Home Blog Page 552

മൂന്നുവയസുകാരി കുളത്തിൽ വീണുമരിച്ചു

ആലപ്പുഴ .ചാരമംഗലത്ത് മൂന്നുവയസുകാരി കുളത്തിൽ വീണുമരിച്ചു

ചന്ദ്രംവെളി പ്രജിത് – പ്രീത ദമ്പതികളുടെ മകൾ ആഷ്മിക കൃഷ്ണ ആണ് മരിച്ചത്

ആഷ്മികയെ കുളിപ്പിച്ചതിനു ശേഷം മറ്റു കുട്ടികളെ കുളിപ്പിക്കുന്നതിനിടെ  കാണാതായി

കുളത്തിൽ നിന്ന് എടുത്ത് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു

മാവേലിക്കരയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു

മാവേലിക്കരയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. ചികിൽസാ പിഴവെന്ന് ആരോപണം

മാവേലിക്കര വിഎസ്എം ആശുപത്രിയിലാണ് സംഭവം
തൃക്കുന്നപ്പുഴ സ്വദേശി ധന്യ (42) ആണ് മരിച്ചത്

ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം  പോലീസിൽ പരാതി നൽകി

ചികിത്സാ പിഴവ് ഇല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും ആശുപത്രിയുടെ  വിശദീകരണം

ആശുപത്രിയുടെ വിശദീകരണം ഇങ്ങനെ

കീഹോൾ ശസ്ത്രക്രിയ നടത്തുന്നതിനിടെ രക്തക്കുഴലിൽ രക്തസ്രാവം ഉണ്ടായി
രക്തസ്രാവം സങ്കീർണ്ണം ആയതോടെ ഓപ്പൺ സർജറി ചെയ്യേണ്ടിവന്നു 
ശസ്ത്രക്രിയ പൂർത്തിയായി പിന്നാലെ  ഹൃദയാഘാതം ഉണ്ടായി  മരണം സംഭവിക്കുകയായിരുന്നു.

ആലപ്പുഴ നഗരസഭ യുഡിഎഫ് ഭരിക്കും

ആലപ്പുഴ .നഗരസഭ യുഡിഎഫ് ഭരിക്കും. സ്വതന്ത്രന്റെ പിന്തുണ ഉറപ്പായതോടെയാണ് ഭരണം ലഭിച്ചത്. ഏറെ നാളത്തെ എൽഡിഎഫ് ഭരണം അവസാനിപ്പിച്ചാണ് യുഡിഎഫ് നഗരസഭ തിരിച്ചു പിടിച്ചത്.


യുഡിഎഫ് 23 സീറ്റിലും എൽഡിഎഫ് 22 സീറ്റിലും ജയിച്ചതോടെയാണ് നഗരസഭയിൽ സ്വതന്ത്രൻ നിർണായക ശക്തിയായത്. മംഗലം വാർഡിൽ നിന്ന് ജയിച്ച ജോസ് ചെല്ലപ്പൻ പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫിന് 24 സീറ്റുകളുമായി നഗരസഭ ഭരിക്കാം. ജോസ് മുന്നോട്ട് വെച്ച വികസന രേഖ അംഗീകരിക്കാമെന്ന ഉറപ്പിലാണ് പിന്തുണ. ആലപ്പുഴ നഗരത്തിന്റെ വികസനവും ലഹരിമുക്ത നഗരത്തിനുള്ള പദ്ധതികളും അടങ്ങിയതാണ് കരട് രേഖ. പദ്ധതികൾ രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാക്കാമെന്ന് യുഡിഎഫിന്റെ ഉറപ്പ്.


