Home Blog Page 305

ചവറ കുളങ്ങര ഭാഗം ശ്രീമന്ദിരം വീട്ടിൽ ശ്രീകുമാർ നിര്യാതനായി

ചവറ : കുളങ്ങര ഭാഗം ശ്രീമന്ദിരം വീട്ടിൽ ശ്രീകുമാർ (58) നിര്യാതനായി .സംസ്ക്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ ബിന്ദു. മകൾ ശ്രീനന്ദ.

സിഗ്നലില്‍ നിര്‍ത്തിയ ബൈക്കില്‍ പിക്കപ്പ് വാൻ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു,കൂടെയുണ്ടായിരുന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റു

തൃശൂര്‍. ദേശീയപാത പുതുക്കാട് സിഗ്നലിന് സമീപം പിക്കപ്പ് വാൻ ഇടിച്ച് ബൈക്ക് യാത്രക്കാനായ യുവാവ് മരിച്ചു.കൂടെയുണ്ടായിരുന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി മേലേതിൽ വീട്ടിൽ 22 വയസുള്ള റിജാസ് ആണ് മരിച്ചത്.

പാലക്കാട് സ്വദേശി മുത്താട്ടുപറമ്പിൽ രാമചന്ദ്രൻ്റെ മകൾ 21 വയസുള്ള ശ്രീഷ്മക്കാണ് പരിക്കേറ്റത്.ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം.തൃശൂർ ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് സിഗ്നലിൽ നിർത്താൻ ശ്രമിക്കുന്നതിനിടെ പുറകിൽ നിന്ന് അമിതവേഗതയിൽ എത്തിയ പിക്കപ്പ് വാൻ ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട പിക്കപ്പ് സിഗ്നലിൽ നിർത്തിയിട്ട മൂന്ന് കാറുകളിലേക്ക് ഇടിച്ചുകയറി.

നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് വീണു

മറ്റത്തൂർ. വാസു പുരത്ത് നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് വീണു. വാസുപുരം കല്ലൻ തോട്ടിലേക്ക് ആണ് വീണത്. ഏകദേശം ഏഴെ മുക്കാലോടെ ആയിരുന്നു അപകടം. കൈപ്പമംഗലം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്

കാർ പൂർണമായും വെള്ളത്തിൽ മുങ്ങി. യാത്രക്കാരായ അഞ്ച് പേരെ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി

കണ്ടാൽ അസൽ സ്വർണം ‘916 BIS’ മുദ്രയും, പക്ഷേ ഉള്ളിൽ ചെമ്പും മെഴുക്കും ,വ്യാജ ആഭരണങ്ങൾ പണയം വെച്ച് തട്ടിയത് 17 ലക്ഷം

കണ്ണൂര്‍.ചെമ്പിലും മെഴുകിലും നിർമ്മിച്ച ആഭരണങ്ങളിൽ സ്വർണം പൂശി, 916 മുദ്ര പതിപ്പിച്ച് ബാങ്കിൽ പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ മൂന്നംഗ സംഘം ചക്കരക്കൽ പോലീസിന്റെ പിടിയിൽ. പെരളശ്ശേരി സഹകരണ ബാങ്കിൽ നടന്നത് 17 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ്.

കണ്ടാൽ അസൽ സ്വർണം… പക്ഷേ ഉള്ളിൽ ചെമ്പും മെഴുക്കും. ഈ വ്യാജ ആഭരണങ്ങൾ പണയം വെച്ചാണ് പെരളശ്ശേരി സഹകരണ ബാങ്കിന്റെ വെള്ളച്ചാൽ ഈവനിംഗ് ബ്രാഞ്ചിൽ നിന്ന് 17 ലക്ഷത്തിലേറെ രൂപ 3 അംഗ സംഘം തട്ടിയത്. കൂടാളി സ്വദേശി മുഹമ്മദ് ഹഫ്‌നാസ്, ഇരിവേരി സ്വദേശികളായ ധനേഷ് ബാബു, മുനീർ ചന്ദ്രോത്ത് എന്നിവരാണ് അറസ്റ്റിലായത്.

മുനീർ 120.8 ഗ്രാം തൂക്കവും ധനേഷ് 62.325 ഗ്രാം തൂക്കവുമുള്ള വ്യാജ ആഭരണങ്ങൾ പലതവണയായി പണയം വെച്ചാണ് 17.20 ലക്ഷം രൂപ തട്ടിയെടുത്തത്. ചെമ്പിലും മെഴുകിലും നിർമ്മിച്ച ആഭരണങ്ങൾക്ക് സ്വർണം പൂശി, ‘916 BIS’ മുദ്ര പതിപ്പിച്ചായിരുന്നു തട്ടിപ്പ്. ഈ ആഭരണങ്ങൾ എത്തിച്ചുനൽകിയത് മുഹമ്മദ് ഹഫ്‌നാസാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇവരുടെ
ഫോൺ രേഖകളും ബാങ്ക് അക്കൗണ്ട് ഇടപാടുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്. സമാന രീതിയിൽ മറ്റ് ബാങ്കുകളിലും തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ജാർഖണ്ഡ് സ്വദേശിയെകഴുത്തിൽ കുത്തേറ്റ നിലയിൽ കണ്ടെത്തി

