24.8 C
Kollam
Thursday 22nd October, 2026 | 10:25:13 AM
Home News Local ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനിലെ അംഗീകൃത പാര്‍ക്കിംഗില്‍ ബൈക്ക് വച്ചോ, പക്ഷേ എടുക്കാന്‍ കുപ്പിയിയില്‍ പെട്രോളുമായി വരണേ…...

ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനിലെ അംഗീകൃത പാര്‍ക്കിംഗില്‍ ബൈക്ക് വച്ചോ, പക്ഷേ എടുക്കാന്‍ കുപ്പിയിയില്‍ പെട്രോളുമായി വരണേ… നാണക്കേട്, ഇരുചക്ര വാഹനങ്ങളിലെ പെട്രോള്‍ ഊറ്റല്‍ വ്യാപകം

ശാസ്താംകോട്ട. അനുദിനം വികസനം അവകാശപ്പെടുന്ന റെയില്‍വേ സ്റ്റേഷനിലെ അംഗീകൃത പാര്‍ക്കിംഗില്‍ ബൈക്ക് വച്ചോ, പക്ഷേ എടുക്കാന്‍ കുപ്പിയിയില്‍ പെട്രോളുമായി വരണം. പുതുതായി വികസിപ്പിച്ച ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനില്‍ ഇരുചക്രവാഹനങ്ങളിലെ പെട്രോള്‍ ഊറ്റല്‍ വ്യാപകം. റെയില്‍വേയുടെ അധീനതയിലുള്ള പാര്‍ക്കിംങ് സ്ഥലത്ത് പണം അടച്ച് വാഹനം സൂക്ഷിക്കുന്നവരാണ് വലയുന്നത്. പൂര്‍ണമായും പെട്രോള്‍ ഊറ്റിയെടുത്ത് വണ്ടി വഴിയില്‍ പെടുന്ന അവസ്ഥയുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ സ്വകാര്യ പാര്‍ക്കിംങ് മേഖലകള്‍ അനേകമുണ്ട്.

എന്നാല്‍ അടുത്തിടെ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട് റെയില്‍വേ സ്വന്തം നിലയില്‍ പാര്‍ക്കിംങ് സ്ളോട്ടുകള്‍ വിപുലീകരിച്ചു. അത് ലേലം ചെയ്ത് എടുക്കുന്നവര്‍ക്ക് ഇവിടെ വയ്ക്കുന്ന വാഹനങ്ങളില്‍ ഉത്തരവാദിത്വമില്ലെന്നാണ് ആക്ഷേപം. ദിവസം 30രൂപ ഫീസ് വാങ്ങുന്ന സ്ഥലത്താണ് കൊള്ള.

ഫുട് ഓവര്‍ബ്രിഡ്ജിന് അരികിലെ പാര്‍ക്കിംങ് സ്ളോട്ടില്‍ നിന്നും പെട്രോള്‍ ഊറ്റി ആളുകള്‍ വഴിയില്‍പെട്ട നിരവധി സംഭവങ്ങളുണ്ട്. യാത്രക്കാരുടെ അസോസിയേഷനുകള്‍ക്കും ഇത്തരം പരാതികള്‍ ലഭിക്കുന്നുണ്ട്.