നഗരസഭ വൈസ് ചെയർപേഴ്സൺ സ്ഥാനം ജോസ് ചെല്ലപ്പന് നൽകാനും യുഡിഎഫിൽ ധാരണയായി. മുസ്ലീം ലീഗ് ആദ്യം എതിർപ്പറിയിച്ചെങ്കിലും ഭരണം പിടിക്കാൻ മറ്റു വഴികളില്ലെന്നായതോടെയാണ് വിട്ടുവീഴ്ച്ച. ലീഗിന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷസ്ഥാനം നൽകാനാണ് തീരുമാനം. കഴിഞ്ഞ തവണ രണ്ട് ടേമുകളിലായി നഗരസഭ ഭരിച്ച ചെയർപേഴ്സൺമാരെ ഇത്തവണയും എൽഡിഎഫ് മത്സരരംഗത്തിറക്കി വിജയിപ്പിച്ചിരുന്നു. തുടർഭരണം ലക്ഷ്യമിട്ട എൽഡിഎഫിന്റെ സ്വപ്നങ്ങൾ സ്വതന്ത്രന്റെ അട്ടിമറിയിൽ ഇല്ലാതായി.

ഇനി പ്രവർത്തനം വാർഡുകളിൽ നിന്ന് ബൂത്തുകളിലേക്ക്, ഫെബ്രുവരിയിൽ കേരള യാത്ര, യുഡി എഫ് പടയൊരുക്കം

കൊച്ചി .തദ്ദേശ തിരഞ്ഞെടുപ്പ് നേട്ടത്തിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങി യുഡിഎഫ്. ഫെബ്രുവരിക്കുള്ളിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി പ്രകടനപത്രിക പുറത്തിറക്കാൻ ആണ് യുഡിഎഫ് തീരുമാനം. മുന്നണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സി കെ ജാനു പി വി അൻവർ എന്നിവരെ അസോസിയേറ്റ് മെമ്പർമാരായി യുഡിഎഫിൽ ഉൾപ്പെടുത്തി.

ഇനി പ്രവർത്തനം വാർഡുകളിൽ നിന്ന് ബൂത്തുകളിലേക്ക് എന്ന ആമുഖത്തോടെയാണ് നിയമസഭാ പോരാട്ടത്തിന് ഒരുങ്ങുകയാണ് എന്ന വി ഡി സതീശൻ പറഞ്ഞുവച്ചത്. ജനുവരി ആദ്യത്തോടെ തന്നെ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ച തുടങ്ങി, ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് പ്രകടനപത്രിക അവതരിപ്പിക്കും. പുതിയ ഒരു കേരളത്തെ ജനങ്ങൾക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും വി ഡി സതീശൻ. മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് ഭാഗമായി സി കെ ജാനു പി വി അൻവർ എന്നിവരെ യുഡിഎഫിന്റെ അസോസിയേറ്റ് മെമ്പർമാരായി ഉൾപ്പെടുത്താനും ധാരണയായി.


യുഡിഎഫിലേക്ക് ഉള്ള ക്ഷണം അംഗീകാരമായി കാണുന്നുവെന്ന് പിവി അൻവർ, സന്തോഷമെന്ന് സി കെ ജാനു. വരുന്ന തിരഞ്ഞെടുപ്പിൽ 100ൽ അധികം സീറ്റുകൾ നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

ഫെബ്രുവരിയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ കേരള യാത്ര നടത്തും. നിലവിലെ സർക്കാർ വിരുദ്ധ നിലപാട് വരുന്ന തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് യുഡിഫ് വിലയിരുത്തൽ


ബംഗ്ലാദേശിൽ വീണ്ടും വെടിവെപ്പ്,നാഷണൽ സിറ്റിസൺ പാർട്ടി നേതാവിന് വെടിയേറ്റു

ഡൽഹി. ബംഗ്ലാദേശിൽ വീണ്ടും വെടിവെപ്പ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാഷണൽ സിറ്റിസൺ പാർട്ടി നേതാവ് മൊത്തലിബ് ഷിക്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബംഗ്ലാദേശിലെ സാഹചര്യം സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇന്ത്യ. സംഘർഷത്തിൽ ഇന്ത്യയുടെ ആശങ്കകൾ ന്യായമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതികരിച്ചു


