തിരുവനന്തപുരം : കവടിയാർ-കുറവൻകോണം കെ ആർ എ- ബി 32, ‘മഞ്ജുഷ’ യിൽ പരേതനായ വഞ്ചിയൂർ കോൺട്രാക്ടർ ബാലകൃഷ്ണ പിള്ളയുടെ മകൾ ബി ശ്രീകുമാരി (84) നിര്യാതയായി.
ഭർത്താവ്: ജി. മുരളീധരൻ നായർ, (റിട്ട. കെ എസ് ഇബി) മക്കൾ: പരേതനായ മനോജ് നായർ, മിനി കൃഷ്ണകുമാർ, മഞ്ജുഷ സതീഷ്.
മരുമക്കൾ: വി. ശാരദ, സി. കൃഷ്ണകുമാർ, പരേതനായ ബി. സതീഷ്.
സഞ്ചയനം : 7 ന് വെള്ളിയാഴ്ച രാവിലെ 8. ന്
കുറവൻകോണം മഞ്ജുഷയിൽ ബി ശ്രീകുമാരി നിര്യാതയായി
വിഴിഞ്ഞത്ത് കടലിൽ കാണാതായ ഒരു മത്സ്യ തൊഴിലാളിയുടെ മൃതദേഹം കൂടി ലഭിച്ചു
തിരുവനന്തപുരം:കടലിൽ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടെ ലഭിച്ചു
വിഴിഞ്ഞത്ത് നിന്നും കാണാതായ ആൻ്റണിയുടെ മൃതദേഹമാണ് ലഭിച്ചത്
ആഴക്കടലിൽ നിന്നാണ് മൃതദേഹം ലഭിച്ചത്
ഉടൻ കരയ്ക്ക് എത്തിക്കും.
മത്സ്യ തൊഴിലാളികളും കോസ്റ്റൽ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.
മുതലപ്പൊഴിയിൽ നിന്ന് കാണാതായ ഫ്രീമോൻ്റെ മൃതദേഹം രാവിലെ ലഭിച്ചിരുന്നു.
ഇനി കാണാതായ രണ്ട് പേരെ കൂടെ കണ്ടെത്തേണ്ടതുണ്ട്.
മുതലപ്പൊഴിയിൽ നിന്ന് കാണാതായ ഷിജിൻ
വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോൺ എന്നിവരെയാണ് കണ്ടെത്തേണ്ടത്.
കോസ്റ്റൽ പൊലീസ് തിരച്ചിൽ തുടരുന്നു
അണ്ഡാശയ ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന 6 ലക്ഷണങ്ങൾ
അണ്ഡാശയ കലകളിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് അണ്ഡാശയ ക്യാൻസർ. സ്ത്രീകളുടെ ഉദരത്തിന്റെ താഴത്തെ ഭാഗത്തായി സ്ഥിതി ചെയ്യുന്ന, ബദാം ആകൃതിയിലുള്ള അവയവങ്ങളാണ് അണ്ഡാശയങ്ങൾ. ഇവ അണ്ഡങ്ങളും സ്ത്രീ ഹോർമോണുകളും ഉത്പാദിപ്പിക്കുന്നു.
അണ്ഡാശയ ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന 6 ലക്ഷണങ്ങൾ
അണ്ഡാശയ കലകളിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് അണ്ഡാശയ ക്യാൻസർ. സ്ത്രീകളുടെ ഉദരത്തിന്റെ താഴത്തെ ഭാഗത്തായി സ്ഥിതി ചെയ്യുന്ന, ബദാം ആകൃതിയിലുള്ള അവയവങ്ങളാണ് അണ്ഡാശയങ്ങൾ. ഇവ അണ്ഡങ്ങളും സ്ത്രീ ഹോർമോണുകളും ഉത്പാദിപ്പിക്കുന്നു.
50 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് അണ്ഡാശയ ക്യാൻസർ കണ്ടുവരുന്നത്
അണ്ഡാശയ ക്യാൻസർ അത്ര സാധാരണമായ ഒരു ക്യാൻസർ അല്ലെങ്കിലും, സാധാരണയായി 50 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് ഇത് കണ്ടുവരുന്നത്. അണ്ഡാശയങ്ങൾ ഉദരത്തിനുള്ളിൽ ആഴത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ, പരിശോധനയ്ക്കായി അവ എളുപ്പത്തിൽ ലഭ്യവുമല്ല.
