുറേക്കാലമായി കുമ്പളത്താമണ്ണിലെ ജനങ്ങളുടെ ഉറക്കം കളഞ്ഞ കടുവ ഒടുവിൽ കൂട്ടിലായി. പ്രദേശവാസികളുടെ നിരവധി വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു. ഇന്നലെ ആടിനെ കടുവ കൊണ്ടുപോയതിന് പിന്നാലെ വനം വകുപ്പ് ജനവാസ മേഖലയോട് ചേർന്ന് വനത്തിനുള്ളിൽ കൂട് സ്ഥാപിച്ചു. കൂട്ടിൽ ആടിനെ വെച്ചിരുന്നു. ഇതിനെ കഴിക്കാൻ എത്തിയപ്പോഴാണ് കടുവ കൂട്ടിൽ അകപ്പെട്ടത്.

കടുവയെ പിടികൂടിയെങ്കിലും പ്രദേശവാസികളുടെ ആശങ്ക പൂർണമായും ഒഴിഞ്ഞിട്ടില്ല. ഇനിയും വന്യമൃഗ ശല്യം ഉണ്ടാകുമെന്ന ഭീതിയിലാണ് ഇവിടുത്തുകാർ.

കടുവയ്ക്ക് ചെറിയ പരിക്കുകൾ ഉണ്ട്. ഡിഎഫ്ഓയും വെറ്റിനറി സർജനും കടുവയെ പരിശോധിച്ചതിനുശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കും.



വാളയാർ ആൾക്കൂട്ട കൊലപാതകം, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

വാളയാർ ആൾക്കൂട്ട കൊലപാതകം

കൊല്ലപ്പെട്ട റാം നാരായൺ ബക്കേലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

മന്ത്രി കെ രാജനുമായി നടത്തിയ ചർച്ചയിലാണ് കുടുംബത്തെ അനുനയിപ്പിച്ചത്

മന്ത്രിസഭായോഗത്തിൽ പത്തുലക്ഷം രൂപയിൽ കുറയാത്ത ധനസഹായം  എന്ന ആവശ്യം ഉന്നയിക്കും

കുടുംബത്തിന് ധനസഹായം നൽകുക എന്നത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്

കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും

എസ് ഇ എസ് ടി പീഡന നിരോധന നിയമവും ആൾക്കൂട്ട കൊലപാതകത്തിന്റെ വകുപ്പുകളും ചുമത്തും

കുടുംബത്തിന്റേത് പ്രതിഷേധമായി കണക്കാക്കേണ്ടതില്ല ആകുലതകൾ മാത്രമാണ് പങ്കുവെച്ചത്

ജാതി മാറി വിവാഹം കഴിച്ചതിന് ഗർഭിണിയായ മകളെ കൊലപ്പെടുത്തി അച്ഛൻ

ബംഗളുരു: ജാതി മാറി വിവാഹം കഴിച്ചതിന് ഗർഭിണിയായ മകളെ കൊലപ്പെടുത്തി അച്ഛൻ. കർണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം.അച്ഛനും രണ്ട് അടുത്ത ബന്ധുക്കളും ഉൾപ്പടെ മൂന്നു പേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ജാതി മാറിയുള്ള വിവാഹമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ പ്രണയവും വിവാഹവും വീട്ടുകാർ എതിർത്തിരുന്നു.

ഞായറാഴ്ച വൈകീട്ടാണ് സംഭവം. കൊല്ലപ്പെട്ട മന്യ പാട്ടീലിന്റെ ബന്ധുക്കൾ ഇനാം വീരപുര ഗ്രാമത്തിലെ ഇവരുടെ വീട്ടിലേക്ക് വരികയും ആക്രമിക്കുകയുമായിരുന്നു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് മന്യയേയും അവിടെയുള്ളവരേയും ആക്രമിച്ചത്. തടയാൻ ശ്രമിച്ച മന്യയുടെ ഭർത്താവിന്റെ അമ്മയ്ക്കും മറ്റൊരാൾക്കും പരിക്കറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ മന്യയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റു രണ്ടുപേർ ചികിത്സയിലാണ്.