ഇൻക്വലാബ് മഞ്ച് സ്ഥാപകനേതാവ് ഷെരീഫ് ഉസ്മാൻ ഹാദി കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് അയവില്ല. പ്രതിഷേധങ്ങൾക്കിടെയാണ്
നാഷണൽ സിറ്റിസൺ പാർട്ടി നേതാവ് മൊത്തലിബ് ഷിക്ദറിന് വെടിയേറ്റത്.
ഖുൽനയിലെ സോണദംഗയിലെ വീട്ടിൽ വച്ച് ഉച്ചക്ക് 12 .15 വെടിയേറ്റു എന്നാണ് റിപ്പോർട്ട്
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മൊത്തലിബ് ഷിക്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗ്ലാദേശിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. സംഘർഷത്തിനിടെ ദീപു ചന്ദ്രദാസെന്ന യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യ നടത്തിയ പ്രസ്താവന ബംഗ്ലാദേശ് തള്ളിയിരുന്നു. സംഘർഷത്തിൽ ഇന്ത്യയുടെ ആശങ്കകൾ ന്യായമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതികരിച്ചു. മുഹമ്മദ് യൂനുസ് സർക്കാർ ഇന്ത്യയ്‌ക്കെതിരെ ശത്രുതാപരമായ പ്രസ്താവനകൾ
നടത്തുന്നു.  ഇന്ത്യയുടെ വടക്ക് കിഴക്കൻ
സംസ്ഥാനങ്ങക്കെതിരായ പ്രസ്താവന നിരുത്തരവാദിത്തപരമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ബംഗ്ലാദേശിലെ ഹൈന്ദവന്യൂനപക്ഷങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും സുരക്ഷയുറപ്പാക്കാൻ ഇന്ത്യ ആവശ്യമായതെല്ലാം ചെയ്യണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ആവശ്യപ്പെട്ടു.

അവിലും മലരും മേശപ്പുറത്ത് വെച്ചു….കൊല്ലത്ത് പൊലീസ് സ്റ്റേഷനില്‍ കയറി കൊലവിളി നടത്തി സിപിഐഎം പ്രാദേശിക നേതാവ്

കൊല്ലം: പൊലീസ് സ്റ്റേഷനില്‍ കയറി കൊലവിളി നടത്തി സിപിഐഎം പ്രാദേശിക നേതാവ്. അവിലും മലരും മേശപ്പുറത്ത് വെച്ചാണ് കൊലവിളി നടത്തിയത്. എസ്ഐക്ക് നേരെയാണ് ഭീഷണി മുഴക്കിയത്. സംഭവത്തില്‍ സിപിഐഎം ഏരിയാ കമ്മിറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ സജീവിനും കൂട്ടര്‍ക്കുമെതിരെ കേസെടുത്തു.
കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇന്നലെ ഉച്ചയോടെയാണ് സംഘം സ്റ്റേഷനിലേക്ക് എത്തിയത്. ഇത്തവണ സജീവ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. ശനിയാഴ്ച കൗണ്‍സിലര്‍ സ്ഥാനം ഒഴിഞ്ഞ് നേരെ എത്തിയാണ് കൊലവിളി നടത്തിയത്. ‘ജോലി കളയും, വെച്ചേക്കില്ല’ എന്ന് പറഞ്ഞായിരുന്നു ഭീഷണി. ഇയാള്‍ എസ്ഐയെ കയ്യേറ്റം ചെയ്യാനും ഗ്രില്‍ അടക്കം അടിച്ച് തകര്‍ക്കാനും ശ്രമിച്ചു.
11 വകുപ്പുകള്‍ ചേര്‍ത്താണ് സജീവിനെതിരെ കേസെടുത്തത്. കണ്ടാല്‍ അറിയാവുന്ന പത്തോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 15 മിനിറ്റോളം ഈ സംഘം പൊലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തെരഞ്ഞെടുപ്പ് ദിവസം നടന്ന ആക്സിഡന്റ് കേസുമായി ബന്ധപ്പെട്ട് സജീവിന്റെ വാഹനം പിടിച്ചതാണ് പ്രകോപനത്തിന് കാരണം. സജീവിന്റെ വാഹനത്തിന് ഇന്‍ഷുറന്‍സില്ലാത്തതിനാല്‍ വിട്ടു തരില്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്. എന്നാല്‍ ഇതില്‍ പ്രകോപിതനായ സജീവ് പൊലീസ് സ്റ്റേഷനിലെത്തി കൊലവിളി നടത്തുകയായിരുന്നു.