അണ്ഡാശയത്തെ ചുറ്റുമുള്ള കലകളുമായി ബന്ധിപ്പിക്കുന്ന കോശങ്ങളിൽ നിന്നോ ആണ് ക്യാൻസർ ഉണ്ടാകുന്നത്
അണ്ഡാശയ ക്യാൻസർ മിക്കപ്പോഴും ആരംഭിക്കുന്നത് അണ്ഡാശയത്തിനുള്ളിലെ കോശങ്ങളിൽ നിന്നോ അണ്ഡകോശങ്ങളിൽ നിന്നോ അല്ല, മറിച്ച് അവയവത്തിന്റെ പുറംഭാഗത്തെ ആവരണം ചെയ്യുന്ന കോശങ്ങളിൽ നിന്നാണ്. ഏകദേശം 90 ശതമാനം കേസുകളിലും ക്യാൻസർ ആരംഭിക്കുന്നത് ഇത്തരം ആവരണ കോശങ്ങളിൽ നിന്നാണ്. ബാക്കിയുള്ള 10 ശതമാനം കേസുകളിൽ, പിൽക്കാലത്ത് അണ്ഡകോശങ്ങളായി മാറുന്ന കോശങ്ങളിൽ നിന്നോ അല്ലെങ്കിൽ അണ്ഡാശയത്തെ ചുറ്റുമുള്ള കലകളുമായി ബന്ധിപ്പിക്കുന്ന കോശങ്ങളിൽ നിന്നോ ആണ് ക്യാൻസർ ഉണ്ടാകുന്നത്.
അണ്ഡാശയത്തിലുണ്ടാകുന്ന എല്ലാ മുഴകളും ക്യാൻസർ ആകണമെന്നില്ല
അണ്ഡാശയത്തിലുണ്ടാകുന്ന എല്ലാ മുഴകളും ക്യാൻസർ ആകണമെന്നില്ല. പല മുഴകളും ക്യാൻസർ അല്ലാത്തവ (benign) ആയിരിക്കാം. ചിലതരം ക്യാൻസറുകൾ വളരെ വേഗത്തിൽ പടരുമ്പോൾ, മറ്റു ചിലവ നിയന്ത്രിക്കാൻ എളുപ്പമാണ്. ക്യാൻസർ കോശങ്ങൾ രക്തയോട്ടത്തിൽ കലരുകയാണെങ്കിൽ, ശരീരത്തിന്റെ ഏത് ഭാഗത്തും അവയ്ക്ക് മുഴകൾ ഉണ്ടാക്കാൻ സാധിക്കും.
എപ്പോഴും വയറു വീർത്തിരിക്കുക, ക്രമം തെറ്റിയ ആർത്തവം, വയറു വേദന, ആർത്തവസമയത്തെ അസാധാരണ വേദന
എപ്പോഴും വയറു വീർത്തിരിക്കുക, ക്രമം തെറ്റിയ ആർത്തവം, വയറു വേദന, ആർത്തവസമയത്തെ അസാധാരണ വേദന, ബന്ധപ്പെടുന്ന സമയത്തെ വേദന, അടിക്കടി മൂത്രം പോകൽ, കാലിൽ നീര്, വിശപ്പില്ലായ്മ, കാരണമില്ലാതെ പെട്ടെന്നുണ്ടാകുന്ന ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യൽ,എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കണ്ട് രോഗമുണ്ടോ ഇല്ലയോ എന്ന് ഉറപ്പു വരുത്തണം.
ലക്ഷണങ്ങൾ കണ്ടാൽ ഒരു വിദഗ്ദ്ധ ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്
ശസ്ത്രക്രിയയും കീമോ തെറപ്പിയുമാണു ചികിത്സ. വലുതോ സങ്കീർണ്ണമോ ആയ അണ്ഡാശയ സിസ്റ്റുകൾ (ovarian cysts), ചികിത്സിച്ചിട്ടും മാറാത്ത ലക്ഷണങ്ങൾ, വിട്ടുമാറാത്തതോ തീവ്രമാകുന്നതോ ആയ പെൽവിക് വേദന എന്നിവ കണ്ടാൽ ഒരു വിദഗ്ദ്ധ ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്.
