മൾബറി കഴിക്കുന്നത് ശീലമാക്കൂ, ഈ രോ​ഗങ്ങളെ അകറ്റി നിർത്തൂ

മറ്റ് പഴങ്ങൾ പോലെ തന്നെ ഏറെ ഗുണങ്ങളുളള ഒരു പഴമാണ് മൾബറി. പല രോഗങ്ങൾക്ക് മൾബറി ഒരു പരിഹാരമാണ്. 88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ മൂല്യം വെറും 60 ശതമാനം മാത്രമാണ്.

അതിനാൽ ഇതിൽ കൊഴുപ്പ് തീരെ ഇല്ല എന്ന് തന്നെ പറയാം.

കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ, ഫാറ്റ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ മൾബറി കഴിച്ചാൽ മതിയെന്ന് ഡോക്ടർമാർ പോലും വിലയിരുത്തുന്നു. എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുകയും ഇതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും മൾബറി നല്ലതാണ്.

അതുപോലെതന്നെ ദഹനേന്ദ്രിയത്തിൻറെ ആരോഗ്യത്തിന് മികച്ചതാണ് ഇവ. മൾബറിയിൽ ധാരാളം ഡയറ്റെറി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് സഹായിക്കും. പ്രമേഹം, ക്യാൻസർ, മലബന്ധം, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾക്കും ഇവ സഹായകമാണ്. മൾബറിയിൽ അടങ്ങിയിരിക്കുന്ന ജീവകം സി ശരീരത്തിലെ മുറിവുകൾ ഉണക്കാൻ സഹായിക്കും.

Advertisement