ചവറ. വികാസ് കലാ സാംസ്‌കാരിക സമിതിയുടെ 42-ആം വാർഷികാഘോഷ ത്തോടനുബന്ധിച്ച് വനിതാവേദി സമ്മേളനം നടന്നു.
പ്രസിദ്ധ ഗായിക ആലീസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഡോ. ദേവിരാജ്, ലക്ഷ്മി ശിവൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.വനിതാ വേദി പ്രസിഡന്റ് സുമാദേവി അമ്മ അധ്യക്ഷത വഹിച്ചു.അഡ്വ. സ്മിത എ ഭദ്രൻ, സുനിത, അനിത എന്നിവർ സംസാരിച്ചു.
26വൈകിട്ട് സാംസ്‌കാരിക സമ്മേളനം നടക്കും. സംവിധായകൻ ലാൽ ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
നോവലിസ്റ്റ് ഇ. സന്തോഷ് കുമാർ, മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ എന്നിവർ പ്രഭാഷണം നടത്തും
വികാസ് വനിതാ വേദി സമ്മേളനം

ജില്ലയിൽ ചിലയിടത്ത് ഗതാഗത നിരോധനം
ചവറ: വെറ്റമുക്ക്-തേവലക്കര-മൈനാഗപ്പള്ളി-അരമത്തുമഠം-ഓച്ചിറ റോഡില്‍ കാമ്പിശ്ശേരി മുതല്‍ ഓച്ചിറ ജംഗ്ഷന്‍ വരെ അറ്റകുറ്റപണികള്‍ നടത്തേണ്ടതിനാല്‍ ജനുവരി 26 മുതല്‍ ഒരു മാസത്തേക്ക് ഈ വഴിയില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തും. കാമ്പിശ്ശേരി വഴി വരുന്ന വാഹനങ്ങള്‍ കോട്ടപ്പുഴയ്ക്കല്‍ തഴവ റോഡ് ചൂനാട് ജങ്ഷനിലെത്താം. ചൂനാട് മുതല്‍ ഓച്ചിറ വരെ ടാറിങ് നടക്കുന്ന സമയത്ത് രാത്രികാലങ്ങളില്‍ ഭാഗികമായി ഗതാഗതം നിയന്ത്രണം ഉണ്ടായിരിക്കുമെന്നും കെ.ആര്‍.എഫ്.ബി- പി.എം.യു എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
കൊട്ടാരക്കര : കൊട്ടാരക്കര ലിങ്ക് റോഡില്‍ പിട്ടാപ്പിള്ളി ഏജന്‍സീസ് മുതല്‍ ടി.ബി ജംഗ്ഷന്‍ വരെയുള്ള മൈനര്‍ റോഡ് -4ല്‍ ജനുവരി 26 മുതല്‍ ഒരുമാസത്തേക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ.ആര്‍.എഫ്.ബി- പി.എം.യു എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
നാടക – ചലച്ചിത്ര അഭിനയ പരിശീലകനും നാടക കലാകാരനും ഗാന രചയിതാവുമായ വിജേഷ് കെ.വി കുഴഞ്ഞുവീണു മരിച്ചു
കൊച്ചി.പ്രശസ്ത നാടക – ചലച്ചിത്ര അഭിനയ പരിശീലകനും നാടക കലാകാരനും ഗാന രചയിതാവുമായ വിജേഷ് കെ.വി(49) കുഴഞ്ഞുവീണു മരിച്ചു
എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നാടക പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
അവിര റബേക്കയുടെ തകരച്ചെണ്ട എന്ന ചിത്രത്തില്‍ പാട്ടെഴുതിയാണ് വിജേഷ് സിനിമ രംഗത്തേക്ക് കടക്കുന്നത് . നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ, ‘പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്’ തുടങ്ങി മലയാളികൾ ഏറ്റു ചൊല്ലിയ ധാരാളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.കോഴിക്കോട് സ്വദേശിയാണ് വിജേഷ്. ഗുരുവായൂരപ്പൻ കോളജിൽ വിദ്യാർഥിയായിരിക്കേയാണ് അദ്ദേഹം നാടക മേഖലയിലേക്ക് കടന്നുവന്നത്. ശേഷം സ്കൂൾ ഓഫ് ഡ്രാമയിൽ പഠനം. ഇതോടെ നാടക മേഖലയിൽ സജീവമായി.നാടകപ്രവര്‍ത്തകയായ കബനിയാണ് വിജേഷിന്‍റെ ഭാര്യ. വിവാഹ ശേഷം ഇരുവരും ചേർന്ന് ‘തിയ്യറ്റര്‍ ബീറ്റ്‌സ്’ എന്ന പേരിൽ ഒരു നാടക പരിശീലനം ആരംഭിച്ചു. ഇതേറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ശനിയാഴ്‌ച വൈകിട്ട് നാലിന് വിഴിഞ്ഞത്ത് നടന്ന ചടങ്ങിലാണ് ഉദ്ഘാടനം നിർവഹിച്ചത്. തുറമുഖത്തുനിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്‌സിം കാർഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേക്ക് നിർമിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും അനുബന്ധമായി നടന്നു.