അവബോധം വളർത്തുക, കൃത്യമായ തുടർപരിശോധനകൾ നടത്തുക…
എൻഡോമെട്രിയോസിസ് ക്യാൻസറല്ലെങ്കിലും, ആവർത്തിച്ചുള്ള എൻഡോമെട്രിയോസിസ് അണ്ഡാശയ ക്യാൻസർ (ovarian cancer) വരാനുള്ള നേരിയ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ മറ്റൊരു കാര്യം, എൻഡോമെട്രിയോസിസ് ഉള്ള പല സ്ത്രീകൾക്കും പിന്നീട് അണ്ഡാശയ ക്യാൻസർ ഉണ്ടാകാറില്ല. ഭയപ്പെടേണ്ടതില്ല, പകരം അവബോധം വളർത്തുക, കൃത്യമായ തുടർപരിശോധനകൾ നടത്തുക, രോഗലക്ഷണങ്ങളിൽ മാറ്റം കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക
കുര്‍കുറെ പാക്കറ്റിനുള്ളില്‍ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ അഞ്ച് വയസ്സുകാരന്‍ മരിച്ചു
ബംഗളൂരു: കുര്‍കുറെ പാക്കറ്റിനുള്ളില്‍ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ അഞ്ച് വയസ്സുകാരന്‍ മരിച്ചു. മൈസൂരു ജില്ലയിലെ ഹുന്‍സൂറില്‍ ശനിയാഴ്ചയാണ് സംഭവം. മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരമ്മ, ശങ്കര്‍ നായക് എന്നിവരുടെ പേരക്കുട്ടിയും സന്തോഷ്-ഐശ്വര്യ ദമ്പതികളുടെ ഏക മകനുമായ മുകുന്ദ് മയൂര്‍ ആണ് മരിച്ചത്.
പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, കുര്‍കുറെ പാക്കറ്റില്‍ നിന്ന് ലഭിച്ച ഒരു ചെറിയ പ്ലാസ്റ്റിക് പന്ത് കുട്ടി വിഴുങ്ങുകയായിരുന്നു. ഈ പ്ലാസ്റ്റിക് പന്ത് കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഹുന്‍സൂര്‍ റൂറല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി കൊടിക്കുന്നിൽ സുരേഷ് എം.പി.
ചെങ്ങന്നൂർ : കനത്ത മഴയെ തുടർന്ന് ചെങ്ങന്നൂർ നഗരസഭാ പരിധിയിൽ ആരംഭിച്ച വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് താമസിക്കുന്നവർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും ആവശ്യമായ ക്രമീകരണങ്ങളും കൊടിക്കുന്നിൽ സുരേഷ് എം.പി. നേരിട്ട് വിലയിരുത്തി.
ക്യാമ്പുകളിലെ ഭക്ഷണം, കുടിവെള്ളം, ശുചിത്വം, വൈദ്യസഹായം, സുരക്ഷ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.പി. നിർദ്ദേശം നൽകി. ദുരിതബാധിതരുടെ ആവശ്യങ്ങളും പരാതികളും നേരിട്ട് കേട്ട അദ്ദേഹം, ആവശ്യമായ എല്ലാ സഹായങ്ങളും സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രളയഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എം.പി. അഭ്യർത്ഥിച്ചു. ദുരിതബാധിതർക്കാവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചെങ്ങന്നൂർ നഗരസഭ ചെയർമാൻ മനീഷ് കീഴാമoത്തിലും എംപിക്കൊപ്പം ഉണ്ടായിരുന്നു.
‘ദി എവേക്കനിംഗ് പേരന്റിംഗ്’ സെമിനാർ ശാസ്താംകോട്ടയിൽ സംഘടിപ്പിച്ചു
ശാസ്താംകോട്ട: വേർതിരിവുകളിൽ വെന്തുരുകുന്ന കുട്ടികൾക്ക് ആശ്വാസവും സംരക്ഷണവും നൽകുക എന്ന ലക്ഷ്യത്തോടെ പ്രശസ്ത കൗൺസിലർ സാജൻ പാപ്പച്ചൻ നയിക്കുന്ന ‘ദി എവേക്കനിംഗ്’ ടീമിന്റെ നേതൃത്വത്തിൽ പേരന്റിംഗ് സെമിനാർ ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ചു.
ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിന്റെയും മാതാപിതാക്കളുമായി ക മനസ്സ് തുറന്ന് സംസാരിക്കുന്നതിന്റെയും പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളും മാതാപിതാക്കളും ഒന്നിച്ചാണ് സെമിനാറിൽ പങ്കെടുത്തത്. ഓരോ കുട്ടിയെയും സ്വന്തം വീട്ടിൽ സൂക്ഷിച്ച് നോക്കണമെന്നും, സ്വയം തിരിച്ചറിയണമെന്നും സെമിനാർ ഓർമ്മിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ബോണിഫേഷ്യസ് വിൻസന്റ് സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റർ കൊച്ചുമോൾ കെ. സാമുവൽ, സ്കൂൾ കോ-ഓർഡിനേറ്റേഴ്സ്, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഒരൽപം മധുരം… അയ്യേ പുഴു, കാലാവധി തീരാത്ത ചോക്ലേറ്റിനുള്ളിൽ നിന്ന് പുഴു, പരാതിയുമായി യുവാവ്
കരുമാല്ലൂർ: എറണാകുളം പറവൂരിന് അടുത്ത് കരുമാല്ലൂരിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ചോക്ലെറ്റിൽ പുഴു. ഇന്ന് ഉച്ചയോടെ വാങ്ങിയ എക്സ്പെയറി ഡേറ്റ് പോലും ആവാത്ത ഡയറി മിൽക്കിന്റെ ക്രിസ്പലോയുടെ 40 രൂപ വിലയുള്ള ചോക്ലേറ്റ് പാക്കറ്റിൽ ആണ് പുഴുവിനെ കണ്ടത്. 2027 ജനുവരി 12 വരെ ഉപയോഗിക്കാൻ സാധിക്കുന്നതെന്നാണ് ഈ ചോക്ലേറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
കരുമാലൂർ സ്വദേശിയായ അഭിലാഷിന് സഹോദരി വാങ്ങിക്കൊണ്ടുവന്ന ചോക്ലേറ്റിനുള്ളിൽ നിന്നാണ് പുഴുവിനേയും പുഴുവിന്റെ കൂടും കണ്ടെത്തിയത്. അഭിലാഷിന് സഹോദരി വാങ്ങിക്കൊണ്ടുവന്നതായിരുന്നു ചോക്ലേറ്റ്. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിലും ആരോഗ്യ വകുപ്പിലും പരാതി നൽകിയതായി അഭിലാഷ് പറഞ്ഞു
പാലത്തിങ്കൽ ജ്വല്ലേഴ്സിൻ്റെ ചുവരിൽ തീർത്തത് മാൻഹോൾ, സാധനങ്ങൾ ഒളിപ്പിച്ചത് സമർത്ഥമായി, നായരങ്ങാടിയിൽ വൻ മോഷണശ്രമം; പ്രതികൾ പിടിയിൽ
തൃശൂർ : വടക്കേക്കാട് നായരങ്ങാടിയിൽ ജ്വല്ലറിയുടെ ചുവർ തുരന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ. ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഇപ്പോൾ വെളിയങ്കോട് താമസിക്കുന്നയാളുമായ ഓട്ടോ സുഹൈൽ എന്ന് വിളിക്കുന്ന സുഹൈൽ, പാലപ്പെട്ടി സ്വദേശി നൗഷാദ് എന്നിവരെയാണ് തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ് മുഖ് ഐപിഎസ് ന്റെ നേതൃത്വത്തിൽ തൃശൂർ സിറ്റി സാഗോക് ടീമും വടക്കേക്കാട് പൊലീസും ചേർന്ന് പിടികൂടിയത്.
പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് നായരങ്ങാടി പാലത്തിങ്കൽ ജ്വല്ലേഴ്സിൻ്റെ പുറകുവശത്തെ ചുവരിൽ മാൻഹോൾ ഉണ്ടാക്കി മോഷണ ശ്രമം നടന്നത്. മോഷണ ശ്രമത്തിനിടെ സെക്യൂരിറ്റി അലാം ശബ്ദിച്ചതിനാൽ പ്രതികൾ ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. നായരങ്ങാടി നഗരത്തിലെ പ്രധാന ഭാഗത്ത് നടന്ന ഈ മോഷണ ശ്രമത്തിൽ, വ്യാപാരികൾ അടക്കമുള്ളവർ ഭീതിയിലായിരുന്നു. തുടർന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സാഗോക് ടീമും വടക്കേക്കാട് പൊലീസും ചേർന്ന് അന്വേഷണം നടത്തുകയും പ്രതികൾ ജ്വല്ലറി തുരക്കുന്നതിനും മറ്റുമായി കൊണ്ടുവന്ന ഓക്സിജൻ ഗ്യാസ് സിലിണ്ടർ കമ്പിപാര അടക്കമുള്ള സാധനങ്ങൾ സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു.
