Home Blog Page 451

മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ഉസ്ബകിസ്ഥാനിൽ സഹപാഠി അടിച്ചു കൊലപ്പെടുത്തി

ആലപ്പുഴ.മലയാളി മെഡിക്കൽ വിദ്യാർഥിനി ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് ആലപ്പുഴ ഹരിപ്പാട് സ്വദേശി സാവരിയ (22).സഹപാഠി ലാപ്ടോപ്പ് ഉപയോഗിച്ച് തലക്കടിച്ച് കൊല്ലുകയായിരുന്നു. കൊലപാതകം നടത്തിയത് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനം (23)ആണ്. ഇയാള്‍ ഉസ്ബക്കിസ്ഥാനിൽ അറസ്റ്റിലായി

അഫ്ഗാനിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ആണ് ഇരുവരും. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു

കരുനാഗപ്പള്ളി മരു. തെക്ക് കൊച്ചുമഠത്തിൽ പ്രഭാകരൻ പിള്ള അന്തരിച്ചു

കരുനാഗപ്പള്ളി: മരു. തെക്ക് കൊച്ചുമഠത്തിൽ പ്രഭാകരൻ പിള്ള (95) അന്തരിച്ചു. സംസ്‌കാ രം ഇന്ന് 10ന്. ഭാര്യ: കെ : ലക്ഷ്മ‌ിക്കുട്ടിയമ്മ (റി ട്ട. അധ്യാപിക ഗേൾസ് ഹൈസ്‌കൂൾ). മക്കൾ: പി.എൽ.മനോജ് (റിട്ട. ജോ. സെക്രട്ടറി, പിഎ സ്‌സി), പി.എൽ.മഹേ ഷ് (റ്റാറ്റാ ടീ ലിമിറ്റഡ്), പി.എൽ. ശ്രീജ (അമൃത വിദ്യാലയം പുതിയകാ വ്). മരുമക്കൾ: ടി.ശ്രീല ത, കെ.എൻ.ഗോപാല കൃഷ്ണൻ പിള്ള (റിട്ട. സീനിയർ സൂപ്രണ്ട്, കെ എസ്‌ഇബി). സഞ്ചയനം ഞായർ 8ന്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊല്ലം സിറ്റി പൊലീസ് സംഘടിപ്പിക്കുന്ന ‘ജ്വാല 2026’ വനിതാ സംഗമം ഇന്ന്

കൊല്ലം. കേരള പൊലീസിന്റെ സംസ്ഥാനവ്യാപക ലഹരിവിരുദ്ധ ക്യാംപെയ്ന‌ായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊല്ലം സിറ്റി പൊ ലീസ് സംഘടിപ്പിക്കുന്ന ‘ജ്വാല 2026’ വനിതാ സംഗമം ഇന്നു വൈകിട്ട് 4ന് ടൗൺ ഹാളൽ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ബിന്ദു കൃഷ്‌ണ, ഷിബു ബേബി ജോൺ, പി.സി.വിഷ്ണുനാഥ്, ഡിജിപി റാവാഡ ചന്ദ്രശേഖർ, എൻ.കെ.പ്രേമചന്ദ്രൻ എം പി തുടങ്ങിയവർ പങ്കെടുക്കും. ലഹരിക്കെതി രായ സാമൂഹിക പ്രതിരോധത്തിൽ വനിതകളു ടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണ് പരി പാടിയുടെ പ്രധാന ലക്ഷ്യം.

സ്വകാര്യബസുകൾ ബുധനാഴ്ച കൊല്ലം ജില്ലയിൽ പണിമുടക്കും

പ്രതിഷേധം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ

കൊല്ലം . പ്രൈവറ്റ് ബസ് ഓപ്പ റേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വകാര്യബസു കൾ നാളെ ജില്ലയിൽ പണിമുടക്കും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രാവിലെ 10ന് കലക്ടറേറ്റിന് മു ന്നിൽ അസോസിയേഷന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തും. ഡിസിസി പ്രസിഡ ന്റ് പി. രാജേന്ദ്ര പ്രസാദ് ഉദ്ഘാട നം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ്റ് എം.ഡി.രവി അധ്യക്ഷത വഹിക്കും.