ബന്ധുക്കളിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് മന്യയും ഭർത്താവും മുമ്പ് പൊലീസിനെ സമീപിച്ചിരുന്നു. അധികൃതരുടെ സാന്നിധ്യത്തിൽ പ്രശ്‌നങ്ങൾ പറഞ്ഞു തീർത്തതിന് ശേഷമാണ് മന്യയും ഭർത്താവും വീട്ടിലേക്ക് തിരിച്ചെത്തിയത്. സംഭവത്തിൽ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട മന്യയുടെ അച്ഛനും അടുത്ത രണ്ട് ബന്ധുക്കളുമാണ് കസ്റ്റഡിയിൽ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. സംഭവം ദുരഭിമാന കൊലയായിട്ടാണ് കാണുന്നതെന്നും പൊലീസ് പറഞ്ഞു.

ശബരിമല സ്വർണ്ണക്കൊള്ള,പങ്കില്ലെന്നു ഗോവർദ്ധൻ ജാമ്യ ഹർജിയിൽ

കൊച്ചി. ശബരിമല സ്വർണ്ണക്കൊള്ള
ജാമ്യ ഹർജിയുമായി  ജ്വല്ലറി ഉടമ ഗോവർദ്ധൻ
ഹൈകോടതിയിലാണ് ജാമ്യ ഹർജി നൽകിയത്
സ്വർണ്ണകൊള്ളയിൽ പങ്കില്ലെന്നു ഗോവർദ്ധൻ

സ്വർണ്ണം സ്പോൺസർ ചെയ്യുക മാത്രമാണ് ചെയ്തത്

സ്പോൺസർ ആയതു കൊണ്ടാണ് കട്ടിള പാളികൾ തിരികെ കൊണ്ടു വന്നപ്പോൾ ഒപ്പമുണ്ടായിരുന്നത്
താൻ തികഞ്ഞ അയ്യപ്പഭക്തൻ

പലപ്പോഴായി ശബരിമല ആവശ്യത്തിന് സംഭാവനകൾ നൽകിയിട്ടുണ്ട്

ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമല ഭക്തൻ എന്ന നിലയിൽ

ശബരിമലയിലെ സ്വർണ്ണം എന്ന നിലയിൽ സ്വർണ്ണം വാങ്ങിയിട്ടില്ലെന്നും ഗോവർദ്ധൻ

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും കോടതി നോട്ടീസ്

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും കോടതി നോട്ടീസ്. ഡ്രൈവര്‍ യദു നല്‍കിയ സ്വകാര്യ അന്യായത്തിലാണ് നടപടി. മറുപടി തേടിയാണ് കോടതി ഇരുവര്‍ക്കും നോട്ടീസ് അയച്ചിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് അയച്ചത്. ഇരുവരെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് യദു കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയത്.

കെഎസ്ആര്‍ടിസി ഡ്രൈവറെ തടഞ്ഞ സംഭവത്തില്‍ ആര്യാ രാജേന്ദ്രനെയും സച്ചിന്‍ ദേവിനെയും ആര്യയുടെ ബന്ധുവായ സ്ത്രീയെയും ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്.  ആര്യാ രാജേന്ദ്രന്റെ സഹോദരന്‍ അരവിന്ദ് മാത്രമാണ് കേസിലെ പ്രതി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയിട്ടില്ലെന്നാണ് കന്റോണ്‍മെന്റ് പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്. തിരുവനന്തപുരം ജെഎഫ്എംസി കോടതിയിലായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്.

അരവിന്ദിനെതിരെ വാഹനം തടഞ്ഞു എന്ന കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. സീബ്ര ലൈനില്‍ വാഹനം നിര്‍ത്തിയിട്ട് യാത്ര തടഞ്ഞതാണ് കുറ്റം. അസഭ്യം പറയല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഒഴിവാക്കിയത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചതിനെ പ്രതിരോധിക്കുകയായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു

ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു. ഒറ്റപ്പാലം ലക്കിടിയില്‍ ആണ് അപകടം ഉണ്ടായത്. തിരുവില്വാമല കണിയാര്‍ക്കോട് സ്വദേശി ശരണ്യ, ഇവരുടെ മകള്‍ അഞ്ച് വയസുകാരി ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധു മോഹന്‍ദാസിന് ഗുരുതരമായി പരിക്കേറ്റു.
തിരുവില്വാമലയിലെ വീട്ടില്‍ നിന്ന് ലക്കിടി കൂട്ടുപാതയിലെ ഭര്‍ത്താവിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അപകടം. ഒരേ ദിശയില്‍ പോകുകയായിരുന്ന സ്‌കൂട്ടറില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇരുവരുടെയും ദേഹത്തു കൂടി ടിപ്പര്‍ ലോറി കയറിയിറങ്ങിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ശരണ്യയെയും കുഞ്ഞിനെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

