ഡ്രൈവര്മുക്ക് എ.വി.എച്ച്.എസ് അരമത്ത്മഠം-മണപ്പള്ളി, ഡ്രൈവര്മുക്ക്-കല്ലുകടവ് റോഡുകളില് അറ്റകുറ്റപണിക്കായി ജൂലൈ എട്ട് മുതല് ഓഗസ്റ്റ് എട്ട് വരെ ഗതാഗതനിയന്ത്രണം ഏര്പ്പെടുത്തുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയര് അറിയിച്ചു.
കല്ലുംതാഴം റെയില്വേ മേല്പ്പാലം: ഭൂമി ഏറ്റെടുക്കല് നടപടി
കല്ലുംതാഴം റെയില്വേ മേല്പ്പാലം നിര്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് നടപടി തുടങ്ങി. വിജ്ഞാപനം തയ്യാറാക്കുന്നതിന് എല്.എ കിഫ്ബി സ്പെഷ്യല് തഹസില്ദാരെ ജില്ലാകലക്ടര് ചുമതലപ്പെടുത്തി. കിളികൊല്ലൂര് വില്ലേജിലെ ബ്ലോക്ക് 15ല് ഉള്പ്പെട്ട ഭൂമി ഏറ്റെടുക്കുന്നതിനുള്ള സാമൂഹികപ്രത്യാഘാത വിദഗ്ധസമിതിയുടെ ശുപാര്ശ അംഗീകരിച്ചു. ന്യായമായ നഷ്ടപരിഹാരത്തിനും പുനരധിവസത്തിനുമുള്ള നിയമാനസൃത നടപടികള് കൈകൊള്ളുമെന്നും അറിയിച്ചു.
പാഠപുസ്തകത്തിൻ്റെ ഭാരം കുറയ്ക്കുമോ മന്ത്രീ,മറുപടി ഉടന്
.സ്കൂൾ പാഠപുസ്തകങ്ങളുടെ ഭാരക്കൂടുതലിൽ വിദ്യാഭ്യാസവകുപ്പിൻ്റെ ഇടപെടൽ. പാഠപുസ്തക ഭാരം കുറക്കാനുള്ള നടപടികൾ ആലോചനയിൽ എന്ന് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ. മൂന്ന് മാസത്തേക്ക് പുസ്തകങ്ങളും, ഒരു മാസത്തേക്ക് ഒരു പുസ്തകമെന്ന രീതിയുമാണ് പരിഗണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വിദ്യാർഥികളുടെയും, രക്ഷിതാക്കളുടെയും കാലങ്ങളായുള്ള നിരന്തര ആവശ്യത്തോടാണ് വിദ്യാഭ്യാസവകുപ്പിൻ്റെ അനുകൂല സമീപനം.കോഴിക്കോട് കുറ്റ്യാടി ചാത്തൻകോട്ട്നട
എ ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് മന്ത്രിയുടെ ആശ്വാസവാക്കുകൾ. സ്കൂളിൽ കെട്ടിടോദ്ഘാടനത്തിന് എത്തിയ മന്ത്രിയോട് അഞ്ചാം ക്ലാസുകാരൻ ഏദൻ മാർട്ടിൻ്റെ ചോദ്യം. പേപ്പറിൽ എഴുതി മന്ത്രിക്ക് കൈമാറിയത് പാഠപുസ്തകത്തിൻ്റെ ഭാരം കുറയ്ക്കുമോ മന്ത്രീ എന്ന് . മന്ത്രിയുടെ മറുപടി ഇങ്ങനെ .
മൂന്ന് മാസത്തിനായി പാഠപുസ്തകങ്ങൾ, അല്ലെങ്കിൽ എല്ലാ വിഷയങ്ങൾക്കുമായി ഓരോ മാസത്തേക്ക് ഒരു പുസ്തകം ഈ രീതിയാണ് ഇപ്പൊൾ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ആലോചന പ്രാബല്യത്തിലായാൽ അടുത്ത അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് ഭാരമില്ലാതെ സ്കൂളുകളിൽ പോകാനായേക്കും.
മുൻ പോലീസ് സബ് ഇൻസ്പെക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വയനാട്. സ്വദേശിയായ മുൻ പോലീസ് സബ് ഇൻസ്പെക്ടറെ കോഴിക്കോട് താമരശ്ശേരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ സ്വദേശി ടി എം ജോസഫ് ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജോസഫിനെ കാണാതായിരുന്നു.
താമരശ്ശേരി കാരാടി ആലിക്കുന്ന് വാട്ടർ ടാങ്കിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കൽപ്പറ്റ നോർത്ത് മുട്ടിൽ സ്വദേശി ടി എം ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ സ്ഥലത്തെത്തിയ
സ്ഥലമുടമയാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയ സംബന്ധമായ അസുഖമുള്ള ജോസഫ് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.റിട്ടയേർഡ് എസ് ഐ കൂടിയായ ഭാര്യക്കൊപ്പമാണ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. തിരികെ വയനാട്ടിലേക്ക് ഇരുവരും ബസ് കയറി. ഭാര്യ ഗ്രേസി ബസിൽ മുൻഭാഗത്തും.ജോസഫ് പിറകിലുമായിരുന്നു.