പി.വി. അന്‍വറും സി.കെ. ജാനുവും യുഡിഎഫില്‍

പി.വി. അന്‍വറും സി.കെ. ജാനുവും യുഡിഎഫില്‍. അസോസിയേറ്റ് അംഗങ്ങളാക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. കേരള കോണ്‍ഗ്രസ് എം നിലപാട് പറയട്ടെയെന്നും യോഗം വ്യക്തമാക്കി. അങ്ങോട്ട് പോയി ചര്‍ച്ചയില്ലെന്നാണ് തീരുമാനം. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. സീറ്റ് വിഭജനം നേരത്തെ തീര്‍ക്കും. ജനുവരിയില്‍ സീറ്റ് വിഭജനം തീര്‍ക്കാന്‍ യോഗത്തില്‍ ധാരണയായിട്ടുണ്ട്.

പി വി അന്‍വറും സി കെ ജാനുവും യുഡിഎഫിന്റെ ഭാഗമാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗികമായി അറിയിച്ചു. വിഷ്ണുപുരം ചന്ദ്രശേഖരന്റെ വിഎസ്ഡിപിയും യുഡിഎഫിന്റെ ഭാഗമാകും. യുഡിഎഫ് അസോസിയേറ്റ് അംഗങ്ങളാക്കാനാണ് യോഗത്തില്‍ ധാരണയായിരിക്കുന്നത്. സികെ ജാനുവും വിഷ്ണുപുരം ചന്ദ്രശേഖരനും എന്‍ഡിഎ ഘടക കക്ഷികളായിരുന്നു. തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍, നിയമസഭ സീറ്റ് വിഭജനം യുഡിഎഫ് ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. മൂന്ന് പാര്‍ട്ടികളും യുഡിഎഫിനെ സമീപിച്ചവരാണെന്നും മൂവരും ഒരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.. മറ്റൊരു പാര്‍ട്ടികളുമായി യുഡിഎഫ് ചര്‍ച്ചകള്‍ നടത്തുന്നില്ല. തദ്ദേശത്തില്‍ സിപിഎമ്മും ബിജെപിയുമായി ഒരു ധാരണയുമുണ്ടാക്കില്ല. യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിച്ചു

മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിച്ചു. എയര്‍ ആംബുലന്‍സില്‍ രണ്ടോടെ പുറപ്പെട്ട ഡോ. ജോര്‍ജ് വാളൂരാന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നോടെ കൊച്ചിയില്‍ പറന്നിറങ്ങി. തുടര്‍ന്ന് റോഡുമാര്‍ഗം ആംബുലന്‍സില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഹൃദയം കൊച്ചി ജനറല്‍ ആശുപത്രിയിലെത്തിച്ചു.

വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കല്‍ സ്വദേശി ഷിബുവിന്റെ (47) ഹൃദയമാണ് ദാനം ചെയ്തത്. കൊച്ചി ജനറല്‍ ആശുപത്രിയിലാണ് ഹൃദയ ശസ്ത്രക്രിയ നടക്കുക. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നേപ്പാള്‍ സ്വദേശി ദുര്‍ഗയ്ക്കാണ് ഹൃദയം മാറ്റിവെയ്ക്കുന്നത്. ഉടന്‍ ശസ്ത്രക്രിയ ആരംഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു ജില്ലാ ആശുപത്രിയില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. ഷിബുവിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയം, രണ്ട് നേത്ര പടലങ്ങള്‍, സ്‌കിന്‍ ഹാര്‍ട്ട് വാല്‍വ്, നേത്രപടലങ്ങള്‍ എന്നിവ രോഗികള്‍ക്ക് കൈമാറാനായി സൂക്ഷിച്ച് വെക്കും. ഒരു കിഡ്‌നിയും പാന്‍ക്രിയാസും രോഗിക്ക് യോജിക്കാത്തതിനാല്‍ ഉപയോഗിക്കാനായില്ല.