യുഡിഎഫ് ഹർത്താൽ പിൻവലിച്ചു


പെരിന്തൽമണ്ണ. നിയോജകമണ്ഡലം മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച സിപിഎം ഗുണ്ടകളെ പോലീസ് പിടികൂടിയതിനാലും
സാധാരണക്കാർക്കും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഉണ്ടായേക്കാവുന്ന അസൗകര്യങ്ങൾ കണക്കിലെടുത്തും യുഡിഎഫ് ഇന്ന് നടത്താൻ ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചതായി
UDF പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.

പ്രതിമാസം ആയിരം രൂപ ധനസഹായം, സ്ത്രീ സുരക്ഷാ പദ്ധതിയുടെ അപേക്ഷ ഇന്നുമുതല്‍… ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകള്‍ ഇന്നുമുതല്‍ ( തിങ്കളാഴ്ച) സ്വീകരിക്കും. ksmart.lsgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അറിയിച്ചു.

നിലവില്‍ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെന്‍ഷനുകളുടെയോ ഗുണഭോക്താക്കള്‍ അല്ലാത്ത അര്‍ഹരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. കേരളത്തില്‍ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാര്‍ഡ്), മുന്‍ഗണനാ വിഭാഗം (പിങ്ക് കാര്‍ഡ്) എന്നീ റേഷന്‍ കാര്‍ഡുകള്‍ ഉള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.

വിധവാ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നിവയ്ക്ക് പുറമെ വിവിധ സര്‍വീസ് പെന്‍ഷനുകള്‍, കുടുംബ പെന്‍ഷന്‍, ഇപിഎഫ് പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലോ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സര്‍വ്വകലാശാലകളിലോ സ്ഥിരമായോ കരാര്‍ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെയും പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അപേക്ഷ സമര്‍പ്പിക്കുന്നവര്‍ പ്രായം തെളിയിക്കുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇവ ലഭ്യമല്ലാത്തവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഐഎഫ്എസ്‌സി കോഡ്, ആധാര്‍ വിവരങ്ങള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉള്‍പ്പെടുത്തണം. ആനുകൂല്യം ലഭിക്കുന്നവര്‍ എല്ലാ വര്‍ഷവും ആധാര്‍ അധിഷ്ഠിതമായി വാര്‍ഷിക മസ്റ്ററിങ് നടത്തണം. ഗുണഭോക്താവ് മരണപ്പെട്ടാല്‍ ആനുകൂല്യം അവകാശികള്‍ക്ക് കൈമാറാന്‍ വ്യവസ്ഥയില്ല. ഗുണഭോക്താവ് ഒരു മാസമോ അതില്‍ അധികമോ ജയില്‍ ശിക്ഷ അനുഭവിക്കുകയോ റിമാന്‍ഡ് ചെയ്യപ്പെടുകയോ ചെയ്താല്‍ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല. തെറ്റായ വിവരങ്ങള്‍ നല്‍കി ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 18 ശതമാനം പലിശ സഹിതം തുക തിരിച്ചുപിടിക്കുമെന്നും പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി.

നടൻ ഷൈൻ ടോം ചാക്കോ കേസ് ,പോലീസിന് തിരിച്ചടി

കൊച്ചി. നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസ്

പോലീസിന് തിരിച്ചടി
ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് പരിശോധനയിൽ തെളിയിക്കാനായില്ല

ഫോറൻസിക് റിപ്പോർട്ട്  നടന് അനുകൂലം

കേസ് നിലനിൽക്കുമോ എന്നതിൽ പൊലീസ് നിയമോപദേശം തേടും

താൻ ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് ഷൈന്റെ മൊഴി

ഹോട്ടൽ മുറിയെടുത്ത് ഷൈനും സുഹൃത്തും
ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്

ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു

കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു സംഭവം

കൊച്ചി നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഷൈനും സുഹൃത്ത് അഹമ്മദ് മുർഷാദും പ്രതികൾ