കെഎസ്ആർടിസിയുടെ പ്രിയ ദർശിനി സർവീസുകൾ മൂലം സ്വ കാര്യ ബസുകളിൽ സ്ത്രീ യാത്ര ക്കാരുടെ എണ്ണം കുറഞ്ഞതി നാൽ വലിയ സാമ്പത്തിക ബാ ധ്യതയാണ് സ്വകാര്യ ബസ് ഉടമ കൾ നേരിടുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പ്രിയദർശിനി യാത്രയെ അസോസിയേഷൻ സ്വാഗതം ചെയ്യുന്നു.

അതേസമയം സ്വകാര്യ ബസ് വ്യവസായത്തെ കൂടി നിലനിർ ത്താൻ സർക്കാർ സഹായം നൽ കണം. 21 ദിവസം കൊണ്ട് 43 കോടി രൂപയുടെ നഷ്ടമാണ് സ്വ കാര്യ ബസുകൾക്ക് ഉണ്ടായത്. ബസുകളുടെ അറ്റകുറ്റപ്പണി, ഇന്ധന വില വർധന, ഇൻഷുറൻ സ് എന്നിവയ്ക്ക് വലിയ തുക മാ റ്റിവയ്ക്കണം. പല റൂട്ടുകളിലും സർവീസ് നടത്തുന്ന ബസുകൾ ക്ക് ദിവസേന 2000 രൂപ മുതൽ 6000 രൂപവരെ നഷ്‌ടം ഉണ്ടാകു ന്നു. ജില്ലയിൽ 670 സ്വകാര്യ ബസുകളാണ് (ഓർഡിനറി) സർ വീസ് നടത്തുന്നത്. ഗതാഗത മന്ത്രിക്ക് അസോസിയേഷൻ നി വേദനം നൽകിയിട്ടുണ്ടെന്നും അസോസിയേഷൻ പ്രസിഡൻ്റ് എം.ഡി.രവി, ജനറൽ സെക്രട്ടറി സി.രാധാകൃഷ്ണപിള്ള, ട്രഷറർ വി.ശശിധരൻ പിള്ള, വൈസ് പ്രസിഡന്റ് വി.ബാലചന്ദ്രൻ പി ള്ള, കുമ്പളത്ത് രാജേന്ദ്രൻ എന്നി വർ പറഞ്ഞു.

ബാങ്കുകളിൽ 7460 ഒഴിവ്, റെയിൽവേയിൽ 6557 ഒഴിവ്

പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ, സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികളിലേക്ക് ഐ.ബി.പി.എസ്. മുഖേന ഇപ്പോൾ അപേക്ഷിക്കാം. 7460 ഒഴിവിലേക്കാണ് വിജ്ഞാപനം. തിരഞ്ഞെടുപ്പിനായുള്ള പ്രിലിമിനറി പരീക്ഷക്ക് കേരളത്തിൽ 10 കേന്ദ്രങ്ങളുണ്ടാവും.

റെയിൽവെയിൽ ടെക്‌നീഷ്യമാരുടെ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ 21 റെയിൽവെ റിക്രൂട്ട്‌മെന്റ് ബോർഡുകളിലായി (ആർ.ആർ.ബി.) 6557 ഒഴിവുണ്ട്. ഇതിൽ 411 ഒഴിവ് തിരുവനന്തപുരം ആർ.ആർ.ബിക്ക് കീഴിലാണ്.

കേരള പി.എസ്.സി. 34 കാറ്റഗറികളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

സർവകലാശാലകളിലെ കംപ്യൂട്ടർ അസിസ്റ്റന്റ്, ഫയർ ഫോഴ്‌സിൽ സ്‌റ്റേഷൻ ഓഫീസർ തുടങ്ങിയ തസ്തികകൾ ഇതിലുൾപ്പെടും.