ഒന്നാംഘട്ടത്തിൽ 8,867 കോടിരൂപയായിരുന്നു പദ്ധതിച്ചെലവ്. 10,000 കോടിരൂപയിലധികം നിക്ഷേപമുള്ള രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ മൊത്തംനിക്ഷേപം 18,000 കോടിയായി ഉയരും. തുറമുഖത്തിന്റെ വാർഷികശേഷി 15 ലക്ഷം ടിഇയുവിൽനിന്ന് 50 ലക്ഷം ടിഇയുവായി വർധിക്കും. നിലവിലുള്ള ബെർത്ത് 800 മീറ്ററാണ്. 2000 മീറ്ററായി വികസിപ്പിക്കുന്നതോടെ രാജ്യത്തെ നീളംകൂടിയ കണ്ടെയ്നര്‍ ബെര്‍ത്തെന്ന നേട്ടവും സ്വന്തമാകും. 2.96 കിലോമീറ്റര്‍ പുലിമുട്ട് 920 മീറ്റര്‍കൂടി നിര്‍മിച്ച് 3.88 കിലോമീറ്ററാക്കും.
ഒന്നാംഘട്ടത്തില്‍ നിര്‍മിച്ച പുലിമുട്ട് രാജ്യത്തെ ഏറ്റവും ആഴംകൂടിയതാണ്. ബ്രേക്ക് വാട്ടർ മൂന്ന് കിലോമീറ്ററിൽനിന്ന് നാലുകിലോമീറ്ററാക്കും. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാംഘട്ടത്തിൽ ഉൾപ്പെടും. തുടര്‍വികസനത്തിന് ഭൂമി ഏറ്റെടുക്കേണ്ടതില്ല. 50 ഹെക്‌ടറോളം കടല്‍ നികത്തും.
ഹോം വര്‍ക് ചെയ്തില്ല… നാലുവയസുകാരിയെ അച്ഛന്‍ അടിച്ച് കൊന്നു
ഹോം വര്‍ക് ചെയ്യാതിരുന്നതിനെ തുടര്‍ന്ന് നാലുവയസുകാരിയെ അച്ഛന്‍ അടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഫരീദാബാദിലാണ് സംഭവം. ബുധനാഴ്ച പ്ലേ സ്കൂളില്‍ നിന്നും മടങ്ങിയെത്തിയ ശേഷം മകളെ ഹോം വര്‍ക് ചെയ്യാനായി കൃഷ്ണ വിളിച്ചിരുത്തി. തുടര്‍ന്ന് ഒന്ന് മുതല്‍ 50 വരെ എഴുതാന്‍ പറഞ്ഞു. കുട്ടിക്ക് ഇത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെ കൃഷ്ണയ്ക്ക് ദേഷ്യം വരികയായിരുന്നു. തുടര്‍ന്ന് കുട്ടിയെ പൊതിരെ തല്ലി. ഇതാണ് മരണകാരണമായത്.