കൽപ്പറ്റയിൽ ബസ് എത്തി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ജോസഫിനെ കാണാനില്ലായിരുന്നു . ഭാര്യ ഗ്രേസിയുടെ ഫോൺ, വീടിൻ്റെ താക്കോൽ എന്നിവയും ജോസഫിൻ്റെ കൈവശമായിരുന്നു. ഭാര്യ അറിയാതെ ജോസഫ് താമരശ്ശേരിയിൽ ഇറങ്ങിയതായാണ് നിഗമനം. വീടുകൾ നിറഞ്ഞ ജനവാസ മേഖലയിലെ റോഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം , പോസ്റ്റ് മോർട്ടം റിപ്പോർട്ട് അടക്കം ലഭിച്ചാലേ മരണകാരണം സംബന്ധിച്ചടക്കം വ്യക്തത വരൂവെന്നും പോലീസ് പറഞ്ഞു.
ലഹരിക്കെതിരെ ഗോളടിച്ച് വിദ്യാരംഭം സെൻട്രൽ സ്കൂൾ; ലോകകപ്പ് ആവേശത്തിൽ 2026 ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു
ശാസ്താംകോട്ട : ലോകകപ്പ് ഫുട്ബോൾ ആവേശത്തോടനുബന്ധിച്ച് ക്യാമ്പസുകളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വേറിട്ട പ്രതിരോധവുമായി വിദ്യാരംഭം സെൻട്രൽ സ്കൂൾ. സ്കൂൾ മാനേജ്മെന്റിന്റെയും കായിക വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ‘ലഹരിക്കെതിരെ 2026 ഷൂട്ട് ഔട്ട്’ എന്ന പേരിൽ മെഗാ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലഹരി എന്ന വിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കാൻ കായിക വിനോദങ്ങൾക്കും ഇത്തരം കൂട്ടായ്മകൾക്കും വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ലഹരിക്ക് എതിരെ പ്രതീകാത്മകമായി ഗോൾ പോസ്റ്റിലേക്ക് പന്തടിച്ചു കയറ്റിക്കൊണ്ടാണ് അദ്ദേഹം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ക്യാമ്പസ് ഒന്നടങ്കം അണിനിരന്നപ്പോൾ അതൊരു ചരിത്ര നിമിഷമായി മാറി.
തുടർന്ന് സ്കൂളിലെ അധ്യാപകരും ജീവനക്കാരുമടങ്ങുന്ന നൂറ്റമ്പതോളം വരുന്ന സ്റ്റാഫും, രണ്ടായിരത്തോളം വരുന്ന വിദ്യാർത്ഥികളും ലഹരിവിരുദ്ധ സന്ദേശമുയർത്തിപ്പിടിച്ച് ആവേശത്തോടെ ഗോൾ പോസ്റ്റിലേക്ക് പന്തടിച്ചു കയറ്റി. കുട്ടികളുടെയും അധ്യാപകരുടെയും പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി.
സ്കൂളിലെ പി.ടി അധ്യാപകരായ സന്ദീപ് വി ആചാര്യ, റാം കൃഷ്ണൻ എന്നിവരാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്. ലോകകപ്പിന്റെ ലഹരിയിൽ മയങ്ങുന്ന ലോകത്തിന് മുന്നിൽ, യഥാർത്ഥ ലഹരി കായികരംഗമാണെന്ന വലിയൊരു സന്ദേശം നൽകാൻ ഈ പരിപാടിയിലൂടെ സാധിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു.
കുന്നത്തൂരിൽ ആളില്ലാത്ത വീടുകളിൽ കതക് തകർത്ത് മോഷണം
കുന്നത്തൂർ:കുന്നത്തൂരിൽ ആളില്ലാത്ത രണ്ട് വീടുകളിൽ മുൻ വശത്തെ കതക് തകർത്ത് മോഷണം.ഐവർകാല പുത്തനമ്പലം കരയോഗം ജംഗ്ഷനു സമീപം റോയി ഭവനിൽ റെജി,ഉഷസിൽ തോമസ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.റെജിയും കുടുംബവും വിദേശത്തും തോമസും കുടുംബവും അയൽ സംസ്ഥാനത്തുമാണ്.