ഫുട്ബോൾ കളിക്കുന്നതിനിടെ ഷോക്കേറ്റ് മരണം



തൃശ്ശൂർ. പൊങ്ങമ്പാറ സ്വദേശി രമേശിന്റെ മകൻ ബദ്രിനാഥ് 13 വയസ്സ് ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം.
വീടിൻറെ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ മെയിൻ സ്വിച്ചിന് സമീപമുള്ള ദ്രവിച്ച എർത്ത് കമ്പനിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു

പുത്തൂർ ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ബദ്രിനാഥ്

കടലോളം വളരുന്ന വിപത്ത്, പ്ളാസ്റ്റിക് തിന്ന് കടല്‍ ജീവികള്‍ ചാകുന്നു

കോഴിക്കോട്. കടപ്പുറത്തൊരു ഡോൾഫിൻ ചത്തടിഞ്ഞു. വെറ്റിനറി ഡോക്ടറെത്തി പോസ്റ്റ്മോർട്ടം ചെയ്തു. വയറ്റിൽ കെട്ടിക്കിടന്ന മരണകാരണം വലിച്ച് പുറത്തിട്ടു. വേറൊന്നുമല്ല, രണ്ടര കിലോ പ്ലാസ്റ്റിക്. രണ്ട് വരിയിൽ പറഞ്ഞ് തീർത്ത കടലോളം ആഴമുള്ള വിപത്തിന്റെ വല്ലാത്ത ചിത്രം.
ദിനംപ്രതി കടലിൽ വളർന്ന് വരുന്ന പ്ലാസ്റ്റിക് കൂനകള്‍ അതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നത് തീരം അറിഞ്ഞുതുടങ്ങി. മത്സ്യത്തൊഴിലാളികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വലകൾ മുതൽ കര തള്ളുന്നതെല്ലാം തിന്ന് ഇല്ലാതാവുകയാണ് കടലിലെ ആവാസ വ്യവസ്ഥ. സംസ്കരണത്തിന് മാർഗമില്ലാതെ ഈ മാലിന്യങ്ങൾ എന്ത് ചെയ്യുമെന്ന് മത്സ്യത്തൊഴിലാളികളും ചോദിക്കുന്നു. എല്ലാറ്റിന്റെയും ഉത്തരമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് സൗത്ത് ബീച്ചിലെ മുഖദാർ ഭാഗത്ത് വന്നടിഞ്ഞ് കിടന്നത്.
മീൻപിടുത്തക്കാർ അലക്ഷ്യമായി ഉപേക്ഷിക്കുന്ന വലയാണ് വിഴുങ്ങിപ്പോയത്. അത് പുറത്ത് കളയാനാകാതെ, പിന്നൊന്നും തിന്നാനാകാതെ വിശന്ന് വിശന്നാണത് ചത്തത്.

പോസ്റ്റ്മോർട്ടത്തിനായി ജെസിബി കൊണ്ട് ഡോൾഫിനെ എടുത്ത് മാറ്റുമ്പോൾ അതിന്റെ പല്ലുകളിൽ പോലും ഉപേക്ഷിക്കപ്പെട്ട വലകൾ കൊരുത്തിരുന്നെന്ന് ജില്ലാ മൃഗാശുപത്രിയിലെ ചീഫ് വെറ്റിനറി ഓഫീസർ കെ.എം.മനോജ്ലാൽ. മത്സ്യത്തൊഴിലാളികളോട് ഇതിനെപ്പറ്റി ചോദിച്ചാൽ

കൊണ്ടുപോവുന്നതെല്ലാം കടലിന് കൊടുക്കാതെ തിരികെയെടുക്കാറുണ്ടെന്ന്. എന്നിട്ടോ.. അതെന്ത് ചെയ്യും.. പഴയ വലകളും തെർമോകോളുമടക്കമുള്ളവയുടെ സംസ്കരണത്തിന് പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ട്. നടപ്പായിട്ടില്ല. ഒരു വലിയ മഴയോ പ്രളയമോ ആ കൊണ്ടുവന്നതടക്കം എല്ലാത്തിനേയും പിന്നെയും കടലിലേക്ക് തന്നെയെടുക്കും

ഗ്രേഡ് വൺ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഡോൾഫിനുകൾക്ക് പോലുമീ സംഭവിക്കുന്നത്, കടലാമകൾക്ക് ഒഴിഞ്ഞുപോവാൻ തരത്തിലുള്ള വലകളുടെ അഭാവമിങ്ങനെ പ്രകൃതിയോട് ചെയ്യുന്നതിന്റെ പേരിൽ ഇന്ത്യയിൽ നിന്ന് കയറ്റി അയയ്ക്കുന്ന മീനുകൾ വേണ്ടെന്ന് വച്ച രാജ്യങ്ങൾ പോലുമുണ്ട്. ഉത്തരവാദിത്തത്തോടെയുള്ള വിഭവവിനിയോഗം അത്ര പ്രധാനമാണ്..

