‘നിയുക്തി 2022’ മെഗാ തൊഴില്‍മേള കൊല്ലത്ത്

നാഷണല്‍ എംപ്ലോയ്‌മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 2022 നവംബര്‍ 26 ന് ”നിയുക്തി 2022” മെഗാ തൊഴില്‍മേള ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ വെച്ച് സൗജന്യമായി സംഘടിപ്പിക്കുന്നു. എഴുപതോളം ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ മാനേജ്‌മെന്റ്, എഡ്യൂക്കേഷന്‍, ഹെല്‍ത്ത് കെയര്‍, ഐടി, ഫിനാന്‍സ്, ഹ്യൂമണ്‍ റിസോഴ്‌സ്, എഞ്ചിനീയറിംഗ്, ബാങ്കിങ് തുടങ്ങി വിവിധ മേഖലകളിലെ 3000 ത്തിലധികം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

തീയതി: 2022 നവംബര്‍ 26
സ്ഥലം : ഫാത്തിമ മാതാ നാഷണല്‍ കോളേജ് , കൊല്ലം
എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങി വിവിധ യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും ഉദ്യോഗാര്‍ത്ഥികളും www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ഉദ്യോഗാര്‍ത്ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്തതിനുശേഷം ലഭിക്കുന്ന അഡ്മിറ്റ് കാര്‍ഡ് പ്രിന്റ് എടുത്ത് ലഭിച്ചിരിക്കുന്ന ടൈം സ്ലോട്ടില്‍ തന്നെ കോളേജില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊല്ലം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക.

Advertisement