റെജിയുടെ വീട്ടിൽ ജോലിക്ക് എത്തുന്ന സ്ത്രീയാണ് കതക് തകർത്ത് മോഷണം നടന്നതായി അറിയിച്ചത്.ഇവിടെ നിന്നും നാല് ഗ്രാം സ്വർണവും 10000 രൂപയും കവർന്നതായാണ് പ്രാഥമിക നിഗമനം.അടുത്ത ദിവസമാണ് തോമസിൻ്റെ വീട്ടിൽ കതക് തകർത്ത് മോഷ്ടാക്കൾ കയറിയതായി ശ്രദ്ധയിൽപ്പെട്ടത്.വിവരമറിഞ്ഞ്
ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി.ഫിംഗർപ്രിൻ്റ് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസിലേക്ക് ആർഎസ്പി മാർച്ച് നടത്തി
ശാസ്താംകോട്ട:പഞ്ചായത്ത് ഓഫീസിലെ ലക്ഷങ്ങളുടെ അഴിമതിയിൽ സിപിഎമ്മിലെ ഉന്നതരുടെ പങ്ക് അന്യേഷിക്കുക,നിലവിലെ പഞ്ചായത്ത്
ഭരണസമിതി പിരിച്ചു വിടുക,തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ പങ്ക് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആർഎസ്പി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും
ധർണയും നടത്തി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇടവനശ്ശേരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം കെ.ജി വിജയദേവൻപിള്ള അധ്യക്ഷത വഹിച്ചു.
ലോക്കൽ സെക്രട്ടറി പി.ജി സുധാകരൻ പിള്ള സ്വാഗതം പറഞ്ഞു.പാങ്ങോട് സുരേഷ്,തുണ്ടിൽ നിസ്സാർ,വിജയചന്ദ്രൻ നായർ,വേണുഗോപാൽ,ബഷീർ പനപ്പെട്ടി,സുജിത് പവിത്രേശ്വരം,ഡി.അലക്സ് കുട്ടി,കല്ലട റാഫേൽ,പിന്നാട്ട് ബാബു എന്നിവർ സംസാരിച്ചു.പോസ്റ്റാഫീസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ചന്ദ്രബാബു,ലാസർ,ജയകുമാർ,ആനന്ദൻ, നവാസ് ചേമത്തറ,നാസർ,ബദർ,സുമ, ചന്ദ്രശേഖരൻ ഉണ്ണിത്താൻ,ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
കുന്നത്തൂരിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്നും കാർപ്പെൻ്ററി മെഷീനുകൾ ഉൾപ്പെടെ മോഷ്ടിച്ചതായി പരാതി
കുന്നത്തൂർ:നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്നും കാർപ്പെൻ്ററി ജോലിക്കായി ഉപയോഗിക്കുന്ന മെഷീനുകൾ ഉൾപ്പെടെ മോഷ്ടിച്ചതായി പരാതി.കുന്നത്തൂർ കിഴക്ക് തെരിയിൽ സുധീഷ് കുമാറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.കഴിഞ്ഞ 28ന് രാത്രിയിലാണ് സംഭവം.
വീടിൻ്റെ കാർപെൻ്ററി വർക്കുകൾ നടത്തുന്ന കരിന്തോട്ടുവ സ്വദേശി സദാശിവൻ ആചാരിയുടെ 5 മെഷീനുകൾ,മറ്റ് കാർപെൻ്ററി ഉപകരണങ്ങൾ എന്നിവയാണ് മോഷണം പോയത്.30000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.അതിനിടെ ശാസ്താംകോട്ട പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന് ആക്ഷേപമുണ്ട്.
മഴ… വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി
കനത്ത മഴയെത്തുടര്ന്ന് കോഴിക്കോട്, വയനാട് ജില്ലയിലെ റസിഡന്ഷ്യല് വിദ്യാഭ്യാസ സ്ഥാപനങ്ങള് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
കോഴിക്കോട് ജില്ലയിലെ റസിഡന്ഷ്യല് വിദ്യാഭ്യാസ സ്ഥാപനങ്ങള് ഒഴികെയുള്ള മുഴുവന് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കുമാണ് അവധി. ട്യൂഷന് സെന്റെറുകള്, മദ്രസകള്, പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കുമാണ് കളക്ടര് അവധി പ്രഖ്യാപിച്ചത്. യൂണിവേഴ് സിറ്റി പരീക്ഷകള്, പിഎസ്സി പരീക്ഷകള് എന്നിവ മുന് കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുന്നതാണ്.
വയനാട് ജില്ലയിലെ അംഗന്വാടികള്, മതപഠന ക്ലാസുകള്, ട്യൂഷന് സെന്ററുകള്, സ്പെഷ്യല് ക്ലാസുകള്, പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കുമാണ് കളക്ടര് അവധി പ്രഖ്യാപിച്ചത്. റസിഡന്ഷ്യല് സ്ക്കൂളുകള്ക്കും കോളേജുകള്ക്കും മേല് അവധി ബാധകമല്ല.
ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്ത്തിക്കുന്ന സ്കൂളുകള്ക്ക് മാത്രം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരുന്നതാണെന്നും കളക്ടര് അറിയിച്ചു.



