വയറിലെ കൊഴുപ്പ് അവ​ഗണിക്കരുത്, ഈ ക്യാൻസറുകളുടെ പ്രധാനപ്പെട്ട ലക്ഷണം

വയറിലെ കൊഴുപ്പ് അടിവയറ്റിനുള്ളിൽ അടിഞ്ഞു കൂടുന്നു. ഇതിനെ വിസറൽ കൊഴുപ്പ് എന്നും വിളിക്കുന്നു. ഇത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ക്യാൻസർ, പ്രമേഹം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു. വയറ്റിലെ കൊഴുപ്പ് വിവിധ ക്യാൻസറിനുള്ള പ്രധാനപ്പെട്ട ലക്ഷണമാണെന്ന് വി​​ദ​ഗ്ധർ പറയുന്നു.

അന്നനാള ക്യാൻസർ, ഗർഭാശയ ക്യാൻസർ, ആർത്തവവിരാമത്തിനു ശേഷമുള്ള സ്തനാർബുദം

വയറ്റിലെ കൊഴുപ്പ് ക്യാൻസറിന് നേരിട്ടുള്ള കാരണമല്ലെങ്കിലും അസാധാരണമായ കോശവളർച്ചയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന മാറ്റങ്ങൾക്ക് ഇത് കാരണമാകുന്നു. ശരീരത്തിലെ എല്ലാ കൊഴുപ്പും ഒരേ രീതിയിൽ പ്രവർത്തിക്കുന്നില്ല.

Also Read: ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പലിന് നേരേ ആക്രമണം; മിസൈൽ പതിച്ച് എണ്ണക്കപ്പലിന് തീപിടിച്ചെന്ന് റിപ്പോർട്ട്

കരൾ, പാൻക്രിയാസ്, കുടൽ തുടങ്ങിയ അവയവങ്ങൾക്ക് ചുറ്റും വയറിലെ കൊഴുപ്പ് കൊളോറെക്ടൽ ക്യാൻസർ, കരൾ ക്യാൻസർ, പാൻക്രിയാറ്റിക് ക്യാൻസർ, വൃക്ക ക്യാൻസർ, അന്നനാള ക്യാൻസർ, ഗർഭാശയ ക്യാൻസർ, ആർത്തവവിരാമത്തിനു ശേഷമുള്ള സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ തുടങ്ങിയ ക്യാൻസറിന്റെ ലക്ഷണമാണ്.

അമിതഭാരം 13 വ്യത്യസ്ത തരം ക്യാൻസറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു

അമിതഭാരം 13 വ്യത്യസ്ത തരം ക്യാൻസറുകളുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ വ്യക്തമാക്കുന്നു. ഇത് ലോകമെമ്പാടുമുള്ള ക്യാൻസർ കേസുകളിൽ ഗണ്യമായ അനുപാതത്തിന് കാരണമാകുന്നു.

ക്യാൻസറിനുള്ള അപകട ഘടകങ്ങളിൽ അമിതഭാരവും പൊണ്ണത്തടിയും ഉൾപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന

പുകയില ഉപയോഗം, മദ്യപാനം എന്നിവയ്‌ക്കൊപ്പം ക്യാൻസറിനുള്ള അപകട ഘടകങ്ങളിൽ അമിതഭാരവും പൊണ്ണത്തടിയും ഉൾപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. വിസറൽ കൊഴുപ്പ് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഫാറ്റി ലിവർ രോഗം, അസാധാരണമായ കൊളസ്ട്രോൾ അളവ്, മെറ്റബോളിക് സിൻഡ്രോം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ അവസ്ഥകളിൽ ഓരോന്നും ശരീരത്തിൽ അധിക സമ്മർദ്ദം ചെലുത്തുകയും ദീർഘകാല ആരോഗ്യ അപകടസാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്തേക്കാം.