വൈകുന്നേരമായപ്പോള്‍ കുട്ടിയുടെ അമ്മ വീട്ടിലെത്തി. മകള്‍ അനക്കമറ്റ് കിടക്കുന്നത് കണ്ടു. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലും പോസ്റ്റുമോര്‍ട്ടത്തിലും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി തെളിയുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.
തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകൾ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും
ശബരിമല സ്വർണമോഷണക്കേസിലെ പ്രതി തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകൾ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അന്വേഷിക്കും. തട്ടിപ്പിലൂടെ തന്ത്രി സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ്ടും തന്ത്രിയെ ചോദ്യം ചെയ്യും.
ശബരിമലയിലെ സ്വർണമോഷണക്കേസിൽ തന്ത്രിക്ക് നേരിട്ട് പങ്കുള്ളതായി എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സ്വർണമോഷണത്തെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നെന്ന് തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലിൽ കണ്ഠര് രാജീവര് സമ്മതിച്ചു. ദ്വാരപാലക ശിൽപപാളി കേസിലും കട്ടിളപ്പാളി കേസിലും തന്ത്രിക്ക് നേരിട്ട് പങ്കുണ്ട് എന്നതിന് തെളിവും മൊഴിയും എസ്‌ഐടിക്ക് നേരത്തെ ലഭിച്ചിരുന്നു.
പഴയ കൊടിമരത്തിലെ വാജിവാഹനം കടത്തിയ കേസിലും കണ്‌ഠര് രാജീവർക്കെതിരെ നിർണായക തെളിവുകളുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി തന്ത്രിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യംചെയ്യാനും ശ്രമിക്കുന്നുണ്ട്.
കല്യാണ ദിവസം പലാഷിനെ മറ്റൊരു സ്ത്രീയോടൊപ്പം പിടികൂടി… സ്മൃതി മന്ധാന-പലാഷ് മുച്ഛല്‍ വിവാഹം മുടങ്ങിയതിന് പിന്നിൽ പുതിയ ആരോപണങ്ങൾ
ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ധാന-പലാഷ് മുച്ഛല്‍ വിവാഹം മുടങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. വിവാഹ ദിവസം തന്നെയാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് വിവാഹം മാറ്റിവെക്കുന്നത്. സ്മൃതിയുടെ അച്ഛന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് വിവാഹം മാറ്റിവച്ചെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. ദിവസങ്ങള്‍ക്ക് പിന്നാലെ വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി സ്മൃതി അറിയിക്കുകയും ചെയ്തു.
ഇതിനിടെ തന്നെ വിവാഹത്തില്‍ നിന്നും സ്മൃതി പിന്മാറാന്‍ കാരണം പലാഷിന്റെ വഴിവിട്ട ബന്ധങ്ങളാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരോപണങ്ങളോട് സ്മൃതിയും പലാഷും പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പലാഷിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസും ഉയര്‍ന്നു വന്നിരുന്നു. നടനും നിര്‍മാതാവുമായ വിധ്‌ന്യാന്‍ മാനെയാണ് പലാഷ് തന്റെ പക്കല്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി രംഗത്തെത്തിയത്.
ഇതിന് പിന്നാലെ പലാഷിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് മാനെ. സ്മൃതിയുമായുള്ള വിവാഹം നടക്കാതെ പോയത് പലാഷിനെ മറ്റൊരു സ്ത്രീയോടൊപ്പം പിടികൂടിയതിനാലാണെന്നാണ് മാനെയുടെ ആരോപണം. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാനെയുടെ ആരോപണം.
20 കോടി ഈ നമ്പറിന്… ക്രിസ്മസ് -പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് -പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. xc 138455 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപ. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിച്ചത്. XD 241658, XD 286844, XB 182497, XK 489087, XC 362518, XK 464575, XA 226117, XB 413318, XL 230208, XC 103751 എന്നി നമ്പറുകളിലുള്ള ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം.
