ആർസിഎഫ്‌എലിൽ ട്രെയിനി ആകാം;വിജയകരമായി പൂർത്തിയാക്കിയാൽ 60,000 രൂപ വരെ ശമ്പളം

മുംബൈ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സിൽ 181 ഓപ്പറേറ്റ‍ർ ട്രെയിനി, 66 ടെക്നിഷ്യൻ ട്രെയിനി ഒഴിവുകൾ. വ്യത്യസ്ത വിജ്ഞാപനങ്ങൾ. 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത:
ഓപ്പറേറ്റ‍ർ (കെമിക്കൽ) ട്രെയിനി: ബിഎസ്‌സി കെമിസ്ട്രി (ഫിസിക്സും ഒരു വിഷയം), അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്) ട്രേഡിൽ എൻസിവിടി ജയം. അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ, അപ്രന്റിസ്ഷിപ് പരിശീലനം. അല്ലെങ്കിൽ ബിഎസ്‌സി കെമിസ്ട്രി (ഫിസിക്സ് ഒരു വിഷയം), 2 വർഷ പരിചയം. അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം.

∙ ടെക്നിഷ്യൻ ട്രെയിനി: മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ ബന്ധപ്പെട്ട ഡിപ്ലോമ. ഇൻസ്ട്രുമെന്റേഷന് ബിഎസ്‌സി ഫിസിക്സ് (കെമിസ്ട്രി ഒരു വിഷയം), ഇൻസ്ട്രുമെന്റ് മെക്കാനിക് (കെമിക്കൽ പ്ലാന്റ്) ട്രേഡിൽ എൻസിവിടി ജയം. അല്ലെങ്കിൽ ഇൻസ്ട്രുമെന്റേഷൻ / അനുബന്ധ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ ഡിപ്ലോമ. 55% മാർക്ക് വേണം. പ്രായപരിധി: 29. അർഹർക്കു പ്രായത്തിലും മാർക്കിലും ഇളവ്.

ശമ്പളം: പരിശീലനസമയത്ത് 9000 രൂപ. ഒരു വർഷ പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 22,000-60,000 രൂപ.

ഫീസ്: 700 രൂപ. പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടൻ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അടയ്ക്കാം. www.rcfltd.com

Advertisement