പരീക്ഷയ്ക്കിടെ പ്രസവവേദന, പരീക്ഷ ഹാളിൽ കുഞ്ഞിന് ജന്മം നൽകി ബിരുദ വിദ്യാർഥിനി

ബീഹാറിലെ സമസ്തിപൂർ ശശി കൃഷ്ണ കോളേജ് പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ എഴുതാൻ വന്ന വിദ്യാർഥിനി കുഞ്ഞിന് ജന്മം നൽകി. ബിരുദ പരീക്ഷ എഴുതാൻ വന്ന രവിത കുമാരി എന്ന വിദ്യാർഥിനിയ്ക്കാണ് പരീക്ഷയ്ക്കിടെ പെട്ടെന്ന് പ്രസവവേദന അനുഭവപ്പെട്ടത്. അധ്യാപകരും ജീവനക്കാരും ഉടൻ തന്നെ യുവതിയെ സുരക്ഷിത സ്ഥനത്തേക്ക് എത്തിച്ചു. അടിയന്തിര സേവനങ്ങൾക്കായി മെഡിക്കൽ സംഘത്തെയും വിളിച്ചു. എന്നാൽ മെഡിക്കൽ സംഘം എത്തും മുമ്പ് തന്നെ രവിത പ്രസവിച്ചു.


പരീക്ഷാഹാളിലുണ്ടായിരുന്ന മറ്റു ജീവനക്കാരും ആവശ്യമായ സഹായങ്ങൾ നൽകി. പ്രസവം നടന്നതിന് തൊട്ടുപിന്നാലെ കുഞ്ഞിനെയും അമ്മയെയും ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു പരിചരണം നൽകി. പരിശോധനകൾക്ക് ശേഷം അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഇരുവരുടെയും നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. പ്രസവ വേദന വകവെക്കാതെ പരീക്ഷയ്ക്കെത്തിയ രവിതയേയും പരീക്ഷാ കേന്ദ്രത്തിലെ ജീവനക്കാരുടെയും സഹപാഠികളുടെയും സമയോചിതമായ ഇടപെടലിനെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീ‍ഡിയ.

പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഏഴ് വർഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും 

പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഏഴ് വർഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ.
ബന്ധുവും തന്റെ സംരക്ഷണയിലുമായിരുന്ന പെൺകുട്ടിയെ ഏഴു വയസ്സുമുതൽ നിരന്തരം പീഡിപ്പിക്കുയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസിൽ എരുമേലി മുക്കൂട്ടുതറ 36 മൈൽ പുളിക്ക പതാലിൽ വീട്ടിൽ ജയദാസ(51)നെയാണ് കൊട്ടാരക്കര അതിവേഗ സ്‌പെഷ്യൽ കോടിതി ജഡ്ജ് ടി.ഡി. ബൈജു ശിക്ഷിച്ചത്. ജീവപര്യന്തം തടവും എഴുവർഷം കഠിനതടവും 25000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കോട്ടുക്കൽ മലപ്പേരൂരിൽ വാടകയ്ക്കു കഴിഞ്ഞിരുന്ന പ്രതി തന്റെ സംരക്ഷണിയിലുണ്ടായിരുന്ന കുടുംബത്തിലെ പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചെന്നാണ് കേസ്. ആദ്യ കുട്ടിയെ പീഡിപ്പിക്കുകയും നവജാത ശിശുവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തെന്ന കേസിൽ ഇരട്ട ജീവപര്യന്തവും 17 വർഷം കഠിനതടവും കഴിഞ്ഞ ഒക്ടോബറിൽ കോടതി വിധിച്ചിരുന്നു. രണ്ടാമത്തെ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് കഴിഞ്ഞ ദിവസം വിധിയുണ്ടായത്. 2012-ൽ ചടയമംഗലം ഇൻസ്പക്ടർ ആയിരുന്ന സജു രജിസ്ടർ ചെയ്ത കേസിൽ അന്വേഷണം നടത്തിയത് ഇൻസ്പക്ടർ ബിജോയ് ആയിരുന്നു. ഇൻസ്പക്ടർ വി.എസ്. പ്രദീപ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടർ ഷുഗു സി. തോമസ് ഹാജരായി.