രക്തസാക്ഷി ഫണ്ട് വെട്ടിച്ചെന്ന് വെളിപ്പെടുത്തല്‍, വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കും
കണ്ണൂർ .രക്തസാക്ഷി ഫണ്ട് വെട്ടിച്ചെന്ന് വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കും.ജില്ലാ-സംസ്ഥാന നേതാക്കൾ തമ്മിലുളള ചർച്ചയിൽ ഇന്ന് നടപടി ധാരണയാകും പാർട്ടിയെ തിരുത്താനാണ് ഫണ്ട് വെട്ടിപ്പിനെ കുറിച്ച് പരസ്യമായി പറഞ്ഞതെന്ന് കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു
പയ്യന്നൂരിൽ വ്യക്തികൾ പണാപഹരണം നടത്തിയിട്ടില്ലെന്നും ഓഫീസ് നിർമ്മാണത്തിന്റെ കണക്ക് സമർപ്പിക്കാൻ വൈകിയതിൽ ആണ് വീഴ്ച സംഭവിച്ചതെന്നുമാണ് പാർട്ടി നേതൃത്വത്തിൻ്റെ പ്രതിരോധം.
ഇടവേളയ്ക്കുശേഷം രക്തസാക്ഷി ധനരാജിന്റെ പേരിലുള്ള ഫണ്ട് വെട്ടിപ്പ് പുറത്തെത്തുമ്പോൾ സിപിഐഎം കടുത്ത പ്രതിരോധത്തിലാണ്. രക്തസാക്ഷി ഫണ്ട്
വെട്ടിച്ചെന്ന ഗുരുതര വെളിപ്പെടുത്തൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഭാഗത്തുനിന്നാണ് ഉണ്ടായത് എന്നതാണ് സിപിഎമ്മിനെ കുഴക്കുന്നത്.മൺമറഞ്ഞ നേതാവ് കോടിയേരി ബാലകൃഷ്ണനെ കൂടി ആരോപണത്തിലേക്ക് വലിച്ചിട്ടു എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ആക്ഷേപങ്ങളെ വൈകാരികമായി
പ്രതിരോധിക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ ശ്രമം
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ വിവാദത്തിലേക്ക് തള്ളിവിട്ട വെളിപ്പെടുത്തൽ നടത്തിയ വി കുഞ്ഞികൃഷ്ണനെ സിപിഐഎം പുറത്താക്കും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമിതി യോഗത്തിനിടയിൽ കണ്ണൂർ നേതാക്കളും സംസ്ഥാന നേതൃത്വവും തമ്മിൽ ഇക്കാര്യത്തിൽ ആശയവിനിമയം നടക്കും.കണ്ണൂർ ജില്ലാ കമ്മിറ്റി ചേർന്നായിരിക്കും നടപടി തീരുമാനിക്കുക
പാർട്ടിയെ തിരുത്തുന്നതിനു വേണ്ടിയാണ് ഫണ്ട് വെട്ടിപ്പ് തുറന്നു പറഞ്ഞുതെന്നാണ് വി കുഞ്ഞി കൃഷ്ണന്റെ വിശദീകരണം. തിരുത്തിയില്ലെങ്കിൽ കേരളത്തിലെ പാർട്ടിക്ക് ബംഗാളിൻ്റെ അനുഭവം വന്നുചേരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു
രക്തസാക്ഷി ഫണ്ടിൽ തിരുമറി നടന്നിട്ടില്ലെന്ന് വാദമുയർത്തിയും ഓഫീസ് നിർമ്മാണ കണക്കുകൾ സമർപ്പിക്കാൻ വൈകിയതിൽ നടപടിയെടുത്തു എന്നും ചൂണ്ടിക്കാട്ടി വിവാദം അവസാനിപ്പിക്കാനാണ് സിപിഐഎമ്മിന്റെ ശ്രമം




