ഒറ്റപ്പാലം. ജാർഖണ്ഡ് സ്വദേശിയെ
കഴുത്തിൽ കുത്തേറ്റ നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം പാലാട്ട് റോഡിലാണ് സംഭവം
ജാർഖണ്ഡ് സ്വദേശി 48 കാരൻ ചന്ദൻ ലാൽ ശർമക്കാണ് ഗുരുതര പരിക്കേറ്റത്. മദ്യ കുപ്പി കൊണ്ട് സ്വയം കഴുത്തിൽ കുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

ഒറ്റപ്പാലം പാലാട്ടേ ഒരു വീട്ടുകാരാണ് സംഭവം ആദ്യം പോലീസിൽ അറിയിച്ചത്. വീടിന്റെ മതിൽ ചാടി കടന്ന് എത്തിയ ചന്ദ്രൻ ലാൽ ശർമ രക്തം വാർന്ന് അവശനിലയിൽ കിടക്കുകയായിരുന്നു.
പിന്നാലെ പോലീസ് നടത്തിയ പരിശോധനയിൽ മദ്യക്കുപ്പി കൊണ്ട് കഴുത്തിൽ പരിക്കേറ്റിട്ടുണ്ടെന്ന് കണ്ടെത്തി… അന്വേഷണത്തിൽ സ്വയം കഴുത്തിൽ കുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. .
ഇയാൾ തനിയെ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസിന് ലഭിച്ചു.സംഭവം നടന്നതിന് സമീപമുള്ള വീടുകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്.ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിയിൽ എത്തിച്ച ചന്ദ്രൻ ലാൽ ശർമ്മയെ പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി.

സംഭവത്തിൽ കൂടുതൽ cctv ദൃശ്യങ്ങൾ അടക്കം. ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന കാര്യങ്ങൾ ഉൾപ്പടെ അന്വേഷിക്കും

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലുമാണ് അവധി.

സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ചില ജില്ലകളില്‍ ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയും അവധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല, പൊതു പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയ്ക്ക് മാറ്റമില്ലെന്ന് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധി ബാധകമല്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

ശക്തമായ മഴ, വെള്ളക്കെട്ട്, മലയോര മേഖലകളിലെ അപകടസാധ്യത, ചിലയിടങ്ങളിലെ പ്രളയസാഹചര്യം എന്നിവ കണക്കിലെടുത്താണ് മുന്‍കരുതല്‍ നടപടിയായി അവധി പ്രഖ്യാപിച്ചത്.

6 വയസ്സുകാരനെ ലോറിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഡ്രൈവർ അറസ്റ്റിൽ,പിടിയിലായത് 30 വർഷത്തിനുശേഷം

പാലക്കാട്.ആലത്തൂരിൽ 6 വയസ്സുകാരനെ ലോറിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഡ്രൈവർ അറസ്റ്റിൽ, പിടിയിലായത് 30 വർഷത്തിനുശേഷം. തമിഴ്നാട് പഴയ മദ്രാസ് മോസ്ക് സ്ട്രീറ്റ് സ്വദേശിയായ ഇളന്തമിഴൻ പരമശിവത്തെയാണ് ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.


വാനൂർ കേരളപ്പറമ്പ് ദാറുൽഹിദായയിൽ അബ്ദുൾ റഹ്മാന്റെയും ഹവ്വാമ്മയുടെയും മകൻ ആയിരുന്നു 6 വയസ്സുകാരൻ ഉമർ ഫാറൂഖ്. 1995 ഡിസംബർ 12 ന് മദ്രസയിൽനിന്ന് മടങ്ങുന്നതിനിടെ ആണ് ഉമർ ഫാറൂക്കിന്റെ ജീവനെടുത്ത അപകടം നടന്നത്. പഴയ ദേശീയപാതയിലെ വാനൂരിൽ വച് കുട്ടിയെ ലോറി ഇടികാണുകയായിരുന്നു. ഈ കേസിലാണ് 30 വർഷത്തിന് ശേഷം പ്രതി പിടിയിൽ ആയത്. സംഭവത്തിന് പിന്നാലെ ഇളന്തമിഴൻഅന്ന് അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങിയശേഷം കേസിന്റെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരായിരുന്നില്ല. ഇതോടെ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുക യായിരുന്നു.പ്രതിയുടെ ചെന്നൈയിലെ മേൽവിലാസം കണ്ടെത്തിയ ആലത്തൂർ പൊലീസ് ഇയാളെ തിരിച്ചറിഞ്ഞു. പിന്നാലേ ആണ് അറസ്റ്റ്. ഇളന്തമിഴനെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ബുമ്ര പുറത്ത്

