വ്യത്യസ്തവും രുചികരവുമായൊരു നാരങ്ങാവെള്ളം അങ്ങ് പിടിപ്പിച്ചാലോ…..

ചൂട് സമയമാണ്… ധാരാളം വെള്ളം കുടിക്കേണ്ട സമയം. എല്ലാവര്‍ക്കും ഇഷ്ടമുള്ള പാനീയമാണ് നാരങ്ങാവെള്ളം. ഇനി നാരങ്ങാവെള്ളം ഉണ്ടാക്കുമ്പോള്‍ ഈ ചേരുവകള്‍കൂടി ചേര്‍ത്ത് ഒന്ന് ഉണ്ടാക്കി നോക്കൂ…വ്യത്യസ്തവും രുചികരവുമായൊരു കൂട്ട് പരിചയപ്പെടാം.

ആവശ്യമായ ചേരുവകള്‍
നാരങ്ങ 1 (വലുത്)
കശുവണ്ടി 12 എണ്ണം
ഇഞ്ചി 1 (ചെറിയ കഷ്ണം)
മാങ്ങാ പഴുത്തത് ചെറിയ കഷ്ണം
പഞ്ചസാര/തേന്‍

തയാറാക്കുന്ന വിധം
ഒരു വലിയ നാരങ്ങയുടെ നീര് എടുത്ത് മിക്സിയുടെ ജാറിലേക്ക് ഒഴിക്കാം. ഇതിലേക്ക് 10 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്ത് വച്ചിരുക്കുന്ന 15 കശുവണ്ടി ഇട്ടുകൊടുക്കുക. ഇത് നന്നായി മിക്സിയില്‍ അടിച്ചെടുക്കുക. ഇനി ഇതിലേക്ക് ചെറിയ ഒരു ഇഞ്ചി, ചെറിയ കഷ്ണം മാങ്ങാ, ഐസ് ക്യൂബ്‌സ്, ആവശ്യത്തിന് പഞ്ചസാര, 2 ഗ്ലാസ്സ് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇവ അരിപ്പയില്‍ അരിച്ചെടുക്കുക. ഏറെ രുചികരമായ നാരങ്ങാവെള്ളം റെഡി.

Advertisement