സംസ്ഥാനത്തെ സഹകരണസംഘം/ബാങ്കുകളിലെ വിവിധ തസ്തികകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. സെക്രട്ടറി-3, അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്-2, ജൂനിയർ ക്ലാർക്ക്-122, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-2, ഡേറ്റാ എൻട്രി ഓപ്പറേറ്റർ-4, എന്നിങ്ങനെയാണ് ഒഴിവ്.
Also Read: ദഹനം അടിപൊളിയാക്കാൻ ഫൈബർ വേണം; ഒരു ദിവസം എത്ര കഴിക്കണം? അറിഞ്ഞിരിക്കേണ്ടത്
അപേക്ഷ സമർപ്പിക്കൽ
ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷവും നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ഓൺലൈനായി പരീക്ഷാ ബോർഡിന്റെ വെബ്സൈറ്റിലൂടെ (https://keralacseb.kerala.gov.in/) അപേക്ഷ സമർപ്പിക്കണം. അവസാനതീയതി: ജൂൺ 30.





