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന് തിരിച്ചടിയായി പേസർ ജസ്‌പ്രീത് ബുമ്ര പരമ്പരയിൽനിന്ന് പുറത്തായി. പരിക്കിൽനിന്ന് പൂർണമായും മുക്തനാകാത്തതിനാലാണ് ബുമ്രയെ ഒഴിവാക്കിയത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെയേറ്റ പരിക്കിനെ തുടർന്ന് ചികിത്സയിലായിരുന്ന ബുമ്രയെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നടത്തിയ ഫിറ്റ്‌നസ് പരിശോധനയിൽ മത്സരയോഗ്യത കൈവരിക്കാനായില്ല. ബുമ്രയുടെ പകരക്കാരനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, മുതിർന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഇടവേളയ്ക്കുശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ് എന്നിവരും പേസ് നിരയിൽ ഇടംപിടിച്ചിട്ടുണ്ട്.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 15ന് ഗാലെയിലും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23ന് കൊളംബോയിലും നടക്കും.

ദുരന്തനിവാരണത്തിൽ സർക്കാരിന് ഗുരുതര വീഴ്ച, പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണത്തിൽ സർക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സർക്കാരിന്റെ പ്രവർത്തനങ്ങളെ അതിരൂക്ഷമായി വിമർശിച്ചത്.ദുരന്തനിവാരണത്തിലെ അനാസ്ഥയും സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ എട്ട് പേർ മരിക്കുകയും എട്ടു പേരെ കാണാതാകുകയും ചെയ്തത് വേദനാജനകമാണെന്ന് കുറിച്ച അദ്ദേഹം, കാണാതായവരെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ അടിയന്തരമായി ഊർജ്ജിതമാക്കണമെന്നും ആവശ്യപ്പെട്ടു.

കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു

റാന്നിയിൽ കൃത്യമായ മുന്നറിയിപ്പുകളില്ലാതെ പെട്ടെന്ന് ഡാം തുറന്നുവിട്ടത് ജനങ്ങളെയും വ്യാപാരികളെയും കടുത്ത ദുരിതത്തിലാക്കിയെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. പെട്ടെന്ന് വെള്ളം കയറിയതോടെ കടകളിലെ സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ പോലും വ്യാപാരികൾക്ക് സമയം ലഭിച്ചില്ല. ഇതിന്റെ പേരിൽ ജീവനോപാധികൾ നഷ്ടപ്പെട്ട വ്യാപാരികൾക്ക് തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്ന സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥ ആശങ്കപ്പെടുത്തുന്നത്

സംസ്ഥാനത്തൊട്ടാകെ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരാണ് നിലവിൽ കഴിയുന്നത്. എന്നാൽ ഈ ക്യാമ്പുകളിലെ ഭക്ഷണവിതരണത്തിൽ പോലും വീഴ്ചയുണ്ടായെന്ന് സർക്കാർ സംവിധാനങ്ങൾ തന്നെ സമ്മതിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഏകോപനക്കുറവ് കാരണം സന്നദ്ധ പ്രവർത്തകരും നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും ചേർന്നാണ് പലയിടത്തും ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യേണ്ടി വന്നത്. ആയിരക്കണക്കിന് മനുഷ്യർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ഈ സാഹചര്യത്തിൽ ഭരണസംവിധാനം കൂടുതൽ ജാഗ്രതയോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷം

ദുരന്തബാധിതർക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന്, സുരക്ഷിത താമസം, മതിയായ നഷ്ടപരിഹാരം എന്നിവ കൃത്യമായി ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. അതോടൊപ്പം ഉണ്ടായ വീഴ്ചകൾ പരിശോധിച്ച് അവ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഈ പ്രതിസന്ധിയെ അതിജീവിക്കാൻ സർക്കാർ സംവിധാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും പൊതുസമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത,ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: വരും മണിക്കൂറില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത. കേരളത്തില്‍ തീവ്രമഴ തുടരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് തീവ്രമഴ കണക്കിലെടുത്ത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നിലനില്‍ക്കുന്ന തീരദേശ ന്യൂനമര്‍ദ്ദപാത്തിയും വടക്കന്‍ കര്‍ണാടകയില്‍ നിന്ന് കന്യാകുമാരി വരെ, തെക്കന്‍ കര്‍ണാടക, കേരളം, തമിഴ്‌നാട് വഴി ന്യൂനമര്‍ദ്ദപാത്തിയുമാണ് കേരളത്തില്‍ ശക്തമായ മഴയ്ക്കുള്ള കാരണങ്ങള്‍. മധ്യ രാജസ്ഥാനു മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി വ്യാഴാഴ്ച വരെ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.