സാധാരണ ശരീരഭാരമുള്ള വ്യക്തികളിലും അധിക വിസറൽ കൊഴുപ്പ് ഉണ്ടാകാം

സാധാരണ ശരീരഭാരമുള്ള വ്യക്തികളിലും അധിക വിസറൽ കൊഴുപ്പ് ഉണ്ടാകാം. പ്രത്യേകിച്ച് ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണശീലങ്ങൾ അല്ലെങ്കിൽ കുറഞ്ഞ പേശികളുള്ളവർ എന്നിവരാണെങ്കിൽ. അരക്കെട്ടിന്റെ വലിപ്പം വർദ്ധിക്കുക, വയറിനു ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുക, പ്രമേഹം അല്ലെങ്കിൽ പ്രീ ഡയബറ്റിസ്, പതിവ് ആരോഗ്യ പരിശോധനകളിൽ ഫാറ്റി ലിവർ കണ്ടെത്തൽ, ഉയർന്ന രക്തസമ്മർദ്ദം, ക്യാൻസറുകളുടെ കുടുംബ ചരിത്രം ഉണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

വേഗത്തിലുള്ള ഭാരം കുറയ്ക്കലല്ല വേണ്ട. ആരോ​ഗ്യകരമായ രീതിയിൽ ഭാരം കുറയ്ക്കുക

നേരിയ ശരീരഭാരം കുറയ്ക്കൽ പോലും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും, വീക്കം കുറയ്ക്കുന്നതിനും സഹായകമാണ്. വേഗത്തിലുള്ള ഭാരം കുറയ്ക്കലല്ല വേണ്ട. ആരോ​ഗ്യകരമായ രീതിയിൽ ഭാരം കുറയ്ക്കുക.

പുകയില ഒഴിവാക്കലും മദ്യത്തിന്റെ ഉപഭോഗം പരിമിതപ്പെടുത്തലും ക്യാൻസർ സാധ്യത കുറയ്ക്കുന്നു.

എയ്‌റോബിക് വ്യായാമങ്ങൾ ശീലമാക്കുക, പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, ആവശ്യത്തിന് പ്രോട്ടീൻ എന്നിവ അടങ്ങിയ സമീകൃതാഹാരം പാലിക്കുക, സംസ്കരിച്ച ഭക്ഷണങ്ങൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ, പഞ്ചസാര ചേർത്ത മധുരമുള്ള പാനീയങ്ങൾ എന്നിവ പരിമിതപ്പെടുത്തൽ, ആവശ്യത്തിന് ഉറക്കം നിലനിർത്തുകയും വിട്ടുമാറാത്ത സമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുക. പുകയില ഒഴിവാക്കലും മദ്യത്തിന്റെ ഉപഭോഗം പരിമിതപ്പെടുത്തലും ക്യാൻസർ സാധ്യത കുറയ്ക്കുന്നു.

പല ക്യാൻസറുകളും ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താൻ സ്ക്രീനിംഗ് സഹായിക്കുന്നു

പൊണ്ണത്തടി, പ്രമേഹം അല്ലെങ്കിൽ കുടുംബത്തിൽ കാൻസർ ബാധിച്ചിട്ടുള്ളവർക്ക്, പ്രത്യേകിച്ച് പതിവ് പ്രതിരോധ ആരോഗ്യ പരിശോധനകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചികിത്സയുടെ ഫലങ്ങൾ ഗണ്യമായി മെച്ചപ്പെടുമ്പോൾ, പല ക്യാൻസറുകളും ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താൻ സ്ക്രീനിംഗ് സഹായിക്കുന്നു.

ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പലിന് നേരേ ആക്രമണം; മിസൈൽ പതിച്ച് എണ്ണക്കപ്പലിന് തീപിടിച്ചെന്ന് റിപ്പോർട്ട്

ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരേ മിസൈൽ ആക്രമണമെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസിയായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ്(യുകെഎംടിഒ) ആണ് എണ്ണക്കപ്പലിന് നേരേ ആക്രമണം നടന്നെന്ന വിവരം പുറത്തുവിട്ടത്. ആക്രമണത്തെത്തുടർന്ന് കപ്പലിന് തീപ്പിടിച്ചെന്നും എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യുകെഎംടിഒ അറിയിച്ചു.

Also Read: 11കാരി നേരിട്ടത് അതിക്രൂരമായ പീഡനം, തലയ്ക്കേറ്റ ഗുരുതരമായ പരിക്ക് മരണകാരണം; ബിജെപി പ്രവർത്തകനടക്കം 3 പേർ അറസ്റ്റിൽ

ഒമാനിലെ ലിമായിൽനിന്ന് എട്ട് നോട്ടിക്കൽ മൈൽ അകലെവെച്ചാണ് എണ്ണക്കപ്പലിന് നേരേ ആക്രമണമുണ്ടായതെന്നാണ് ബ്രിട്ടീഷ് മാരിടൈം ഏജൻസി വ്യക്തമാക്കിയിരിക്കുന്നത്. മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ജാ​ഗ്രത പാലിക്കണമെന്നും ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഏത് കപ്പലിന് നേരേയാണ് ആക്രമണം നടന്നതെന്നോ ആരാണ് ആക്രമിച്ചതെന്നോ തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

ഫർണിച്ചറും ഇലക്ട്രോണിക് ഉപകരണങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധിപ്പേരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടി

കോഴിക്കോട്. വടകരയില് ഫർണിച്ചറും ഇലക്ട്രോണിക് ഉപകരണങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധിപ്പേരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയില്‍. മലപ്പുറം അരീക്കോട് സ്വദേശിയായ മുസ്തഫയാണ് പിടിയിലായത്. ആഴ്ചയില് 250 രൂപ നിരക്കില്‍ മാസം 1000 രൂപ അടയ്ക്കാനായിരുന്നു നിർദേശം. 20 മാസം പണം അടച്ചിട്ടും ഫർണിച്ചർ കിട്ടാതായതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. വടകര പൊലീസ് അന്വേഷണം ഊർജിതമാക്കി.


വടകര മാക്കൂൽപീടികയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച റോയൽ ഫർണിച്ചർ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ആഴ്ചയിൽ 250 രൂപ വീതം, മാസം 1,000 രൂപയായി 20 മാസം അടച്ചാൽ വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഫർണിച്ചറോ ഇലക്ട്രോണിക് ഉപകരണങ്ങളോ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. പദ്ധതിയിൽ അംഗങ്ങളായവർക്ക് നറുക്ക് ലഭിച്ചാൽ തുടർന്ന് ഗഡുക്കൾ അടയ്ക്കേണ്ടതില്ലെന്നും സമ്മാനങ്ങൾ വീട്ടിലെത്തിച്ച് നൽകുമെന്നും വിശ്വസിപ്പിച്ചാണ് പ്രതികൾ പണം ശേഖരിച്ചത്.


ജീവനക്കാർ വീടുകളിലെത്തി ഓരോ മാസവും പണം പിരിച്ചിരുന്നതായും പരാതിക്കാർ പറയുന്നു. 20 മാസം പണം അടച്ചിട്ടും വാഗ്ദാനം ചെയ്ത സാധനങ്ങൾ ലഭിക്കാതിരുന്നതോടെ പലരും സ്ഥാപനത്തിലെത്തിയപ്പോൾ ഓഫീസ് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. തുടർന്ന് നിരവധി പേർ വടകര പൊലീസിൽ പരാതി നൽകുകയായിരുന്നു.
നൂറിലധികം പേരാണ് ഇതുവരെ പരാതി നൽകിയിരിക്കുന്നത്. തട്ടിപ്പിലൂടെ ലക്ഷക്കണക്കിന് രൂപ സമാഹരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. സാമ്പത്തിക ഇടപാടുകൾ, പണം കൈമാറിയ അക്കൗണ്ടുകൾ, സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ രേഖകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അറസ്റ്റിലായ മുസ്തഫയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.