പിന്നീട് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഒരു പക്ഷേ സെക്യൂരിറ്റി അലാം ശബ്ദിച്ചില്ലായിരുന്നുവെങ്കിൽ ജില്ലയിലെ തന്നെ ഏറ്റവും വലിയ മോഷണങ്ങളിൽ ഒന്നാകുമായിരുന്നു ഇത്. വൻ പദ്ധതി തന്നെ പ്രതികൾ ഇതിനായി തയ്യാറാക്കിയിരുന്നു. ജ്വല്ലറി തുറക്കുന്നതിനും ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് കട്ട് ചെയ്യുന്നതിനുമായുള്ള ഗ്യാസ് സിലിണ്ടർ അടക്കമുള്ള ആയുധങ്ങൾ രണ്ടുദിവസം മുൻപേ തന്നെ പ്രതികൾ ജില്ലയ്ക്ക് പുറത്തുനിന്നും ശേഖരിച്ച് കേസിലെ മൂന്നാം പ്രതിയും ഗുഡ്സ് ഓട്ടോ ഓടിക്കുന്ന ആളുമായ നൗഷാദ് എന്നയാളുടെ വാഹനത്തിൽ കയറ്റി ജ്വല്ലറിയുടെ സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുവന്നിട്ടിരുന്നു. പിന്നീട് ആർക്കും സംശയം തോന്നാതിരിക്കുന്നതിനായി ഇരുചക്ര വാഹനത്തിലാണ് പ്രതികൾ മോഷണം നടത്താനായി എത്തിയത്. കളവ് കേസുകളിൽ കുപ്രസിദ്ധിയാർജിച്ച ഓട്ടോ സുഹൈൽ ആണ് ഈ കേസിലെ പ്രധാന പ്രതിയും ആസൂത്രകനും. ജില്ലയ്ക്ക് അകത്തും പുറത്തുമായി 50ലധികം മോഷണക്കേസുകളിലും പൊന്നാനി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു വീട്ടിൽ നിന്നും 500 പവൻ സ്വർണ്ണം മോഷ്ടിച്ച കേസിലും പ്രതിയാണ് ഇയാൾ. മോഷ്ടിച്ച് ലഭിച്ച പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുന്നതാണ് ഇയാളുടെ ശൈലി.
മൂന്നു മാസം മുൻപ് ഗുരുവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കഴുമല്ലൂർ ക്ഷേത്രത്തിൽ ഓഫീസ് റൂമിനകത്ത് കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഇയാളെ പിടികൂടിയിരുന്നു. പൊലീസിന്റെ അന്വേഷണ മികവാണ് പ്രതികളെ സംഭവം നടന്ന മൂന്ന് ദിവസത്തിനകം തന്നെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ തൃശ്ശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസി. പോലീസ് കമ്മീഷണർ സേതു, ഗുരുവായൂർ പൊലീസ് അസി. കമ്മീഷണർ സുരേന്ദ്രൻ, വടക്കേകാട് ഇൻസ്‌പെക്ടർ ജസ്റ്റിൻ എന്നിവരും സാഗോക്ടീം അംഗങ്ങളായ അസി.സബ് ഇൻസ്‌പെക്ടർ പി.കെ പഴനി സ്വാമി, സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്,റെജിൻ എന്നിവരും സിവിൽ പൊലീസ് ഓഫീസർമാരായ സുനീബ്, സിംസൺ, ശ്രീജിത്ത്, നൈജോൺ, അരുൺ എന്നിവരും വടക്കേകാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ സലാം, സിവിൽ പൊലീസ് ഓഫീസർ റോഷൻ എന്നിവരുമാണ് ഉണ്ടായിരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
കാസർകോട്,കോഴിക്കോട് ,കണ്ണൂർ, പത്തനംതിട്ട ജില്ലകളിലും കുട്ടനാട്, ചെങ്ങന്നൂർ താലൂക്ക് കളിലും വിദ്യാലയങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം :
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (03-08-26) അവധി.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ പി. വിഷ്ണുരാജാണ് അവധി പ്രഖ്യാപിച്ചത്.
ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കുമാണ്
ജില്ലാ കലക്ടർ
അവധി പ്രഖ്യാപിച്ചത്.
മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല.
കാസർകോട് ,കോഴിക്കോട് ജില്ലയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ അവധി ബാധകമാണ്
ചെങ്ങന്നൂർ കുട്ടനാട് താലൂക്കുകൾക്കും അവധി.
ആലപ്പുഴ ജില്ലയിൽ നാളെ ചെങ്ങന്നൂർ കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു.
യുവാവ് തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാടകവീട്ടിൽ യുവാവിൻ്റെ മൃതദേഹം
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
വിളപ്പിൽശാലയിൽ വാടകവീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ട്.
കൊല്ലംകോണം സ്വദേശി സുജിത് (33) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ മൂന്നു ദിവസമായി അയൽക്കാരാരും ഇയാളെ പുറത്ത് കണ്ടിരുന്നില്ല.
ഇന്നലെ അസഹ്യമായ ദുർഗന്ധം വമിച്ചതോടെ സമീപവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.



































